പന്നി കൃഷി

വളർത്തു പന്നികളെ കന്നുകാലികളായി വളർത്തുന്നതും പരിപാലിക്കുന്നതുമാണ് പന്നി വളർത്തൽ അഥവാ പന്നി കൃഷി. ഇത് കന്നുകാലി വളർത്തലിന്റെ ഒരു ശാഖയാണ്. പന്നികളെ പ്രധാനമായും ഭക്ഷണത്തിനായി ഉപയോഗിക്കുന്നു.

ഫാമിലെ വലിയ വെളുത്ത പന്നിക്കുട്ടികൾ
പന്നി കുട്ടികൾക്ക് മുലയൂട്ടുന്നു
സ്വീഡനിലെ ബോർക-സോബി കാസിലിലെ പന്നി ഫാമിന്റെ ഇന്റീരിയർ, 1911

ഇന്ന് പലതരത്തിലുള്ള പന്നി കൃഷിരീതികൾ‌ക്ക് നിലവിലുണ്ട്. സാധാരണയായി ഉടമയുടെ വസതിയുമായോ അല്ലെങ്കിൽ അതേ ഗ്രാമത്തിലോ പട്ടണത്തിലോ ആയിട്ടാണ് പന്നി കൃഷി നടത്തുക.[1] പന്നി വളർത്തലിലൂടെ മാംസത്തിന്റെയും കൊഴുപ്പിന്റെയും ലഭ്യതയും, കൂടാതെ പലപ്പോഴും ഒരു വീട്ടുവളപ്പിൽ ഇവയെ വളർത്തുന്നതിനാൽ ഗാർഹിക ഭക്ഷണ മാലിന്യങ്ങൾ പാഴാക്കാതെ ഇവക്ക് നൽകുകയും ചെയ്യാം. മുനിസിപ്പാലിറ്റി ശേഖരിക്കുന്ന ഭക്ഷ്യമാലിന്യങ്ങളും പന്നി വളർത്തലിന് ഒരു മുതൽക്കൂട്ടാണ്.[2] ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണത്തെ മാംസമാക്കി മാറ്റാനുള്ള ഒരു രീതിയായി പന്നി വളർത്തൽ അറിയപ്പെടുന്നു.

ഉൽപാദനക്ഷമത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയ അളവിലും എണ്ണത്തിലും പന്നികളെ വളർത്തുന്ന വലിയ രീതിയിലുള്ള ഫാമുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിലുണ്ട്.[3] വികസിത രാജ്യങ്ങളിൽ, കാലാവസ്ഥാ നിയന്ത്രിത കെട്ടിടങ്ങളിലായി ആയിരക്കണക്കിന് പന്നികളെ വളർത്തുന്നുണ്ട്.[4] കന്നുകാലി വളർത്തലിൽ ശ്രദ്ധേയമായ രൂപമാണ് പന്നി കൃഷി. ലോകമെമ്പാടുമായി ഓരോ വർഷവും ഒരു ബില്യണിലധികം പന്നികളെ കശാപ്പ് ചെയ്യുന്നുണ്ട്. അവയിൽ 100 ദശലക്ഷം അമേരിക്കയിലാണ്. ഭൂരിഭാഗം പന്നികളേയും മനുഷ്യ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. കൂടാതെ തോൽ, കൊഴുപ്പ് എന്നിവ വസ്ത്രങ്ങൾ,[5] സൗന്ദര്യവർദ്ധകവസ്തുക്കൾ,[6], മെഡിക്കൽ ഉപയോഗ വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. [7]

ഒരു പന്നി ഫാമിലെ പ്രവർത്തനങ്ങൾ ഓരോ കൃഷിക്കാരന്റെയും പരിപാലന രീതിയെ ആശ്രയിച്ചിരിക്കുന്നു.

പന്നി വളർത്തൽ കൃഷി തിരഞ്ഞെടുക്കുമ്പോൾ താഴെ പറയുന്ന ഘടകങ്ങൾ അതിനെ സ്വാധീനിക്കും:

  • പന്നികൾക്ക് ഭക്ഷണ വിതരണത്തിന് അനുയോജ്യമായ സ്ഥലമായിരിക്കണം.
  • പന്നി വളർത്തൽ പ്രവർത്തനത്തിൽ നിന്നുള്ള മാലിന്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്.
  • മതം ഉൾപ്പെടെയുള്ള പ്രാദേശിക വിശ്വാസങ്ങളും പാരമ്പര്യങ്ങളും.
  • ഫാമിൽ ലഭ്യമായ പന്നിയുടെ ഇനം അല്ലെങ്കിൽ തരം.
  • നേരിടാവുന്ന രോഗങ്ങൾ അല്ലെങ്കിൽ പന്നികളുടെ വളർച്ചയെയോ പ്രകൃതി മലിനീകരണത്തെയോ ബാധിക്കുന്ന അവസ്ഥകൾ.
  • സർക്കാർ അനുമതി അഥവാ ഭൂവിനിയോഗ നിയമങ്ങളുടെ പാലനം.
  • പ്രാദേശികവും ആഗോള പരവുമായ വിപണി സാഹചര്യങ്ങളും അവശ്യതകളും.

പന്നിയിറച്ചി ഉപയോഗം


ഉൽപാദനവും വിപണനവും

Global pig stocks
in 2014
(million)
 ചൈന474.1
 അമേരിക്കൻ ഐക്യനാടുകൾ67.7
 ബ്രസീൽ37.9
 Germany28.3
 ഡെന്മാർക്ക്28.1
 വിയറ്റ്നാം26.8
 സ്പെയിൻ26.6
 റഷ്യ19.1
 മെക്സിക്കോ16.1
 മ്യാൻമാർ13.9
World total986.6
Source: UN
Food & Agriculture Organization
(FAO)

പാരിസ്ഥിതികവും ആരോഗ്യപരവുമായി നേരിടുന്ന പ്രത്യാഘാതങ്ങൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പന്നി_കൃഷി&oldid=3787580" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ