പാക്തിയ പ്രവിശ്യ

പാക്തിയ (Pashto/Dari: پکتيا‬ – Paktyā) രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ ഒന്നാണ്. ബൃഹത്തായ ലോയ പാക്തിയ മേഖലയുടെ ഭാഗവും 15 ജില്ലകളായി വിഭജിച്ചിരിക്കുന്നതുമായ പാക്തിയ പ്രവിശ്യയിലെ ഏകദേശം 623,000 വരുന്ന ജനസംഖ്യയിൽ കൂടുതലും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ഒരു ആദിവാസി സമൂഹങ്ങളാണ്. ജനസംഖ്യയുടെ ഭൂരിഭാഗവും പഷ്തൂണുകളാണെങ്കിലും എണ്ണത്തിൽ വളരെ കുറവായ താജിക്ക് വംശജരേയും ഇവിടെ കാണാം.[4] ഗാർഡെസ് ആണ് പ്രവിശ്യാ തലസ്ഥാനം.

പാക്തിയ

پکتیا
Province
Aerial view of a fort in Gardez, the capital of Paktia province
Aerial view of a fort in Gardez, the capital of Paktia province
Map of Afghanistan with Paktia highlighted
Map of Afghanistan with Paktia highlighted
CountryAfghanistan
CapitalGardez
ഭരണസമ്പ്രദായം
 • GovernorMuhammad Ali Jan Ahmed[1]
 • Deputy GovernorMaulvi Ahmad Taha[2]
വിസ്തീർണ്ണം
 • ആകെ6,432 ച.കി.മീ.(2,483 ച മൈ)
ജനസംഖ്യ
 (2021)[3]
 • ആകെ6,22,831
 • ജനസാന്ദ്രത97/ച.കി.മീ.(250/ച മൈ)
സമയമേഖലUTC+4:30 (Afghanistan Time)
ISO കോഡ്AF-PIA
Main languagesPashto

1985-ൽ ഖോസ്റ്റ് ഒരു പ്രത്യേക പ്രവിശ്യയായി മാറുന്നത് വരെ ഇന്നത്തെ പാക്തിയ പ്രവിശ്യ, പാക്തിയ, ഖോസ്റ്റ് എന്നീ മറ്റ് രണ്ട് പ്രവിശ്യകളുമായി ചേർന്ന ഒരു ഏകീകൃത പ്രവിശ്യയായിരുന്നു. ഈ മൂന്ന് പ്രവിശ്യകളും ചേർന്ന് ഇപ്പോൾ ലോയ പാക്തിയ അഥവാ "ഗ്രേറ്റർ പാക്തിയ"  എന്നാണ് അറിയപ്പെടുന്നത്. 1980 കളിൽ അഫ്ഗാനിസ്ഥാൻ ഭരണ നേതൃത്വത്തിലെ ആളുകളിൽ ഒരു പ്രധാന ഭാഗം ഈ പ്രവിശ്യയിൽ നിന്ന് ഉത്ഭവിച്ചപ്പോൾ പാക്‌തിയ പ്രാധാന്യം നേടി. നജിബുള്ള അഹമ്മദ്‌സായി (അഫ്ഗാനിസ്ഥാന്റെ മുൻ പ്രസിഡന്റ്), മുഹമ്മദ് അസ്ലം വതഞ്ജർ, ഷാനവാസ് തനായ്, സയ്യിദ് മുഹമ്മദ് ഗുലാബ്‌സോയ് എന്നിവരും ഇവിടെനിന്നുള്ള ശ്രദ്ധേയരായ ചില നേതാക്കളിൽ ഉൾപ്പെടുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പാക്തിയ_പ്രവിശ്യ&oldid=4094484" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ