പട്ടാമ്പി താലൂക്ക്

കേരളത്തിലെ താലൂക്ക്

പാലക്കാട് ജില്ലയിലെ ഒരു താലൂക്കാണു പട്ടാമ്പി താലൂക്ക്. തൃത്താല നിയോജകമണ്ഡലത്തിലെ ചാലിശ്ശേരി , നാഗലശ്ശേരി , തൃത്താല , കപ്പൂർ , പട്ടിത്തറ , തിരുമിറ്റക്കോട് , ആനക്കര , പരുതൂർ എന്നീ പഞ്ചായത്തുകളും പട്ടാമ്പി നിയോജകമണ്ഡലത്തിലെ തിരുവേഗപ്പുറ , വിളയൂർ , കൊപ്പം , ഓങ്ങല്ലൂർ , കുലുക്കല്ലൂർ , മുതുതല , വല്ലപ്പുഴ എന്നീ പഞ്ചായത്തുകളും പട്ടാമ്പി നഗരസഭയും ചേർന്നതാണു പട്ടാമ്പി താലൂക്ക്[1][2] . 2013 ഡിസംബർ 23-നാണു ഈ താലൂക്ക് നിലവിൽ വന്നത്[1].

രൂപീകരണം

പട്ടാമ്പി താലൂക്ക് രൂപീകരിക്കണമെന്ന് ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ ഉൾപ്പെടുന്ന വള്ളുവനാട്‌ താലൂക്ക്‌ വിഭജിച്ച്‌ പട്ടാമ്പി ആസ്‌ഥാനമായി താലൂക്ക്‌ രൂപീകരിക്കണമെന്ന ആവശ്യമാണ്‌ ആദ്യകാലത്ത്‌ ഉയർന്നുവന്നത്‌[2]. ഈ ആവശ്യം 1955 മുതൽ 1957-വരെ പട്ടാമ്പിയെ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്ന ഇ.പി. ഗോപാലൻ സഭയിൽ അവതരിപ്പിച്ചിരുന്നു[2]. 1969-ൽ മണ്ണാർക്കാട് താലൂക്ക് നിലവിൽ വന്നതോടെയാണ് ഒറ്റപ്പാലം താലൂക്ക് വിഭജിച്ച് പട്ടാമ്പി താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമായത്. അക്കാലത്ത് പട്ടാമ്പിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത് ഇ.എം.എസ്. ആയിരുന്നു. ആവശ്യം പരിഗണിച്ചെങ്കിലും പിന്നീട് വളരെ പെട്ടെന്നു തന്നെ മറ്റു ചില കാരണങ്ങളാൽ ഇ.എം.എസ്. മന്ത്രിസഭ രാജിവെച്ചതിനാൽ ഈ നിർദ്ദേശം പ്രാവർത്തികമായില്ല[1]. പിന്നീട് താലൂക്ക് രൂപീകരിക്കണമെന്ന് ആവശ്യമുന്നയിച്ച് നിരവധി പ്രക്ഷോഭങ്ങൾ പട്ടാമ്പിയിൽ നടന്നു. 1982-ൽ നടന്ന 72 മണിക്കൂർ നിരാഹാര സമരം, മണ്ഡലാടിസ്ഥാനത്തിൽ നടന്ന ബന്ദ്, അനുബന്ധ സമരങ്ങൾ എന്നിവയൊക്കെ താലൂക്ക് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് നടന്നിട്ടുണ്ട്[3] നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച പ്രതിനിധികളായ ഇ.പി. ഗോപാലൻ (1955,1977), ഇ.എം.എസ്. ( 1960, 1965, 1967, 1971), എം.പി. ഗംഗാധരൻ (1980), ലീല ദാമോദര മേനോൻ (1987), കെ.ഇ. ഇസ്മായിൽ (1982, 1991,1996), എം.പി. താമി എന്നിവരെല്ലാം പട്ടാമ്പി താലൂക്കിനായി ശബ്ദമുയർത്തിയിരുന്നു. കെ.ഇ. ഇസ്മായിൽ റവന്യൂ മന്ത്രിയായിരുന്നപ്പോൾ പട്ടാമ്പി താലൂക്ക് രൂപീകരിച്ചെന്ന് സഭയിൽ പ്രഖ്യാപനമുണ്ടായെങ്കിലും യാഥാർത്ഥ്യമായില്ല. തുടർന്ന് 2001 മുതൽ 2016 വരെ പട്ടാമ്പിയെ നിയമസഭയിൽ പ്രതിനിധീകരിച്ച സി.പി. മുഹമ്മദിന്റെ ശ്രമഫലമായാണു പട്ടാമ്പി താലൂക്ക് 2013 ഡിസംബർ 23-നു രൂപീകരിക്കപ്പെട്ടത്. [2]

2013 ഡിസംബർ 23-നു കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി പട്ടാമ്പി താലൂക്കിന്റെ പ്രഖ്യാപനം നിർവ്വഹിച്ചു. പാലക്കാട് അഡീഷണൽ തഹസിൽദാർ പി.എസ്. വിജയനാണ് പട്ടാമ്പി താലൂക്കിന്റെ ആദ്യ തഹസിൽദാർ[1].

അവലംബം


🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ