നെല്ലി

ചെടിയുടെ ഇനം
(നെല്ലിക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന (Deciduous) മരമാണ് നെല്ലി. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു.

നെല്ലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Tribe:
Phyllantheae
Subtribe:
Flueggeinae
Genus:
Species:
P. emblica
Binomial name
Phyllanthus emblica
L.
Synonyms
  • Cicca emblica (L.) Kurz
  • Diasperus emblica (L.) Kuntze
  • Dichelactina nodicaulis Hance
  • Emblica arborea Raf.
  • Emblica officinalis Gaertn.
  • Phyllanthus glomeratus Roxb. ex Wall. [Invalid]
  • Phyllanthus mairei H.Lév.
  • Phyllanthus mimosifolius Salisb.
  • Phyllanthus taxifolius D.Don
Wiktionary
Wiktionary
നെല്ലി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

നെല്ലിമരം 8 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. മരപ്പട്ട ചാര നിറത്തിലുള്ളതാണ്. ഇലകൾ പച്ച നിറമുള്ളതും ചെറുതുമാണ്. മാർച്ച് - മേയ് മാസങ്ങളിൽ‍ പുഷ്പിക്കുന്ന നെല്ലിമരത്തിന്റെ പൂക്കൾ‍ക്ക് പച്ച കലർന്ന മഞ്ഞ നിറമാണുള്ളത്.ആൺ പൂക്കളും പെൺപൂക്കളും ഒരേ ചെടിയിൽ കാണുന്നു. ഫലങ്ങൾ ചവർപ്പ് കലർന്ന പുളിരസമുള്ളതും ഗോളാകൃതിയിലുള്ളതുമാണ്. നെല്ലിക്കായ കഴിച്ചയുടനേ വെള്ളം കുടിച്ചാൽ, വെള്ളത്തിന് മധുരമുള്ളതായി തോന്നും.

ആംഗലേയത്തിൽ ഇൻഡ്യൻ ഗൂസ്ബെറി എന്ന് അറിയുന്ന നെല്ലിക്കയുടെ ശാസ്ത്ര നാമങ്ങൾ Emblica officinalis / Phyllanthus emblica എന്നാണ്. സംസ്കൃതത്തിൽ അമ്ലക, അമ്ലകി, അമ്‌ല. കന്നഡയിലും, തമിഴിലും, മലയാളത്തിലും നെല്ലി എന്ന് പേര്.ഉത്തർപ്രദേശിൽ പ്രതാപ്ഘർരെന്ന സ്ഥലത്ത് ധാരാളം നെല്ലികളുണ്ട്. കായ്കളുണ്ടായിക്കഴിഞ്ഞ് ജനുവരിയോടെ ഇല പൊഴിക്കുന്ന ഇവ ജൂൺ-ജൂലായ് മാസത്തോടെ തളിർത്ത് പൂത്തു തുടങ്ങും. രാജസ്ഥാനിൽ ജനുവരിയിലും കായ്കൾ ഉണ്ടാവും.[1]

രാസ ഘടകം

100 ഗ്രാം നെല്ലിക്കയിൽ 720 മുതൽ 900 മില്ലി ഗ്രാം വരെ ജീവകം സി കാണപ്പെടുന്നു. റ്റാനിനുകൾ ഉള്ളതിനാൽ നെല്ലിക്കയിലെ സക്രിയ ഘടകങ്ങൾ ഫലം ഉണങ്ങിയതിനു ശേഷവും പ്രയോജനപ്പെടുന്നു. സിയറ്റിൻ, സിയറ്റിൻ റൈബോസൈഡ്, ഗ്ലൂക്കോഗാല്ലിക്ക് അമ്ലം, കോരിലാജിൻ, ചെബുളാജിക് അമ്ലം, 3,6 ഡൈ അല്ലൈൽ ഗ്ലൂക്കോസ്, എല്ലജിക് അമ്ലം, ലൂപ്പിനോൾ‍, ക്ക്വർസെറ്റിൻ‍ തുടങ്ങിയവയാണ് മറ്റ് സക്രിയ ഘടകങ്ങൾ.[2]

ഭരണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.

നടീൽ

മാംസളമായ ഭാഗം മാറ്റിയാൽ കാണുന്ന വിത്ത് രണ്ടോ മൂന്നോ ദിവസം പാറപ്പുറത്തോ മറ്റോ വച്ചുണക്കിയാൽ വിത്ത് പുറത്തു വരും.ഉണക്കുമ്പോൾ ഒരു തുണികൊണ്ട് മൂടിയിടണം.ബീജാങ്കുരണ ശേഷി കുറവായതിനാൽ വിത്തു് അധികകാലം സൂക്ഷിച്ചു വയ്ക്കാനാവില്ല. വിത്തു നട്ടും മുകുളനം വഴിയും നടീൽ വസ്തുക്കൾ ഉണ്ടാക്കാം.[3]

നാടൻ നെല്ലി കായ്ക്കാൻ ആറു വർഷം വരെ വേണ്ടി വരും. എന്നാൽ ഒട്ടു തൈകൾ (ഗ്രാഫ്റ്റ് തൈകൾ‌) മൂന്നു വർഷം കൊണ്ട് കായ്ക്കും.

ബി.എസ്. ആർ1, ബി.എസ്.ആർ2, അമൃത, എൻ.അ7 എന്നിവയാണ് സാധാരണ ഇനങ്ങൾ.

രസാദി ഗുണങ്ങൾ

രസം:കഷായം, തിക്തം, മധുരം, അമ്ലം

ഗുണം:ഗുരു, രൂക്ഷം

വീര്യം:ശീതം

വിപാകം:മധുരം[4]

ഔഷധയോഗ്യ ഭാഗം

കായ്, വേര്, തൊലി ,[4]

ഔഷധ ഉപയോഗം

ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. ച്യവനപ്രാശത്തിലെയും, രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക ചേർത്ത എണ്ണകൾ ത്വക്ക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. പ്രധാനമായും കായകളാണ് ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളിൽ ഇല, വേർ, തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്. നെല്ലിക്ക കുരു ഉണക്കിപൊടിച്ച് കഷായം വച്ച് പതിവായി കഴിച്ചാൽ സ്ത്രീകളിലുണ്ടാകുന്ന വെള്ളപോക്ക് ശമിക്കും.

ത്രിഫലാദി ചൂർണം, ച്യവനപ്രാശം, നെല്ലിക്കാരിഷ്ടം, നെല്ലിക്കാലേഹ്യം,അരവിന്ദാസവം, പുനർനവാസവം എന്നിവയിലും ഉപയോഗിക്കുന്നു.കടുക്ക, നെല്ലിക്ക, താന്നിക്ക ചേർന്നതാണ് ത്രിഫല

മറ്റു് ഉപയോഗങ്ങൾ

കായ്കൾ മഷി, ചായം, ഷാമ്പൂ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തടി വെള്ളത്തിൽ കൂടുതൽ നാൾ കിടന്നാലും കേടുവരാത്തവയാണു് . ഇലകൾ ഏലത്തിനു വളമായി ഉപയോഗിക്കുന്നു. [5]

പോഷക മൂല്യം

നെല്ലിക്ക
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 50 kcal   190 kJ
അന്നജം     10 g
- ഭക്ഷ്യനാരുകൾ  1.9 g  
Fat0.1 g
പ്രോട്ടീൻ 0.8g
ജലം84 g
ജീവകം എ equiv.  4 μg 0%
നയാസിൻ (ജീവകം B3)  1 mg  7%
ജീവകം സി  444 mg740%
കാൽസ്യം  5 mg1%
ഇരുമ്പ്  11 mg88%
ഫോസ്ഫറസ്  3 mg0%
Percentages are relative to US
recommendations for adults.

ചിത്രശാല

ഇതും കാണുക

അവലംബം

  • അഷ്ടാംഗഹൃദയം, (വിവ:, വ്യാ: വി.എം. കുട്ടികൃഷ്ണ മേനോൻ), കേരള സർക്കാർ ISBN 81-86365-06-0


വിക്കി ചൊല്ലുകളിലെ‍ നെല്ലിക്ക എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ ചൊല്ലുകൾ ലഭ്യമാണ്‌:
"https:https://www.search.com.vn/wiki/index.php?lang=ml&q=നെല്ലി&oldid=3764009" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ