പഞ്ചാബി ഭാഷ

(പഞ്ചാബി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഞ്ചാബി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പഞ്ചാബി (വിവക്ഷകൾ) എന്ന താൾ കാണുക.പഞ്ചാബി (വിവക്ഷകൾ)

ലോകമെമ്പാടുമായി പത്തുകോടിയോളം ആൾക്കാർ സംസാരിക്കുന്ന പഞ്ചാബി ഭാഷ (ഗുർമുഖി ലിപി: ਪੰਜਾਬੀ ,ഷാമുഖി ലിപി: پنجابی )ഇന്ത്യയിലും പാകിസ്താനിലുമായി സ്ഥിതിചെയ്യുന്ന പഞ്ചാബ് പ്രദേശത്തിൽനിന്നുമുള്ള പഞ്ചാബികളുടെ മാതൃഭാഷയാണിത്. ലോകത്തിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷകളിൽ പത്താം സ്ഥാനത്താണ് പഞ്ചാബി.[3] പാകിസ്താനിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയും[4],ഇന്ത്യയിലെ പഞ്ചാബ്‌, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയുമാണ്. സിഖ് മതവിശ്വാസികളുടെ മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്‌ ഈ ഭാഷയിലാണ്‌. പല ബോളിവുഡ് ചലച്ചിത്രങ്ങളിലും ഗാനങ്ങളിലും പഞ്ചാബി ഭാഷാശകലങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട് [5][6]

പഞ്ചാബി
ਪੰਜਾਬੀ پنجابی Pañjābī
Native toഇന്ത്യഏകദേശം 3 കോടി [1] പാകിസ്താൻ8 കോടി ,
കാനഡ 2.8 ലക്ഷം [2], യുണൈറ്റഡ് കിങ്ഡം, യു.എസ്.എ, ദുബൈ, ഫിലിപ്പീൻസ്, പഞ്ചാബി കുടിയേറ്റക്കാറുള്ള മറ്റു രാജ്യങ്ങൾ.
Regionപഞ്ചാബ്‌
Native speakers
പടിഞ്ഞാറൻ 6.1-6.2 കോടി
കിഴക്കൻ: 2.8 കോടി
സിറൈകി: 1.4 കോടി
ആകെ 10.4 കോടി
ഇന്തോ-യൂറോപ്പിയൻ
ഷാമുഖി , ഗുർമുഖി
Official status
Official language in
ഇന്ത്യ പഞ്ചാബ്‌, ദില്ലി, ഹരിയാന
Language codes
ISO 639-1pa
ISO 639-2pan
ISO 639-3


ഭാഷാഭേദങ്ങൾ

മാഝി, ദോആബി, മാൽവി, പുവാധി എന്നിവയാണ് ഇന്ത്യയിലെ പ്രധാന പഞ്ചാബി ഭാഷാഭേദങ്ങൾ. പോഠോഹാരി, ലഹന്ദി, മുൽത്താനി എന്നിവ പാകിസ്താനിലെ പഞ്ചാബിയുടെ പ്രധാന ഭാഷാഭേദങ്ങളാണ്.[7]മാഝി എന്ന ഭാഷാഭേദം ഇരു രാജ്യങ്ങളിലേയും മാനക രൂപമാണ്. സരായികി, ഹിന്ദ്കോ എന്നിവയെ പലരും പഞ്ചാബി ഭാഷാഭേദമായി കണക്കാക്കുന്നുണ്ട്.[8]

പഞ്ചാബി ഭാഷാഭേദങ്ങൾ

മാനക ഭാഷാഭേദം - മാഝി

പഞ്ചാബിയുടെ മാനക ഭാഷാഭേദമാണ് മാഝി. അതിനാൽ ഈ ഭാഷാഭേദത്തെ പഞ്ചാബിയുടെ അഭിമാന ഭാഷയായി കണക്കാക്കപ്പെടുന്നു. പഞ്ചാബിന്റെ ഹൃദയഭൂമി എന്നറിയപ്പെടുന്ന ചരിത്ര പ്രാധാന്യമുള്ള മാഝാ (Majha) എന്ന പ്രദേശത്താണ് ഈ ഭാഷാഭേദം പ്രധാനമായും സംസാരിക്കപ്പെടുന്നത്. പാകിസ്താനിലെ ലാഹോർ, ഷേഖൂപുര, കസൂർ, ഓക്കാഡ, നങ്കാനാ സാഹിബ്, ഫൈസലാബാദ്, ഗുജറാൻവാല, വസീറാബാദ്, സിയാൽകോട്ട്, നാറവാൽ, പാകിസ്താനി ഗുജറാത്ത്, ഝെലം, പാക്പത്തൻ, വഹാഡി, ഖാനേവാൽ, സാഹീവാൽ, ഹാഫിസാബാദ്, മണ്ഡി ബഹാഉദ്ദീൻ എന്നീ സ്ഥലങ്ങളും ഇന്ത്യയിലെ അമൃത്സർ, തരൻതാരൻസാഹിബ്, ഗുർദാസ്പുർ എന്നീ സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് ഈ പ്രദേശം.

പഞ്ചാബ് യൂനിവേഴ്സിറ്റിയുടെ വർഗ്ഗീകരണം

പട്യാലയിലെ പഞ്ചാബി യൂനിവേഴ്സിറ്റി തയ്യാറാക്കിയ പട്ടിക പ്രകാരമുള്ള പഞ്ചാബി ഭാഷാഭേദങ്ങൾ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ താഴെ പറയും പ്രകാരമാണ്.[9]

  1. ആവാൻകാരി
  2. ബാർ ദി ബോലി
  3. ബാൻവാലി
  4. ഭട്ട്യാനി
  5. ഭേറോച്ചി
  6. ഛാഛി
  7. ചക് വാലി
  8. ചമ്പ്യാലി
  9. ചെനാവരി
  10. ധനി
  11. ദോആബി
  12. ഡോഗ്രി
  13. ഘേബി
  14. ഗോജ്രി
  15. ഹിന്ദ്കോ
  16. ജട്ട്കി
  17. ഝങ്ഗോച്ചി
  18. കാങ്ഗ്ഡി
  19. കാച്ചി
  20. ലുബാൻകി
  21. മാൽവി
  22. മാഝി
  23. മുൽത്താനി
  24. പഹാഡി
  25. പെഷോരി/പെഷാവരി
  26. പോഠോഹാരി/പിണ്ഡിവാലി
  27. പൊവാധി
  28. പൂഞ്ഛി
  29. റാഠി
  30. സ്വായേം
  31. ഷാഹ്പുരി
  32. ഥലോച്ചി
  33. വസീറാബാദി
Varan Gyan Ratnavali by 16th century historian Bhai Gurdas

ചരിത്രം

പുരാതനഭാരതത്തിൽ ഉപയോഗത്തിലിരുന്ന പ്രാകൃതത്തിന്റെ ഭേദമായ ശൗരസേനി എന്ന ഭാഷയിൽനിന്നും ഉരുത്തിരിഞ്ഞുണ്ടായ ഭാഷയാണ് പഞ്ചാബി[10][11][12]സൂഫി മുനിയും മുസ്ലിം മിഷണറിയുമായിരുന്ന ഫരിദുദ്ദീൻ ഗംജ്ശാകർ പഞ്ചാബിയിലെ ആദ്യ പ്രമുഖകവിയായി കരുതപ്പെടുന്നു.[13]

സിഖ് മതം പതിനഞ്ചാം നൂറ്റാണ്ടിൽ പഞ്ചാബ് പ്രദേശത്ത് സ്ഥാപിക്കപ്പെട്ടു, സിഖുകാർ സംസാരിക്കുന്ന പ്രധാന ഭാഷ പഞ്ചാബി ഭാഷയാണ്‌. [14] ഗുരു ഗ്രന്ഥ് സാഹിബിന്റെ സിംഹഭാഗവും പഞ്ചാബി ഭാഷയിൽ ഗുർമുഖി ലിപിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്.

പഞ്ചാബി സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ

പാകിസ്താൻ

പാകിസ്താനിലെ പഞ്ചാബി സംസാരിക്കപ്പെടുന്നവരുടെ സെൻസസ് കണക്കുകൾ[15]
വർഷംപാകിസ്താനിലെ ജനസംഖ്യശതമാനംപഞ്ചാബി സംസാരിക്കുന്നവർ
195133,740,16757.08%22,632,905
196142,880,37856.39%28,468,282
197265,309,34056.11%43,176,004
198184,253,64448.17%40,584,980
1998132,352,27944.15%58,433,431
പാകിസ്താനിലെ പ്രോവിൻസുകളിലെ പഞ്ചാബി സംസാരിക്കുന്നവരുടെ എണ്ണം (2008)
റാങ്ക്ഡിവിഷൻപഞ്ചാബി സംസാരിക്കുന്നവർശതമാനം
പാകിസ്താൻ106,335,30060% (സരായികി, ഹിന്ദ്കോ സംസാരിക്കുന്നവരുൾപ്പെടെ)
1പഞ്ചാബ്, പാകിസ്താൻ70,671,70475.23%
2സിന്ധ്4,592,26110%
3ഇസ്ലാമബാദ്1,343,62571.66%
4ഖൈബർ പഖ്തുൻഖ്വ7,396,08521%
5ബലൂചിസ്ഥാൻ, പാകിസ്താൻ318,7452.52%

1981-ലെ സെൻസസ് മുതൽ സരായികി, ഹിന്ദ്കോ, പോഠോഹാരി എന്നിവ തനതായ ഭാഷകളായി കണക്കാക്കാൻ തുടങ്ങിയതിനാലാണ് പഞ്ചാബി സംസാരിക്കുന്നവരുടെ എണ്ണത്തിൽ കുറവു കാണിക്കുന്നത്.

ഭാരതം

ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിന്റെ ഭൂപടം

മൂന്നുകോടിയോളം ഇന്ത്യക്കാരാൽ മാതൃഭാഷയായോ രണ്ടാമത്തെ ഭാഷയായോ മൂന്നാമത്തെ ഭാഷയായോ ആയി പഞ്ചാബി ഭാഷ സംസാരിക്കപ്പെടുന്നു. പഞ്ചാബ്‌, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയായ ഇത് സംസാരിക്കപ്പെടുന്ന പ്രധാന നഗരപ്രദേശങ്ങൾ അംബാല, ലുധിയാന, അമൃത്‌സർ, ചണ്ഡീഗഢ്, ജലന്തർ, ദില്ലി എന്നിവയാണ്.

ഭാരതത്തിലെ പഞ്ചാബി സംസാരിക്കപ്പെടുന്നവരുടെ സെൻസസ് കണക്കുകൾ[16]
വർഷംഭാരതത്തിലെ ജനസംഖ്യപഞ്ചാബി സംസാരിക്കപ്പെടുന്നവരുടെ എണ്ണംശതമാനം
1971548,159,65214,108,4432.57%
1981665,287,84919,611,1992.95%
1991838,583,98823,378,7442.79%
20011,028,610,32829,102,4772.83%

പ്രവാസികൾ

Southall Station (United Kingdom) sign in Punjabi, in the Gurmukhī script

പഞ്ചാബി കുടിയേറ്റക്കാരുടെ വലിയ സാന്നിധ്യമുള്ള അമേരിക്കൻ ഐക്യനാടുകൾ, ഓസ്ട്രേലിയ, യുണൈറ്റഡ് കിങ്ഡം(ഏറ്റവും അധികം സംസാരിക്കപ്പെടുന്ന നാലാമത്തെ ഭാഷ)[17] കാനഡ(ഏറ്റവും അധികം സംസാരിക്കപ്പെടുന്ന മൂന്നാമത്തെ ഭാഷ)[18] എന്നീ രാജ്യങ്ങളിലും ഈ ഭാഷ സംസാരിക്കപ്പെടുന്നുണ്ട്.

ലിപി

പ്രധാന ലേഖനം: ഗുരുമുഖി

ഇന്ത്യയിൽ ഗുർമുഖി ലിപിയിൽ എഴുതപ്പെടുന്ന പഞ്ചാബി, പാകിസ്താനിൽ പേർഷ്യൻ നസ്താലിക്‌ ലിപിയിൽനിന്നും രൂപാന്തര‍പ്പെട്ട ഷാമുഖി എന്ന ലിപിയിലാണ്‌ എഴുതപ്പെടുന്നത്‌. രണ്ടാമത്തെ സിക്കുഗുരുവായ ഗുരു അംഗദ് ആണ് ഗുരുമുഖിയുടെ ഉപജ്ഞാതാവ്. ഗുരു നാനാക്ക് ഉപദേശിച്ച ഗീതങ്ങൾ എഴുതിയെടുക്കുന്നതിനാണ് ഇദ്ദേഹം ഈ ലിപിമാല ഉണ്ടാക്കിയതെന്നു കരുതപ്പെടുന്നു. ഗുരുമുഖത്തുനിന്നു വന്ന ലിപിയായതിനാൽ ഗുരുമുഖി എന്ന പേർ സിദ്ധിച്ചു.[19] ഷാമുഖി എന്നതിന്റെ അർഥം രാജാവിന്റെ മുഖത്തുനിന്നും എന്നാണ് [20]ഷാമുഖിയിൽ ഉറുദു ഭാഷയിലുള്ളതിനേക്കാൾ കൂടൂതലായി നാല് അക്ഷരങ്ങളുണ്ട്. [21]


ചിത്രശാല


പുറത്തേക്കുള്ള കണ്ണികൾ

  1. 2001 Census Data


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ കിഴക്കൻ പഞ്ചാബി പതിപ്പ്
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ പടിഞ്ഞാറൻ പഞ്ചാബി പതിപ്പ്
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https:https://www.search.com.vn/wiki/index.php?lang=ml&q=പഞ്ചാബി_ഭാഷ&oldid=3919332" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ