നിലക്കടല

കപ്പലണ്ടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കപ്പലണ്ടി (വിവക്ഷകൾ) എന്ന താൾ കാണുക.കപ്പലണ്ടി (വിവക്ഷകൾ)

മണ്ണിനടിയിൽ വളരുന്ന പോഷക സമൃദ്ധമായ ഒരു എണ്ണക്കുരുവാണ്‌ കപ്പലണ്ടി. ആംഗലേയത്തിൽ Peanut (പീനട്ട്) അഥവ Groundnut (ഗ്രൗണ്ട് നട്ട്). ഇത് മണ്ണിൽ (നിലത്ത്) പടർന്ന് വളരുന്നതിനാലാണ് നിലക്കടല എന്ന പേർ വന്നത്. ലോകത്തെ ആകെ ഉല്പാദനത്തിന്റെ 37 ശതമാനത്തിലധികം ഉല്പ്പാദിപ്പിക്കുന്ന ചൈനയാണ്‌ നിലക്കടലയുടെ ഏറ്റവും വലിയ ഉല്പാദകർ.

കപ്പലണ്ടി
Peanut (Arachis hypogea)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Faboideae
Tribe:
Aeschynomeneae
Genus:
Arachis
Species:
A. hypogaea
Binomial name
Arachis hypogaea

ഈ ചെടി നിലത്തു പടരുന്ന ഒരു ചെടി അല്ല, ഉയരുകയാണ് പതിവ്.

ഇന്ത്യയിൽ

മദ്ധ്യേന്ത്യയിൽ കൃഷി ചെയ്യുന്ന ഒരു പ്രധാന എണ്ണക്കുരുവാണ്‌ നിലക്കടല. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ്‌ നിലക്കടല ഇന്ത്യയിൽ എത്തിച്ചത്[1]‌.ഇന്ത്യ നിലക്കടലയുടേ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്പാദകരാണ്‌.

തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ്‌ ഇന്ത്യയിൽ പ്രധാനമായും നിലക്കടല കൃഷി ചെയ്യുന്നത്. വരണ്ട കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണേങ്കിലും, നല്ല വിളവിന്‌ ജലസേചനം ആവശ്യമാണ്‌. വർഷത്തിൽ 75 മുതൽ 100 സെന്റീമീറ്റർ വരെ വർഷപാതമാണ്‌ നിലക്കടലക്കൃഷിക്ക് ഏറ്റവും നല്ലത്. ഏകദേശം അഞ്ച് മാസം കോണ്ടാണ്‌ നിലക്കടല വിളവെടുപ്പിന്‌ തയാറാകുന്നത്. വളരെ പൊക്കം കുറഞ്ഞ് നിലം ചേർന്ന് വളരുന്ന സസ്യമായതിനാൽ ഉയരമുള്ള പരുത്തി, ജോവർ തുടങ്ങിയ വിളകൾ നിലക്കടലയോടൊപ്പം കൃഷി ചെയ്യുന്നു. നൂറു ദിവസം കൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന ഇനങ്ങളും ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്. അതു കൊണ്ട് വർഷത്തിൽ രണ്ടു വിളകൾ ചെയ്യാൻ സാധ്യമാണ്‌[1].

അഞ്ചു മാസം നിലക്കടല വിളയാൻ വേണ്ട 120 തം ദിവസ്സം മുതൽ 130 ദിവസ്സത്തിനകം വിളവെടുക്കാം ഈ കാലയലവിനിടക്ക് 4, 5 പ്രാവശ്യം ജലസേചനം നടത്തിയാൽ മതിഒരു ചെടിയിൽ നിന്നും 100 മുതൽ 120 തോ അധിലധികമോ കായ (കുരു) വരെ കിട്ടും എന്നാൽ 60 തോ അതിൽ താഴയോ കിട്ടുന്ന ചെടികൾ ഉപേക്ഷിക്കരാന് പതിവ് അതിലെ കായകൾ വേണ്ടത്ര മൂപ്പ് ഉണ്ടാകാറില്ല, ഈ ചെടി നിലത്തു പടരുന്ന ഒരു ചെടി അല്ല, ഉയരുകയാണ് പതിവ് --Travancorehistory 08:26, 23 ഫെബ്രുവരി 2013 (UTC)

എണ്ണക്കുരുവായും നേരിട്ട് ഭക്ഷണമായും നിലക്കടല ഉപയോഗിക്കുന്നു. ഭക്ഷ്യ എണ്ണ എന്നതിനു പുറമേ മാർഗരൈൻ, ഔഷധങ്ങൾ, വാർണീഷുകൾ, സോപ്പ് എന്നിവ നിർമ്മിക്കുന്നതിനും നിലക്കടല എണ്ണ ഉപയോഗിക്കുന്നു. വിവിധ നിലക്കടലയിനങ്ങളിലെ എണ്ണയുടേ അളവ് വ്യത്യസ്തമാണ്‌. ഇത് 43 മുതൽ 54% വരെ വ്യതാസപ്പെട്ടിരിക്കുന്നു[1].

വിളവ് നൽകുന്നതിനൊപ്പം മണ്ണൊലിപ്പ് തടയുന്നു എന്നതും നിലക്കടല കൃഷി ചെയ്യുന്നതുകൊണ്ടുള്ള ഒരു പ്രധാന ഗുണമാണ്‌[1].

നിലക്കടല പോഷക സമൃദ്ധം

നൂറു ഗ്രാം നിലക്കടലയിൽ പ്രോട്ടീൻ (52 ശതമാനം), കൊഴുപ്പ്‌ (40.1 ശതമാനം), ധാതുക്കൾ (2.4 ശതമാനം), കാർബോഹൈഡ്രേറ്റുകൾ (5 ശതമാനം), ഭക്ഷ്യനാരുകൾ (36 ശതമാനം) എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്‌. 350 മില്ലീ ഗ്രാം ഫോസ്ഫറസും, 90 മില്ലിഗ്രാം കാത്സ്യവും, 2.8 മില്ലിഗ്രാം ഇരുമ്പും (25 ശതമാനം), 261.4 മില്ലിഗ്രാം വിറ്റാമിൻ ഇ യും, ചെറിയ തോതിൽ ബി - ഗ്രൂപ്പ്‌ ജീവകങ്ങളും (15 ശതമാനം), മഗ്നീഷ്യം (42 ശതമാനം), സിങ്ക്‌, പൊട്ടാസ്യം (20 ശതമാനം), കാൽസ്യം (9 ശതമാനം), കോപ്പർ എന്നിവയും 100 ഗ്രാം നിലക്കടലയിലുണ്ടാവും.

ആരോഗ്യ ഗുണങ്ങൾ

മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിലുണ്ട്. പച്ചക്കറികളിൽ സോയാബീൻസിൽ മാത്രമാണ്‌ നിലക്കടലയിലുള്ളതിനേക്കാൾ പ്രോട്ടീൻ ഉണ്ടാവുക. പാലിനൊപ്പം നിലക്കടല കഴിച്ചാൽ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങൾ ശരീരത്തിനു ലഭിക്കും. അതിനാൽ ശാരീരിക അധ്വാനം, വ്യായാമം എന്നിവ ചെയ്യുന്നവരുടെ പേശി വളർച്ചയ്ക്ക് ഉത്തമമാണ്‌.

ഇവയിലുള്ള ഇരുമ്പ് വിളർച്ച അകറ്റുവാനും, കോപ്പർ ചർമത്തിന്റെ തിളക്കത്തിനും, ഫൈബർ ശരിയായ ദഹനത്തിനും കൊഴുപ്പ് കുറയ്ക്കുവാനും, കാൽസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും, വൈറ്റമിൻ ബി രോഗ പ്രതിരോധ ശേഷിയ്ക്കും, വൈറ്റമിൻ ഇ, സിങ്ക് എന്നിവ ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും, ലൈംഗിക- പ്രത്യുത്പാദന ആരോഗ്യത്തിനും ഗുണകരമാണ്. അതിനാൽ നിലക്കടല പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആരോഗ്യത്തിന് അനിവാര്യമാണ്.

നന്നായി ചവച്ചരച്ച്‌ കഴിച്ചാലേ നിലക്കടല ശരിയായി ദഹിക്കൂ. വറുത്ത നിലക്കടലയിൽ കുറച്ചു ഉപ്പു ചേർത്ത്‌ നന്നായി അരച്ചെടുത്താൽ ' പീനട്ട് ബട്ടർ ' തയ്യാറായി. ഇതു പെട്ടെന്ന്‌ ദഹിക്കുന്നതും നല്ലൊരു ശൈശവാഹാരവുമാന്‌. നിലക്കടലയും ശർക്കരയും ചേർത്തുണ്ടാക്കുന്ന 'കപ്പലണ്ടി മിഠായി' പാലിനൊപ്പം കഴിക്കുന്നത്‌ ആരോഗ്യവും ശരീര പുഷ്ടിയുമുണ്ടാക്കും. ക്ഷയം, കരൾ രോഗങ്ങൾ തുടങ്ങിയവക്കെതിരെ ഇത്‌ പ്രതിരോധം പ്രധാനം ചെയ്യും. അതിനാൽ കുട്ടികൾക്ക് കൊടുക്കാവുന്ന നല്ലൊരു ആഹാരമാണ് നിലക്കടല മിഠായി.

നിലക്കടലയുടെ തൊലി മാറ്റി വെള്ളത്തിൽ നന്നായി കുതിർത്ത്‌ അരച്ച്‌ മൂന്നിരട്ടി പാലിൽ നേർപ്പിച്ചാൽ നിലക്കടലപ്പാൽ തയ്യാറായി. നല്ലൊരു പോഷക പാനീയമാണിത്‌. ഹീമോഫീലിയ, കാപ്പിലറി ഞരമ്പുകൾ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം. അമിതാർത്തവം എന്നിവയുള്ളപ്പോൾ നിലക്കടലയോ നിലക്കടലയുൽപ്പന്നങ്ങളോ കഴിക്കുന്നത്‌ നല്ലതാണെന്ന്‌ ബ്രിട്ടനിൽ നടന്ന ഒരു പഠനം പറയുന്നു. പ്രമേഹ രോഗികൾ ദിവസവും ഒരു പിടി നിലക്കടല കഴിച്ചാൽ പോഷകന്യൂനത ഒഴിയവാക്കാം. വിട്ടു മാറാത്ത വയറു കടിക്ക്‌ നിലക്കടല ചവച്ച്‌ തിന്ന്‌ മീതെ ആട്ടിൻ പാൽ കുടിക്കണം.

നിലക്കടലയേയും, പീനട്ട്‌ ബട്ടറിനേയും പറ്റി ചില ഗവേഷണഫലങ്ങൾ പുറത്ത്‌ വന്നിട്ടുണ്ട്‌. ഇവയുടെ ഉപയോഗം സ്ത്രീകളിലെ പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ്‌ " പർസ്യ്‌ യൂണിവേയ്സിറ്റി യിലെ ഗവേഷകർ കണ്ടെത്തിയത്‌. ഗർഭിണികൾ ഗർഭധാരണത്തിന്റെ പ്രാരംഭദശയിൽ നിലക്കടല കഴിച്ചാൽ ജനന വൈകല്യങ്ങൾ കുറയുമെന്ന്‌ " ജേർണൽ ഓഫ്‌ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ " റിപ്പോർട്ട്‌ ചെയ്തിട്ടൂണ്ട്‌. നിലക്കടലയിലെ ഫോളേറ്റാണ്‌ ഇതിനു കാരണം. നിലക്കടല കഴിക്കുന്നതിലൂടെ സ്തനാർബുദ സാധ്യത 69 ശതമാനം കുറയുമെന്ന്‌ " കരോൾസ്ക ഇൻസ്റ്റിറ്റ്യൂട്ട്‌" നടത്തിയ പഠനം പറയുന്നു. നിലക്കടലയിലുള്ള കൊഴുപ്പിൽ 80 ശതമാനവും അപൂരിതമാണെന്നും ഇതു കൊളസ്ട്രോൾ, അമിതഭാരം എന്നിവ കുറക്കുമെന്നും ഈ പഠനം പറയുന്നു.

ഉപ്പ് ചേർക്കാത്ത നിലക്കടലയാണ് ആരോഗ്യത്തിന് ഉത്തമം. അമിത രക്തസമ്മർദ സാധ്യത ഉള്ളവർ ഉപ്പ് ചേർത്ത നിലക്കടല ഒഴിവാക്കണം. നിലക്കടല അമിതമായി കഴിക്കുന്നത്‌ "അസിഡിറ്റി" ക്ക്‌ കാരണമാവുമെന്ന്‌ കരുതപ്പെടുന്നു. ആസ്ത്മ, മഞ്ഞപ്പിത്തം, വായുകോപം എന്നിവയുള്ളപ്പോഴും നിലക്കടലയുടെ ഉപയോഗം അഭികാമ്യമല്ല.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wiktionary
peanut എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https:https://www.search.com.vn/wiki/index.php?lang=ml&q=നിലക്കടല&oldid=4075726" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ