പിംഗളി വെങ്കയ്യ

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി
(പിംഗലി വെങ്കയ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്ത വ്യക്തിയാണ് പിംഗളി വെങ്കയ്യ (ജീവിതകാലം: ഓഗസ്റ്റ് 2, 1876 മുതൽ ജൂലൈ 4, 1963 വരെ). ഇപ്പോഴത്തെ ആന്ധ്രാപ്രദേശിലെ ഭട്ട്‌ലപെനുമരു എന്ന സ്ഥല‍ത്ത് ജനിച്ചു. ഹനുമന്തറായുഡു അച്ഛനും വെങ്കടരത്നമ്മ അമ്മയും ആണ്. സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ലണ്ടനിൽ പോയി സീനിയർ കേംബ്രിഡ്ജ് പൂർത്തിയാക്കി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം റയിൽവേ ഗാർഡ് ആയി സേവനം അനുഷ്ടിച്ചു. പിന്നീട് ബെല്ലാരിയിൽ പ്ലഗ് ഓഫീസർ ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു.

പിംഗളി വെങ്കയ്യ
പിംഗളി വെങ്കയ്യ
ജനനം(1876-08-02)2 ഓഗസ്റ്റ് 1876
മരണം4 ജൂലൈ 1963(1963-07-04) (പ്രായം 86)
ദേശീയതIndian
തൊഴിൽജിയോളജിസ്റ്റ്, ഡിസൈനർ, സ്വാതന്ത്ര്യസമരപ്പോരാളി
അറിയപ്പെടുന്നത്ഇന്ത്യയുടെ ദേശീയപതാക രൂപകൽപ്പന ചെയ്തയാൾ

1916 ൽ അദ്ദേഹം ഇന്ത്യൻ ദേശീയ പതാക എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് മുപ്പതു രൂപകല്പനകൾ ഉൾക്കൊള്ളുന്ന ഒരു പുസ്തകം പ്രസിദ്ധികരിച്ചിരുന്നു. 1918 നും 1921 നും ഇടയിലെ എല്ലാ കോൺഗ്രസ് സെഷനുകളിലും, അദ്ദേഹം ഭാരതത്തിന് ഒരു സ്വന്തം പതാകയുണ്ടായിരിക്കണമെന്ന ആശയം മുടക്കമില്ലാതെ അവതരിപ്പിച്ചിരുന്നു. 1921 ൽ വിജയവാഡയിൽ നടന്ന കോൺഗ്രസ് മീറ്റിംഗിൽവച്ച് പിംഗളി വെങ്കയ്യയുടെ ദേശീയ പതാകയുടെ മാതൃക ഗാന്ധിജി അംഗീകരിച്ചു.[1]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പിംഗളി_വെങ്കയ്യ&oldid=3085948" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ