പോർട്രെയിറ്റ് ഓഫ് എ ലേഡി (വാൻ ഡെർ വീഡൻ)

1460-ൽ നെതർലാൻഡിഷ് ചിത്രകാരനായ റോജിയർ വാൻ ഡെർ വീഡൻ ചിത്രീകരിച്ച ഒരു ഓക്ക് പാനൽ എണ്ണച്ചായചിത്രമാണ് പോർട്രെയിറ്റ് ഓഫ് എ ലേഡി. (or Portrait of a Woman) സ്ത്രീയുടെ മൂടുപടം, നെക്ക്ലൈൻ, മുഖം, കൈകൾ എന്നിവയുടെ വരകളും മുഖത്തെയും ശിരോവസ്ത്രത്തെയും പ്രകാശിപ്പിക്കുന്ന പ്രകാശത്തിന്റെ പതനത്തിലൂടെയുള്ള ജ്യാമിതീയ രൂപങ്ങളിൽ നിന്നാണ് ഈ രചന നിർമ്മിച്ചിരിക്കുന്നത്. ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും വ്യക്തമായ വൈരുദ്ധ്യങ്ങൾ മിക്കവാറും അസ്വാഭാവികമായ സൗന്ദര്യവും മാതൃകയുടെ ഗോതിക് ചാരുതയും വർദ്ധിപ്പിക്കുന്നു.

see text
Rogier van der Weyden, Portrait of a Lady, c. 1460, National Gallery of Art, Washington, D.C. 34 × 25.5 cm (13 × 10 in)

വാൻ ഡെർ വീഡൻ തന്റെ ജീവിതാവസാനം നിയുക്ത ഛായാചിത്രത്തിൽ മുഴുകിയിരുന്നു. [1] പിൽക്കാല തലമുറയിലെ ചിത്രകാരന്മാർ അദ്ദേഹത്തിന്റെ ചിത്രരീതിയെ വളരെയധികം ബഹുമാനിച്ചിരുന്നു. ഈ ചിത്രത്തിൽ, സ്ത്രീയുടെ വിനയവും കരുതിവച്ച പെരുമാറ്റവും അവരുടെ ദുർബലമായ ശരീരത്തിലൂടെയും താഴ്ന്ന കണ്ണുകളിലൂടെയും മുറുകെ പിടിച്ച വിരലുകളിലൂടെയും ചിത്രീകരിക്കുന്നു. [2] ഗോതിക് സമ്പൂർണ്ണമാതൃകയനുസരിച്ച് മെലിഞ്ഞ ശരീരപ്രകൃതത്തോടെ അവരുടെ ഇടുങ്ങിയ തോളുകൾ, ഇറുകിയ പിൻ മുടി, ഉയർന്ന നെറ്റി, ശിരോവസ്ത്രം, സജ്ജമാക്കിയ വിശാലമായ ഫ്രെയിം എന്നിവയാൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. വാൻ ഡെർ വീഡൻ ഓട്ടോഗ്രാഫ് സൃഷ്ടിയായി സ്വീകരിച്ച ഒരു സ്ത്രീയുടെ ഛായാചിത്രമാണിത്. [1] എന്നിട്ടും മാതൃകയുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ അദ്ദേഹം ചിത്രത്തിന് പേരും നൽകിയിട്ടില്ല.

ചിത്രശാല

ഇതും കാണുക

  • 1400–1500 in fashion

അവലംബം

കുറിപ്പുകൾ

ഉറവിടങ്ങൾ

ഗ്രന്ഥസൂചിക

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ