പുള്ളി നെല്ലിക്കോഴി

റാല്ലിഡെ കുടുംബത്തിൽപ്പെടുന്ന, കുളക്കോഴിയോട് സാമ്യമുള്ള ഒരു ചെറിയ നീർപ്പക്ഷിയാണ് പുള്ളി നെല്ലിക്കോഴി (Porzana porzana).

Spotted crake
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Porzana
Species:
P. porzana
Binomial name
Porzana porzana
Linnaeus, 1766
ജർമ്മനിയിലെ വിസ്ബാദെൻ മ്യൂസിയത്തിൽ നിന്നുള്ള മുട്ടകളുടെ ശേഖരം.

ദീർഘദൂര ദേശാടകരാണ് ഈയിനം നെല്ലിക്കോഴികൾ. യൂറോപ്പിലെ ചതുപ്പുകളിലും വടക്കേ മെഡിറ്ററേനിയൻ ഭാഗത്തുമായിട്ടാണ് ഇവ മുട്ടയിടുന്നത്.ശീതകാലങ്ങളിൽ ആഹാരത്തിനായി ഏഷ്യാ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്തേയ്ക്കും ആഫ്രിക്കയിലേക്കും ഇവ ദേശാടനം ചെയ്യുന്നു. ചതുപ്പുകളിലെ വരണ്ട പ്രദേശങ്ങളിലാണ് ഇവ കൂടുകൂട്ടുന്നത്. ഒരുതവണ 6 മുതൽ 15 വരെ മുട്ടയിടുന്നു.

ദേഹം മുഴുവൻ പുള്ളിയുള്ളതുകൊണ്ടാണ് ഈ നെല്ലിക്കോഴിയിനത്തെ പുള്ളി നെല്ലിക്കോഴിയെന്ന് വിളിക്കുന്നത്. വയലുകളിലും ചെളി പ്രദേശങ്ങളിലെ പുല്ലുകളിലും പൊന്തക്കാടുകളിലും ഒളിഞ്ഞു ജീവിക്കുന്ന പക്ഷികളാണിവ.

ഇന്ത്യയിൽ ഹിമാലയത്തിന്റെ പലഭാഗങ്ങളിലും അപൂർവ്വമായി കർണ്ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലും ഇവയെ കാണാറുണ്ട്. 2015ൽ കേരളത്തിലെ കോട്ടയം ജില്ലയിൽ നിന്ന് പുള്ളി നെല്ലിക്കോഴിയെ ആദ്യമായി റിപ്പോർട്ട് ചെയ്തു[2][3].

ആഫ്രിക്കൻ - യൂറേഷ്യൻ ദേശാടന നീർപ്പക്ഷി സംരക്ഷണ കരാർ (AEWA) പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള പക്ഷിയാണ് പുള്ളി നെല്ലിക്കോഴി.

ചിത്രശാല

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ