പാണ്ടൻപൊന്നി മരംകൊത്തി

കേരളത്തിൽ കാണപ്പെടുന്ന ഒരിനം മരംകൊത്തിയാണ് പാണ്ടൻ പൊന്നി മരംകൊത്തി[1] [2][3][4] - White Naped Woodpecker (ശാസ്ത്രീയ നാമം: Chrysocolaptes festivus). ഇതിന്റെ രൂപം നാട്ടുമരംകൊത്തിയോട് സാമ്യമുണ്ട്.

പാണ്ടൻ പൊന്നി മരംകൊത്തി
Male in Hyderabad, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Piciformes
Family:
Genus:
Chrysocolaptes
Species:
C. festivus
Binomial name
Chrysocolaptes festivus
(Boddaert, 1783)

രൂപവിവരണം

പിടപക്ഷി

വളവില്ലാത്ത കൂർത്ത കൊക്കും മരത്തിൽ ബലം കൊടുക്കാവുന്നത്ര ശക്തിയുള്ള വാലും ഇതിന് ഉണ്ട്. വാലിനുമീതെയുള്ള ഭാഗം കറുത്തതാണ്. മുതുകിൽ തൂവെള്ളയായ ഒരു ത്രികോണവും അതിനു ചുട്ടും കറുപ്പും മഞ്ഞയും നിറവുമുണ്ട്. ആൺ‌പക്ഷിക്ക് ചുവന്ന ഉചിപ്പൂവും പിടയ്ക്ക് മഞ്ഞ ഉചിപ്പൂവുമാണ്. കഴുത്തിന്റെ മുൻഭാഗത്ത് നീളത്തിലുള്ള അഞ്ച് വരകൾ കാണാം. കാലിലെ രണ്ടു വിരലുകൾ മുമ്പോട്ടും രണ്ടെണ്ണം പുറകോട്ടുമാണ്. നല്ല നീളമുള്ള നാവ് ഇരകളെ പിടിക്കാൻ നല്ലതാണ്. ഉറുമ്പുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ശരീരത്തിന്റെ അടിഭാഗം വെളുത്ത നിറമാണ്. പാണ്ടൻപൊന്നി മരംകൊത്തിയ്ക്ക് നാട്ടുമരംകൊത്തിയുടെ അതേ വലിപ്പമാണ്.

അവലംബം

  • കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  • Birds of periyar – ആർ. സുഗതൻ, കേരള വനം-വന്യജീവി വകുപ്പ്
  • BirdLife International (2004). Chrysocolaptes festivus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes justification for why this species is of least concern
  • Grimmett, Richard; Inskipp, Carol & Inskipp, Tim (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ