പ്രഥമശുശ്രൂഷ

ഒരു അപകടം നടന്നാലുടൻ ആദ്യമായി സംഭവസ്ഥലത്തെത്തുന്നയാൾ ചെയ്യേണ്ടിവരുന്ന പ്രാഥമിക കർത്തവ്യങ്ങളെയാണ് പ്രഥമ ശുശ്രൂഷ (ഇംഗ്ലീഷ്: first aid) എന്ന് പറയുന്നത്. അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലോ, ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് സാധാരണ പ്രഥമ ശുശ്രൂഷ നൽകാറുള്ളത്. പ്രഥമ ശുശ്രൂഷ ചെയ്യാൻ പ്രത്യേക ബിരുദങ്ങളോ മറ്റോ ആവശ്യമില്ല. അപകടത്തിൽ പെട്ട വ്യക്തിയുടെ തൊട്ടടുത്തുള്ള ആളുകളാണ് പ്രഥമശുശ്രൂഷ നൽകുന്നത്.ഒരാളുടെ ആരോഗ്യത്തിന്റെ നിലഅപകടമാകാവുന്ന ഏതു സന്ദർഭത്തിലും പ്രഥമ ശുശ്രൂഷ വേണ്ടി വന്നേക്കാം [റോഡപകടം|റോഡപകടങ്ങൾ], അഗ്നിബാധ, ആത്മഹത്യാശ്രമം,വിവിധ തരത്തിലുള്ള അസുഖങ്ങൾ എന്നിവയിലെല്ലാം പ്രഥമ ശുശ്രൂഷ നൽകേണ്ടി വന്നേക്കാം.

പ്രഥമശുശ്രൂഷയെ സൂചിപ്പിക്കുന്ന ചിഹ്നം

ചരിത്രം

പ്രഥമശുശ്രൂഷയെപ്പറ്റിയുള്ള ഏറ്റവും പഴക്കം ചെന്ന രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങൾ 11 ആം നൂറ്റാണ്ടിലേതാണ്.നൈറ്റ്സ് ഹോസ്പിറ്റാളർ എന്നറിയപ്പെട്ടിരുന്ന അക്കാലത്തെ ഒരു വിഭാഗം സൈനികർ ചെയ്തിരുന്ന പ്രത്യേകമായ ജോലികളാണ് ഇവയിൽ എടുത്തുപറയാവുന്ന സംഭവങ്ങൾ. മറ്റു പട്ടാളക്കാരെയും യാത്രക്കാരെയും അപകടവേളയിൽ പ്രാഥമിക ശുശ്രൂഷ നൽകുകയായിരുന്നു ഇവരുടെ ജോലി.

പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യങ്ങൾ

ഒരു പ്രഥമ ശുശ്രൂഷാ പരിശീലനം

പ്രധാന ഉദേശ്യലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ്:

  • ജീവൻ നിലനിർത്തുക: ഏറ്റവും പ്രധാനപ്പെട്ടതും മറ്റെന്തിനേക്കാൾ ആദ്യം പരിഗണിക്കപ്പെടേണ്ടതുമായ ലക്ഷ്യം(പ്രഥമ, ദ്വിതീയ, ത്രിഥീയ) ജീവൻ നിലനിർത്തുക എന്നതാണ്.
  • അവസ്ഥമോശമാക്കാതിരിക്കുക: അപകടത്തില്പെട്ടയാളുടെ അവസ്ഥ മറ്റു കാരണങ്ങൾ മൂലം മോശമാവാതിരിക്കുക
  • ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുക: പ്രാഥമിക ശുശ്രൂഷ അസുഖത്തിൽ നിന്നോ അപകടാവസ്ഥയിൽ നിന്നോ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കേണ്ടതുമാണ്. ചില അവസരങ്ങളിൽ പ്രാഥമിക ശുശ്രൂഷകൊണ്ടു തന്നെ മേൽ പറഞ്ഞ അവസ്ഥ കൈവരിക്കാവുന്നതുമാണ്. [1]

റോഡപകടങ്ങൾ

റോഡപകടങ്ങളിൽ പെട്ട വ്യക്തിക്ക് നൽകുന്ന പ്രഥമ ശുശ്രൂഷ ഇപ്രകാരമാണ് :

  1. അടിയന്തരസഹായം ഉറപ്പുവരുത്തുക : സന്ദർഭത്തിനനുസരിച്ച് പോലീസിനെയോ, ഫയർ‌ഫോഴ്‌സിനെയോ, ആം‌ബുലൻ‌സിനെയോ വിവരമറിയിക്കുക. അപകടസ്ഥലത്തെപ്പറ്റിയും, തങ്ങൾ എവിടെ നിന്നാണ് സംസാരിക്കുന്നതെന്നും, അപകടത്തിൽ എത്ര പേർ അകപ്പെട്ടിട്ടുണ്ടെന്നും, ഏതു തരത്തിലുള്ള അപകടമാണ് നടന്നിട്ടുള്ളതെന്നും വ്യക്തമാക്കണം.
  2. പരിക്കേറ്റയാൾക്ക് ബോധമുണ്ടോ എന്ന് നോക്കുക : ശുശ്രൂഷകന്റെ ചോദ്യങ്ങൾക്ക് അപകടത്തിൽ പെട്ടയാൾ കൃത്യമായി മറുപടി പറയുന്നുണ്ടെങ്കിൽ ബോധാവസ്ഥയിലാണെന്നു മനസ്സിലാക്കാവുന്നതാണ്.
  3. പരിക്കേറ്റയാൾക്ക് ശ്വാസമുണ്ടോ, നാഡിമിടിപ്പുണ്ടോ എന്ന് നോക്കുക : രോഗിയുടെ മൂക്കിനു താഴെ വിരൽ വച്ച് നോക്കിയാൽ ശ്വാസോച്ഛാസഗതി മനസ്സിലാക്കാൻ കഴിയും. കൈത്തണ്ടയിൽ വിരൽ വച്ചാൽ നാഡിമിടിപ്പും അറിയാൻ കഴിയും.
  4. അപകടത്തിൽ പെട്ട വാഹനങ്ങളുടെ ഇന്ധനചോർച്ച തടയുകയും, ബാറ്ററി വിച്ഛേദനം ചെയ്യുകയും ആവാം.

അസുഖങ്ങൾ

രോഗിക്ക് ചൂടില്ലാത്ത പാനീയങ്ങൾ ധാരാളം കുടിക്കാൻ കൊടുക്കുക. ഐസിലോ തണുത്ത വെള്ളത്തിലോ മുക്കിയ തുണിക്കഷ്ണം പനിയുള്ളയാളുടെ നെറ്റിയിൽ ഇട്ടുകൊടുക്കുന്നത് ശരീരതാപനില കുറയ്ക്കാൻ സഹായിക്കും.

രോഗിയെ ശാന്തമായ ഒരിടത്ത് വിശ്രമിക്കാൻ അനുവദിക്കുക. രണ്ടു മണിക്കൂറിനു ശേഷവും തലവേദന മാറുന്നില്ലെന്നോ, കൂടുന്നുവെന്ന് മനസ്സിലാക്കിയാലോ വൈദ്യസഹായം തേടുക.

  • ചെവിവേദന

പ്രായപൂർത്തിയായവർക്ക് വേദനസംഹാരികൾ നൽകാവുന്നതാണ്.

ചൂടുവെള്ളം അടങ്ങിയ സഞ്ചി വേദനയുള്ള സ്ഥലത്ത് വയ്ക്കുന്നതും, ഒരു ചെറിയ കഷണം ഗ്രാമ്പു കടിച്ചുപിടിക്കുന്നതും ഗുണം ചെയ്യും.

രോഗിക്ക് ചൂടുപാനീയം കൊടുക്കുന്നതാണ് അഭികാമ്യം. തണുത്ത പാനീയങ്ങൾ, ഭക്ഷണം എന്നിവ കഴിയാവുന്നതും ഒഴിവാക്കുക.

കുറേശ്ശെ വെള്ളവും ഗ്ലൂക്കോസും നൽകാം. പൂർണ വിശപ്പ്‌ വന്നതിനു ശേഷം ഖരഭക്ഷണം നൽകാം. ചർദ്ദി തുടരുകയാണെങ്കിൽ വൈദ്യസഹായം തേടണം.

വെള്ളത്തിൽ വീണ ഒരാളെ രക്ഷിക്കുമ്പോൾ

അപകടത്തിൽ പെട്ടയാളുടെ ശിരസ്സ്‌ നെഞ്ചുഭാഗത്തിൽ നിന്നും സ്വൽപ്പം താഴ്തിവയ്ക്കാൻ ശ്രദ്ധിക്കുക. ലഭ്യമാണെങ്കിൽ തുണികൊണ്ട് പുതപ്പിക്കാൻ ശ്രമിക്കുക. ശ്വസിക്കുന്നില്ലെങ്കിൽ കൃത്രിമശ്വാസം കൊടുക്കണം.

പുക ശ്വസിച്ച ആളെ രക്ഷിക്കുമ്പോൾ

എല്ലാ ജനലുകളും വാതിലുകളും തുറന്നിടുക.മുറിയിൽ അകപ്പെട്ട ആളെ കഴിയുന്നത്ര പെട്ടെന്ന് മുറിക്കു പുറത്തു കൊണ്ടുവരിക.ശ്വാസഗതി,നാഡിമിടിപ്പ്, ഹൃദയത്തിന്റെ പ്രവർത്തനം എന്നിവ വൈദ്യസഹായം ലഭിക്കുന്നതു വരെ നിരീക്ഷിക്കേണ്ടതാണ്.

ലോക പ്രഥമ ശുശ്രൂഷദിനം

സെപ്റ്റംബർ മാസത്തിലെ 2-ാം ശനിയാഴ്ച ലോക പ്രഥമ ശുശ്രൂഷദിനമായി ആചരിക്കുന്നു. [2]

റഫറൻസുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പ്രഥമശുശ്രൂഷ&oldid=3653641" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ