നെവാർക്ക്

നെവാർക്ക് (Newark) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ അലമേഡ കൌണ്ടിയിലുൾപ്പെട്ട ഒരു പട്ടണമാണ്. ഇത് ഒരു പട്ടണമായി സംയോജിപ്പിക്കപ്പെട്ടത് 1955 സെപ്റ്റംബർ മാസത്തിലായിരുന്നു. നെവാർക്ക് പട്ടണം പൂർണ്ണമായി ഫ്രെമോണ്ട് നഗരത്താൽ വലയം ചെയ്യപ്പെട്ടുകിടക്കുന്നു. നെവാർക്ക്, ഫ്രെമോണ്ട്, യൂണിയൻ സിറ്റി എന്നീ മൂന്നു പട്ടണങ്ങൾ ഒന്നുചേർന്ന് ഒരു ട്രൈ-സിറ്റി മേഖല രൂപം കൊള്ളുന്നു. 2015 ലെ കണക്കുകൾ പ്രകാരം 44,205 ജനസംഖ്യയുള്ള ഈ നഗരം നെവാർക്ക് എന്നു നാമകരണം ചെയ്യപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെ മറ്റു പട്ടണങ്ങളായ നെവാർക്ക് (ഒഹയോ), നെവാർക്ക് (ന്യൂ ജർസി) എന്നിവയിൽ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന പട്ടണമാണ്.

City of Newark
City
Silliman Activity and Family Aquatic Center
Silliman Activity and Family Aquatic Center
Official seal of City of Newark
Seal
Location in Alameda County and the state of California
Location in Alameda County and the state of California
City of Newark is located in the United States
City of Newark
City of Newark
Location in the United States
Coordinates: 37°32′N 122°2′W / 37.533°N 122.033°W / 37.533; -122.033
Country United States
State California
CountyAlameda
IncorporatedSeptember 22, 1955[1]
ഭരണസമ്പ്രദായം
 • MayorAlan L. Nagy[2]
 • State SenateBob Wieckowski (D)[3]
 • State AssemblyKansen Chu (D)[4]
 • U. S. CongressRo Khanna (D)[5]
വിസ്തീർണ്ണം
 • ആകെ13.90 ച മൈ (36.00 ച.കി.മീ.)
 • ഭൂമി13.88 ച മൈ (35.94 ച.കി.മീ.)
 • ജലം0.02 ച മൈ (0.06 ച.കി.മീ.)  0.17%
ഉയരം20 അടി (6 മീ)
ജനസംഖ്യ
 (2010)
 • ആകെ42,573
 • കണക്ക് 
(2016)[8]
45,810
 • ജനസാന്ദ്രത3,301.62/ച മൈ (1,274.76/ച.കി.മീ.)
സമയമേഖലUTC−8 (Pacific (PST))
 • Summer (DST)UTC−7 (PDT)
ZIP code
94560
Area code510
FIPS code06-50916
GNIS feature IDs277562, 2411238
വെബ്സൈറ്റ്www.ci.newark.ca.us

ഭൂമിശാസ്ത്രം

പട്ടണത്തിന്റെ പടിഞ്ഞാറേ അറ്റം സാൻ ഫ്രാൻസിസ്കോ ഉൾക്കടലിന്റെ തെക്കേ അഗ്രത്തിനു സമീപത്തായാണ്  സ്ഥിതിചെയ്യുന്നത്. സ്റ്റേറ്റ് റൂട്ട് 84 നെവാർക്ക് പട്ടണത്തിനുള്ളിലൂടെ കടന്നുപോകുന്നു. ഇത് ഡംബാർട്ടൺ പാലത്തിലൂടെ സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മുറിച്ചു കടന്ന് മെൻലോ പാർക്കിലെത്തുന്നു. ഇന്റർ സ്റ്റേറ്റ് 880 ഫ്രീമോണ്ടിൻറെ കിഴക്കേ അതിർത്തിയാണ്.

അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കകളനുസരിച്ച് ഈ നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 13.9 ചതുരശ്ര മൈൽ (36 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 13.9 ചതുരശ്ര മൈൽ പ്രദേശം (36 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും 0.02 ചതുരശ്ര മൈൽ (0.052 ചതുരശ്ര കിലോമീറ്റർ) അതായത് (0.17 ശതമാനം) വെള്ളവുമാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നെവാർക്ക്&oldid=3830914" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ