പൂനം ബജ്‌വ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് പൂനം ബജ്‌വ (ജനനം: 1989 ഏപ്രിൽ 5). തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ നായികയായി ഒന്നിലേറെ ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെനീസിലെ വ്യാപാരി, ചൈനാ ടൗൺ, മാന്ത്രികൻ, പെരുച്ചാഴി, ശിക്കാരി എന്നിവയാണ് പൂനം ബജ്‌വ അഭിനയിച്ച പ്രധാന മലയാളചലച്ചിത്രങ്ങൾ.

പൂനം ബജ്‌വ
പൂനം ബജ്വ 2019
ജനനം
പൂനം അമർജിത്ത് സിംഗ് ബജ്വ

തൊഴിൽനടി, മോഡൽ
സജീവ കാലം2005–തുടരുന്നു
ഉയരം5 അടി 9" ഇഞ്ച്[1]
മാതാപിതാക്ക(ൾ)അമർജിത്ത് സിംഗ്, ദീപിക സിംഗ്

ആദ്യകാല ജീവിതം

1989 ഏപ്രിൽ 5-ന് മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തിൽ നാവികസേനാ ഉദ്യോഗസ്ഥനായ അമർജിത്ത് സിംഗിന്റെയും ദീപികാ സിംഗിന്റെയും മകളായാണ് പൂനം ബജ്‌വയുടെ ജനനം. പൂനത്തിന്റെ സഹോദരിയുടെ പേര് ദയ എന്നാണ്.[2][1] പഠനത്തോടൊപ്പം മോഡലിംഗും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2005-ലെ മിസ് പൂനെ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. അതിൽ വിജയിച്ചതിനു ശേഷവും മോഡലിംഗ് രംഗത്തു തുടരുവാനായിരുന്നു പൂനത്തിന്റെ താല്പര്യം. ഒരു റാംപ് ഷോയിൽ പങ്കെടുക്കുന്നതിനായി ഹൈദരാബാദിലെത്തിയ പൂനം അവിടെ വച്ച് മൊടതി എന്ന ചിത്രത്തിന്റെ സംവിധായകനെ പരിചയപ്പെട്ടു. ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ താല്പര്യമുണ്ടോയെന്ന് അദ്ദേഹം അന്വേഷിച്ചു. പ്ലസ് ടു പഠനം പൂർത്തിയായിരുന്ന സമയമായതിനാലും കോളേജിൽ ചേരുന്നതിനായി അഞ്ചു മാസത്തെ ഇടവേള ഉണ്ടായിരുന്നതിനാലും ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള ക്ഷണം സ്വീകരിക്കുവാൻ പൂനം ബജ്വ തീരുമാനിച്ചു.[3] മൊടതി എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം പൂനെയിലെ എസ്.ഐ.എം. കോളേജിൽ ചേർന്ന പൂനം അവിടുത്തെ സാഹിത്യ ബിരുദപഠനം പൂർത്തിയാക്കി. 2016 ഏപ്രിലിൽ കന്നഡ സംവിധായകൻ സുനിൽ റെഡ്ഡിയെയ പൂനം ബജ്വ വിവാഹം കഴിച്ചുവെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.[4][5]

ചലച്ചിത്ര ജീവിതം

2005-ൽ പുറത്തിറങ്ങിയ മൊടതി എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് പൂനം ബജ്‌വ തന്റെ ചലച്ചിത്ര ജീവീതം ആരംഭിക്കുന്നത്. അതിനുശേഷം നാഗാർജ്ജുനയുടെ നായികയായി ബോസ്, ഐ ലവ് യു എന്ന ചിത്രത്തിലും ഭാസ്കർ സംവിധാനം ചെയ്ത പറുഗു എന്ന ചിത്രത്തിലും അഭിനയിച്ചു. രണ്ടു ചിത്രങ്ങളും തെലുങ്ക് ഭാഷയിലുള്ളവയായിരുന്നു. തെലുങ്ക് ചലച്ചിത്രലോകത്ത് ശ്രദ്ധേയയായി നിൽക്കുമ്പോഴാണ് ഒരു തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്. ഹരി സംവിധാനം ചെയ്ത സെവൽ എന്ന മസാല ചലച്ചിത്രമായിരുന്നു അത്. പൂനം ബജ്വ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രമാണ് സെവൽ. ഈ ചിത്രത്തിൽ ഭരതിന്റെ നായികയായിട്ടാണ് പൂനം അഭിനയിച്ചത്. സെവൽ എന്ന ചിത്രത്തിനു ശേഷം ജീവ നായകനായ തേനാവട്ട്, കച്ചേരി ആരംഭം എന്നിവയോടൊപ്പം ദ്രോഹി (2010) എന്നീ തമിഴ് ചലച്ചിത്രങ്ങളിലും പൂനം അഭിനയിച്ചു. അരൺമനൈ 2 എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു.

പ്രവീൺ ത്രിബിയാനി എന്ന സംവിധായകന്റെ ചിത്രത്തിനു ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ചിത്രങ്ങളിൽ നായികയാകുവാൻ അവസരം ലഭിച്ചു. മമ്മൂട്ടി നായകനായ 'വെനീസിലെ വ്യാപാരി, ശിക്കാരി എന്നിവയിൽ നായികയായിരുന്നു. ശിക്കാരി എന്ന ചിത്രത്തിൽ ഇരട്ടവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർപീസ് (2017) എന്ന ചിത്രത്തിൽ വീണ്ടും മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ഈ ചിത്രത്തിൽ ഒരു കോളേജ് അധ്യാപികയായുള്ള പൂനം ബജ്വയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.[6] റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ചൈനാ ടൗൺ എന്ന ചിത്രത്തിൽ മോഹൻലാൽ, ദിലീപ്, ജയറാം, സുരാജ് വെഞ്ഞാറമൂട്, കാവ്യ മാധവൻ എന്നിവരോടൊപ്പം 'എമിലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ദക്ഷിണേന്ത്യൻ ഭാഷകളിൽ 25-ൽ അധികം ചലച്ചിത്രങ്ങളിൽ പൂനം ബജ്വ അഭിനയിച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളിലും സഹനായികാ വേഷമാണ് കൈകാര്യം ചെയ്തിട്ടുള്ളത്.[6]

ചലച്ചിത്രങ്ങൾ

Key
ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു
വർഷംചലച്ചിത്രംകഥാപാത്രംഭാഷകുറിപ്പുകൾ
2005മൊടതിസിന്ധുതെലുങ്ക്
2006പ്രേമന്തേ ഇന്തേഭവാനിതെലുങ്ക്
ബോസ്, ഐ ലവ് യുശ്രുതി രാംപ്രകാശ്തെലുങ്ക്
തങ്ങിഗാങ്ങിപ്രിയകന്നഡ
2007വെടുകഹരിണിതെലുങ്ക്
2008പറുഗ്സുബ്ബലക്ഷ്മി നീലകണ്ഠതെലുങ്ക്
സെവൽപാരിജാതം പഞ്ചമിതമിഴ്
തേനാവട്ട്ഗായത്രിതമിഴ്
2010കച്ചേരി ആരംഭംമാതിതമിഴ്
ദ്രോഹിശ്രുതി
ലോചനി
തമിഴ്
2011തമ്പിക്കോട്ടൈകനക അമൃതലിംഗംതമിഴ്
ചൈനാ ടൗൺഎമിലിമലയാളം
വെനീസിലെ വ്യാപാരിലക്ഷ്മിമലയാളം
2012ശിക്കാരിരേണുക,
നന്ദിത
മലയാളം
കന്നഡ
തമിഴ് ഡബ്ബ്ഡ് 2013
മാന്ത്രികൻനന്ദിനിമലയാളം
2014പെരുച്ചാഴിപൂനം ബജ്വമലയാളംഅതിഥി വേഷം
2015റോസാപ്പൂക്കാലംലെന അലക്സാണ്ടർമലയാളം
ആംബലാപൂനം ബജ്വതമിഴ്അതിഥി വേഷം
റോമിയോ ജൂലിയറ്റ്നിഷതമിഴ്
2016മസ്ത് മൊഹബത്ത്മായകന്നഡ
അരൺമനൈ 2മഞ്ജുതമിഴ്
മുതിന കത്രിക്കൈമായതമിഴ്
2017സക്കറിയാ പോത്തൻ ജീവിച്ചിരിപ്പുണ്ട്മറിയമലയാളം
മാസ്റ്റർപീസ് സ്മിതമലയാളം
2018കാവൽ മാലാഖ അന്നമലയാളംപൂർത്തിയായില്ല
തേനീച്ചക്കൂടും പറങ്കിപ്പടയുംമലയാളം
ബോഗി/മെമു TBAതമിഴ്
തെലുങ്ക്
ചിത്രീകരണംം വൈകുന്നു
കുപ്പത്തു രാജ TBAതമിഴ്ചിത്രീകരണം നടക്കുന്നു

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പൂനം_ബജ്‌വ&oldid=3776868" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ