പറവൂർ ഭരതൻ

ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് പറവൂർ ഭരതൻ
ഭരതൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഭരതൻ (വിവക്ഷകൾ) എന്ന താൾ കാണുക.ഭരതൻ (വിവക്ഷകൾ)

ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് പറവൂർ ഭരതൻ. (ജനുവരി 16, 1929 - ഓഗസ്റ്റ് 18, 2015) 1960-കൾ മുതലാണ് ഇദ്ദേഹം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയത്. വ്യത്യസ്തമായ ധാരാളം കഥാപാത്രങ്ങൾ ഇദ്ദേഹം മലയാളചലച്ചിത്രങ്ങളിൽ അവതരിപ്പിച്ചു. വില്ലനായും, സ്വഭാവനടനായും, ഹാസ്യതാരമായും ഇദ്ദേഹം ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ആയിരത്തോളം സിനിമകളിലും അഞ്ചൂറോളം നാടകങ്ങളിലുമായി ഒട്ടേറെ അവിസ്മരണീയ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവനേകി.പ്രേം നസീറിന്റെ ആദ്യചിത്രം മരുമകൾ ഇദ്ദേഹത്തിന്റെ മൂന്നാമത് ചിത്രമായിരുന്നു.[1] തിക്കുറിശ്ശിയുടെ മരണത്തിനു ശേഷം മലയാള സിനിമയുടെ ഏറ്റവും മുതിർന്ന വ്യക്തിയായിരുന്നു മലയാള താര സംഘടനയായ അമ്മയുടെ പ്രഥമ അംഗം അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ അംഗത്വ ഫീസായ 10,000 രൂപ സ്വീകരിച്ചു കൊണ്ടായിരുന്നു അമ്മയുടെ തുടക്കം[2].

Paravoor Bharathan
ജനനം
എം.കെ. ഭരതൻ

(1929-01-16)ജനുവരി 16, 1929
മരണംഓഗസ്റ്റ് 19, 2015(2015-08-19) (പ്രായം 86)
ജീവിതപങ്കാളി(കൾ)തങ്കമണി
കുട്ടികൾപ്രദീപ്‌, മധു, അജയൻ, ബിന്ദു
മാതാപിതാക്ക(ൾ)കൊച്ചണ്ണൻ കോരൻ, കുറുമ്പ കുട്ടി

ജീവിതരേഖ

നോർത്ത് പറവൂരിലുള്ള വടക്കേക്കര പഞ്ചായത്തിലെ വാവക്കാട് എന്ന ഗ്രാമത്തിൽ കൊച്ചണ്ണൻ കോരൻ-കുറുമ്പ കുട്ടി ദമ്പതികളുടെ മകനായി 1929ലാണ് ഭരതൻ ജനിച്ചത്[3].ഒരു സാധാരണ തെങ്ങുചെത്ത്‌ തൊഴിലാളിയുടെ മകനായിട്ടാണ്‌ പറവൂർ ഭരതന്റെ ജനനം. എസ്.എൻ ഹൈസ്കൂൾ മൂത്തകുന്നത്താണ് ഭരതൻ തന്റെ പഠനം ആരംഭിച്ചത്.വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കലാരംഗത്ത് മികവുകാട്ടിയിരുന്നു.ഏകാഭിനയത്തിൽ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം സ്‌കൂളിൽ മോണോആക്‌ടിൽ ഒരു തെങ്ങുകയറ്റ തൊഴിലാളിയെ അവതരിപ്പിച്ചാണ്‌ ഭരതൻ കലാരംഗത്ത്‌ എത്തിയത്‌. പക്ഷേ അച്ഛന്റെ മരണത്തോടു കൂടി ഇദ്ദേഹത്തിന് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടാണ് ചലച്ചിത്രാഭിനയം ഒരു ജീവിതോപാധിയായി അദ്ദേഹം തിരഞ്ഞെടുത്തത്.[4]

പഠിക്കുന്ന കാലത്തും ഇദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു. ഒരിക്കൽ ഇദ്ദേഹത്തിന്റെ അഭിനയം പ്രശസ്ത കാഥികൻ കെടാമംഗലം സദാനന്ദൻ‍ കാണാനിടയാകുകയും പിന്നീട് അദ്ദേഹം ഭരതനെ ‘പുഷ്പിത’ എന്ന ഒരു നാടകസംഘത്തിൽ ചേർക്കുകയും ചെയ്തു. പിന്നീട് പറവൂരും പരിസര പ്രദേശങ്ങളിലുള്ള നാടക വേദികളിൽ ഒരു സജീവ സാന്നിദ്ധ്യമായി ഭരതൻ മാറി. ഇങ്ങനെ നാടകസംഘങ്ങളുമായുള്ള പരിചയമാണ് പിൽക്കാലത്ത് ഭരതന് ചലച്ചിത്രത്തിലേക്കുള്ള വഴി തുറന്ന് കൊടുത്തത്.പുഷ്‌പിണി എന്ന നാടകത്തിൽ ജന്മി വേഷം കെട്ടിയാണ്‌ നാടകത്തിന്റെ അരങ്ങിലെത്തിയത്‌[5].

സിനിമയിലേക്ക്

ഉദയ കേരള നാടകസമിതിയുടെ രക്തബന്ധം എന്ന സംഗീത നാടകമാണു സിനിമയിലേക്കു വഴി തുറന്നത്. ആ നാടകം അതേ പേരിൽ 1951ൽ സിനിമയായപ്പോൾ ഭരതനും ക്യാമറയ്ക്കു മുന്നിലെത്തുകയായിരുന്നു.നാടകവേദിയിലെ താരമായി വളർന്ന അദ്ദേഹത്തിന് 1950ൽ ആലുവ സ്വദേശി കരുണാകരപ്പിള്ള നിർമിച്ച ‘രക്തബന്ധം’ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു[6]. മലയാളത്തിലെ 15-ാമത്തെ ശബ്ദ ചിത്രമായിരുന്നു അത്.പിന്നീട് കേരളകേസരി, മരുമകൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

ആദ്യകാലത്ത്‌ ശ്രദ്ധ നേടിക്കൊടുത്ത ചലച്ചിത്രങ്ങൾ

1961ൽ പുറത്തിറങ്ങിയ 'ഭക്ത കുചേല'യാണ് പറവൂർ ഭരതന് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്[7].1964 ൽ എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത കറുത്തകൈയിലെ മുഴുനീള വില്ലൻ വേഷമായിരുന്നു പറവൂർ ഭരതനെന്ന നടന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായത്. പഞ്ചവർണ തത്തപോലെ എന്ന പ്രശസ്തമായ ഖവാലി ഗാനം പാടി അഭിനയിച്ചത് അദ്ദേഹമായിരുന്നു. പിൽക്കാലത്ത് ഏറെ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി[8].

കുടുംബം

മാറ്റൊലി എന്ന സംഗീത നാടകത്തിൽ ഒപ്പം അഭിനയിച്ച നടി തങ്കമണിയാണ് ഭാര്യ. നീലക്കുയിൽ സിനിമയിലും തങ്കമണി അഭിനയിച്ചിട്ടുണ്ട്.മക്കൾ: പ്രദീപ് , തൃപ്പൂണിത്തുറ), മധു, അജയൻ , ബിന്ദു . മരുമക്കൾ: ജീന, സോമകുമാർ [9].

മരണം

വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 2015 ഓഗസ്റ്റ് 19ആം തീയതി പുലർച്ചെ 5.30-ന് പറവൂരിലെ സ്വവസതിയിൽ വെച്ച് അന്തരിച്ചു.[10].2009ൽ പുറത്തിറങ്ങിയ ചങ്ങാതിക്കൂട്ടമാണ് അവസാനമായി അഭിനയിച്ച സിനിമ. 2013ൽ നടൻ സലിംകുമാർ സംവിധാനം ചെയ്ത ‘പരേതന്റെ പരിഭവങ്ങൾ’ എന്ന ഹ്രസ്വചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. പറവൂർ ഭരതൻ അഭിനയിച്ച ചെമ്മീൻ അമ്പതാം വാർഷികം ആഘോഷിച്ച അതേ ദിവസമാണ് മരണം.[9]

ചിത്രങ്ങൾ

  1. 2009 - ചങ്ങാതിക്കൂട്ടം
  2. 2004 - ഞാൻ
  3. 2003 - ഞാൻ സൽപ്പേര് രാമൻകുട്ടി
  4. 2003 - അരിമ്പാറ
  5. 2003 - സി.ഐ.ഡി. മൂസ
  6. 2003 - മഴനൂൽകനവ്
  7. 2002 - സ്വരരാഗ ഗംഗ
  8. 2001 - അച്ഛനെയാണെനിക്കിഷ്ടം
  9. 2001 - ചിത്രത്തുണുകൾ
  10. 2000 - മഴനൂൽകനവ്
  11. 1998 - കുസൃതികുരുന്ൻ
  12. 1997 - അനിയത്തിപ്രാവ് .....ഉദയവർമ്മ തമ്പുരാൻ
  13. 1997 - ജൂനിയർ മാൻഡ്രേക്ക്
  14. 1996 - അരമന വീടും അഞ്ഞൂറേക്കറും
  15. 1996 - സാമൂഹ്യപാഠം
  16. 1995 - സ്ഫടികം ..... ജോസഫ്
  17. 1995 - തിരുമനസ്സ്..... നന്ദന്റെ അച്ഛൻ
  18. 1995 - അനിയൻ ബാവ ചേട്ടൻ ബാവ
  19. 1995 - അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്
  20. 1994 - പിൻഗാമി
  21. 1994 - മൂന്നാം ലോക പട്ടാളം
  22. 1994 - പാവം ഐ എ ഐവാച്ചൻ
  23. 1994 - മാനത്തെ കൊട്ടാരം
  24. 1994 - ഭാര്യ
  25. 1994 - കുടുംബവിശേഷം
  26. 1994 - വാരഫലം
  27. 1993 - മേലേപറമ്പിൽ ആൺ വീട്
  28. 1993 - ബന്ധുക്കൾ ശത്രുക്കൾ
  29. 1993 - കസ്റ്റംസ് ഡയറി
  30. 1993 - അമ്മയാണെ സത്യം
  31. 1993 - സ്ഥലത്തെ പ്രധാന പയ്യൻസ്
  32. 1992 - എന്റെ പൊന്നു തമ്പുരാൻ
  33. 1992 - അപാരത
  34. 1991 - മൂക്കില്ലാ രാജ്യത്ത്
  35. 1991 - ഗോഡ്ഫാദർ
  36. 1991 - ഗാനമേള
  37. 1991 - ഒറ്റയാൾ
  38. 1991 - പൂക്കാലം വരവായി
  39. 1991 - ആമിനാ ടൈലേഴ്സ്
  40. 1991 - എന്നും നന്മകൾ
  41. 1991 - ആകാശക്കോട്ടയിലെ സുൽത്താൻ
  42. 1990 - ഗജകേസരിയോഗം
  43. 1990 - സസ്നേഹം
  44. 1990 - വർത്തമാനകാലം
  45. 1990 - ഇൻ ഹരിഹർ നഗർ
  46. 1990 - തലയണമന്ത്രം
  47. 1990 - നമ്മുടെ നാട്
  48. 1990 - ഡോ. പശുപതി
  49. 1990 - കടത്തനാടൻ അമ്പാടി
  50. 1990 - ശുഭയാത്ര
  51. 1990 - കളിക്കളം
  52. 1990 - മറുപുറം
  53. 1990 - പാവം പാവം രാജകുമാരൻ
  54. 1990 -വിദ്യാരംഭം
  55. 1990 - ഹിസ് ഹൈനസ്സ് അബ്ദുല്ല
  56. 1989 - പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
  57. 1989 - മഴവിൽ കാവടി
  58. 1989 - മുദ്ര
  59. 1989 - മൃഗയ
  60. 1989 - ജാഗ്രത
  61. 1989 - കൊടുങ്ങല്ലൂർ ഭഗവതി
  62. 1988 - പട്ടണപ്രവേശം
  63. 1988 - ജന്മാന്തരം
  64. 1988 - മൂന്നാം മുറ
  65. 1988 - പൊണ്മുട്ടയിടുന്ന താറാവ്
  66. 1987 -ഇടനാഴിയിൽ ഒരു കാലൊച്ച
  67. 1988 - അബ്കാരി
  68. 1986 -ദൂരെ ദൂരെ ഒരു കൂടുകൂട്ടാം
  69. 1986 - സ്നേഹമുള്ള സിംഹം
  70. 1986 - ന്യായവിധി
  71. 1986 - ഒരു യുഗ സന്ധ്യ
  72. 1986 - സായം സന്ധ്യ ..... അയ്യർ
  73. 1985 - മുഹൂർത്തം പതിനൊന്നു മുപ്പതിന്
  74. 1985 - ജനകീയ കോടതി
  75. 1985 - അനുബന്ധം
  76. 1985 - ഈ ലോകം ഇവിടെ കുറേ മനുഷ്യർ
  77. 1985 - ഇനിയും കഥ തുടരും.....
  78. 1985 - ഒരു കുടക്കീഴിൽ .... പോറ്റി
  79. 1985 - ഒരു സന്ദേശം കൂടി
  80. 1985 - അവിടുത്തെപ്പോലെ ഇവിടെയും
  81. 1985 - ആനക്കൊരുമ്മ ...പോലീസ് ഓഫീസർ
  82. 1985 - അമ്പട ഞാനേ !!!
  83. 1985 - കണ്ണാരം പൊത്തിപ്പൊത്തി.... മുരളി
  84. 1985 - ഒന്നിങ്ങു വന്നെങ്കിൽ
  85. 1985 - മുഹൂർത്തം 11.30 ന് .... ഡൊ. വാരിയർ
  86. 1985 - ഇടനിലങ്ങൾ
  87. 1984 - അടിയൊഴുക്കുകൾ
  88. 1984 - ഉണരൂ
  89. 1983 - നാണയം
  90. 1983 - ഇനിയെങ്കിലും
  91. 1983 - കുയിലിനെ തേടി
  92. 1983 - Changatham
  93. 1983 - മണ്ടന്മാർ ലണ്ടനിൽ ... കുട്ടപ്പൻ
  94. 1982 - കുറുക്കന്റെ കല്യാണം
  95. 1982 - മൈലാഞ്ചി .... കരിം
  96. 1982 - രക്തസാക്ഷി
  97. 1982 - അനുരാഗക്കോടതി .... കുഞ്ഞുണ്ണി
  98. 1982 - ആയുധം
  99. 1982 - എനിക്കുമൊരു ദിവസം ... ചന്ദ്രികയുടെ അച്ഛൻ
  100. 1982 - പടയോട്ടം ..... മമ്മുട്ടി
  101. 1982 - ഈ നാട് ..... ഭരതൻ
  102. 1981 - സാഹസം
  103. 1981 - എല്ലാം നിനക്കു വേണ്ടി .... പഞ്ചായത്ത് പ്രസിഡണ്ട്
  104. 1981 - അവതാരം .... വെളിച്ചപ്പാട്
  105. 1981 - ഒരിക്കൽക്കൂടി
  106. 1980 - കരിമ്പന
  107. 1980 - തീക്കടൽ .... കൊച്ചു
  108. 1980 - ഇവർ.....
  109. 1980 - രജനീഗന്ധി.... ശിവരാമൻ
  110. 1980 - കൊച്ചു കൊച്ചു തെറ്റുകൾ
  111. 1980 - മുത്തുച്ചിപ്പികൾ .... വേലു
  112. 1980 -മീൻ.....
  113. 1979 - നീയോ ഞാനോ ? ... ശങ്കരപ്പിള്ള
  114. 1979 - ജിമ്മി .... വർഗീസ്
  115. 1979 - വാളെടുത്തവൻ വാളാൽ
  116. 1979 - എനിക്കു ഞാൻ സ്വന്തം ... മോഹന്റെ അച്ഛൻ
  117. 1979 - കള്ളിയങ്കാട്ടു നീലി
  118. 1979 - ഏഴു നിറങ്ങൾ .... ശങ്കുണ്ണീ
  119. 1979 - ഇരുമ്പഴികൾ ... രാഘവൻ
  120. 1978 - തച്ചോളി അമ്പു
  121. 1978 - ഭ്രഷ്ട്
  122. 1978 - മിടുക്കിപ്പൊന്നമ്മ
  123. 1978 - കനൽക്കട്ടകൾ .... ഗോവിന്ദൻ
  124. 1978 - കുടുംബം നമുക്കു ശ്രീകോവിൽ .... കരടി കുട്ടപ്പൻ
  125. 1978 - വെല്ലുവിളി .... നാണു
  126. 1977 - അവൾ ഒരു ദേവാലയം
  127. 1977 - ചതുർവേദം
  128. 1977 - ഓർമകൾ മരിക്കുമോ ?
  129. 1977 - അപരാധി .... രാമൻ നായർ
  130. 1977 - കടുവയെ പിടിച്ച കിടുവ
  131. 1977 - അഗ്നിനക്ഷത്രം
  132. 1977 - ഓർമകൾ മരിക്കുമോ ...നാരായണൻ
  133. 1977 - ഗുരുവായൂർ കേശവൻ
  134. 1977 - വേഴാമ്പൽ
  135. 1977 - അനുഗ്രഹം .... റൗഡി കുട്ടൻ നായർ
  136. 1977 - യത്തീം.... ഹമീദ്
  137. 1976 -പഞ്ചമി
  138. 1976 - സെക്സില്ല സ്റ്റണ്ടില്ല
  139. 1976 - സ്വിമ്മിങ്ങ് പൂൾ
  140. 1976 - തെമ്മാടി വേലപ്പൻ..... ചാത്തു
  141. 1976 - പ്രിയംവദ
  142. 1975 - കല്യാണ സൗഗന്ധികം
  143. 1975 - മധുരപ്പതിനേഴ്
  144. 1975 - ലൗ ലെറ്റർ
  145. 1975 - ചന്ദനച്ചോല
  146. 1975 - ഭാര്യ ഇല്ലാത്ത രാത്രി
  147. 1975 - കല്യാണപ്പന്തൽ
  148. 1975 - മുച്ചീട്ടു കളിക്കാരന്റെ മകൾ
  149. 1975 - ഹല്ലോ ഡാർലിങ് .... ശേഖർ
  150. 1975 - ചുവന്ന സന്ധ്യകൾ
  151. 1975 - അഭിമാനം
  152. 1975 - അയോദ്ധ്യ... കിട്ടുപ്പണിക്കർ
  153. 1974 - രാജഹംസം....
  154. 1974 - വിഷ്ണു വിജയം
  155. 1974 - നടന്മാരെ ആവശ്യമുണ്ട്
  156. 1974 - കോളേജ് ഗേൾ.... കിട്ടുണ്ണി
  157. 1974 - ചക്രവാകം ...ദേവസ്യ
  158. 1974 - അങ്കത്തട്ട്
  159. 1974 - തുമ്പോലാർച്ച ... കുഞ്ഞാലിയുടെ വാപ്പ
  160. 1974 - രഹസ്യ രാത്രി
  161. 1974 - യൗവനം ... മാത്യു
  162. 1973 - നഖങ്ങൾ....
  163. 1973 - പഞ്ചവടി .... മാനേജർ കുമാർ
  164. 1973 - കാപാലിക .... ആദിഭരമന്ത സ്വാമി/ആന്റണി
  165. 1973 - അജ്ഞാതവാസം.... രാജപ്പൻ
  166. 1973 - ലേഡീസ് ഹോസ്റ്റൽ.... വക്കീൽ പിള്ള
  167. 1973 - ശാസ്ത്രം തോറ്റു മനുഷ്യൻ ജയിച്ചു .... ശ്രീധരമേനോൻ
  168. 1973 - ഫൂട്ബോൾ ചാമ്പ്യൻ
  169. 1973 - പൊന്നാപുരം കോട്ട
  170. 1973 - ധർമ്മയുദ്ധം .... അപ്പുണ്ണി
  171. 1973 - മാസപ്പടി മാതുപിള്ള
  172. 1973 - കലിയുഗം
  173. 1973 - തൊട്ടാവാടി ....മാധവൻ
  174. 1973 - ദിവ്യദർശനം
  175. 1973 - ഉർവശി ഭാരതി
  176. 1973 - തനിനിറം .... കോഴികൃഷ്ണൻ/ആത്മാനന്ദഗുരുസ്വാമി
  177. 1972 - ദേവി
  178. 1972 - മനുഷ്യ ബന്ധങ്ങൾ
  179. 1972 - വിദ്യാർത്ഥികളേ ഇതിലെ
  180. 1972 - മയിലാടും കുന്ന്
  181. 1972 - ഇനിയൊരു ജന്മം തരൂ
  182. 1972 - ഗന്ധർവ്വക്ഷേത്രം .... ഗോവിന്ദമേനോൻ
  183. 1972 - പോസ്റ്റുമാനെ കാണാനില്ല
  184. 1972 - ചെമ്പരത്തി .... റഷീദ്
  185. 1972 - ശക്തി
  186. 1972 - മറവിൽ തിരിവു സൂക്ഷിക്കുക ...വാൻ ളാൻ/ഏസ്തപ്പാൻ
  187. 1972 - മന്ത്രകോടി
  188. 1972 - പണിമുടക്ക് .... മൊഹമ്മദ്
  189. 1972 - പുനർജന്മം
  190. 1972 - മായ
  191. 1971 - ഒരു പെണ്ണിന്റെ കഥ
  192. 1971 - പഞ്ചവൻ കാട്
  193. 1971 - കരകാണാക്കടൽ..... എക്കോയി
  194. 1971 - ഇങ്കുലാബ് സിന്ദാബാദ്
  195. 1971 - സിന്ദൂരച്ചെപ്പ് .... കിട്ടുക്കുറുപ്പ്
  196. 1971 - തെറ്റ് .... കുര്യൻ
  197. 1971 - കൊച്ചനിയത്തി..... സോമൻ
  198. 1971 - ലങ്കാദഹനം
  199. 1971 - അനുഭവങ്ങൾ പാളിച്ചകൾ
  200. 1971 - ശിക്ഷ ... പങ്കൻ പിള്ള
  201. 1971 - മറുനാട്ടിൽ ഒരു മലയാളി ..... കറിയാച്ചൻ
  202. 1970 - ഓളവും തീരവും
  203. 1970 - നിഴലാട്ടം .... അബ്രഹാം
  204. 1970 - ക്രോസ് ബെൽറ്റ്.... കടുവ നാരായണപിള്ള
  205. 1970 - അരനാഴികനേരം ..... കൊച്ചുകുട്ടി
  206. 1970 - ഭീകര നിമിഷങ്ങൾ ..... മത്തായി
  207. 1970 - ലോട്ടറി ടിക്കറ്റ്
  208. 1970 - പ്രിയ
  209. 1970 - ത്രിവേണി... മത്തായി
  210. 1970 - മിണ്ടാപ്പെണ്ണ് .... കുഞ്ഞപ്പൻ
  211. 1970 - അമ്പലപ്രാവ്
  212. 1970 - വാഴ്വേമായം .... സ്വാമി
  213. 1970 - കുരുക്ഷേത്രം
  214. 1969 - ഡേഞ്ചർ ബിസ്ക്കറ്റ് ..... ചെല്ലാപ്പനാശാരി
  215. 1969 - രഹസ്യം..... വിക്രമൻ
  216. 1969 - ആൽമരം
  217. 1969- ബല്ലാത്ത പഹയൻ..... അദ്രാൻ
  218. 1969 - റെസ്റ്റ് ഹൗസ്
  219. 1969 - മൂലധനം.... നാണു
  220. 1969 - വെള്ളിയാഴ്ച ....വേലുപ്പിഌഅ
  221. 1969 - മിസ്റ്റർ കേരള
  222. 1969 - അടിമകൾ .... ഉണ്ണിത്താൻ
  223. 1969 - കണ്ണൂർ ഡീലക്സ് .... മാനേജർ
  224. 1969 - കള്ളിച്ചെല്ലമ്മ.... വാസു
  225. 1969 - നദി
  226. 1969 - വില കുറഞ്ഞ മനുഷ്യർ
  227. 1969 - പടിച്ച കള്ളൻ
  228. 1968 - ഭാര്യമാർ സൂക്ഷിക്കുക .... ദിലീപ്
  229. 1968 - അഞ്ചു സുന്ദരികൾ
  230. 1968 - ഹോട്ടൽ ഹൈറേഞ്ച് ... വാസു
  231. 1968 - വിപ്ലവകാരികൾ ... ശങ്കരൻ
  232. 1968 - തുലാഭാരം
  233. 1966 - കാട്ടുമല്ലിക
  234. 1966 - കല്യാണരാത്രിയിൽ
  235. 1965 - ചെമ്മീൻ .....
  236. 1965 - കാട്ടുപൂക്കൾ.... വറീച്ചൻ
  237. 1965 - കറുത്ത കൈ..... കാദർ
  238. 1965 - കടത്തുകാരൻ (ഭദ്രൻ)
  239. 1965 - രാജമല്ലി
  240. 1965 - മായാവി .... പോലീസ് ആഫേസർ
  241. 1965 - ഭൂമിയിലെ മാലാഖ
  242. 1964 - ആറ്റം ബോംബ്
  243. 1964 - അൾത്താര(കടുവ തോമ)
  244. 1962 - സ്നേഹദീപം as മോഹൻ
  245. 1962 - കാൽപ്പാടുകൾ
  246. 1961 - ക്രിസ്തുമസ് രാത്രി .... പൊറിഞ്ചു
  247. 1961 - ഉണ്ണിയാർച്ച
  248. 1961 - ഭക്തകുചേല
  249. 1952 - മരുമകൾ
  250. 1951 - കേരള കേസരി (തങ്കൻ)
  251. 1951 - രക്തബന്ധം

പുറത്തേക്കുള്ള കണ്ണി

അവലംബം



"https:https://www.search.com.vn/wiki/index.php?lang=ml&q=പറവൂർ_ഭരതൻ&oldid=3716689" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ