നാലുമണിച്ചെടി

നിക്ടാജിനേസി സസ്യകുടുംബത്തിൽപ്പെടുന്ന ഓഷധി ആണ് നാലുമണിച്ചെടി.ശാസ്ത്ര നാമം മിറാബിലിസ് ജലപ്പ (Mirabilis jalapa). കൃഷ്ണകേലി, സന്ധ്യാകലി, അന്തിമലരി എന്നീ പേരുകളിലും അറിയപ്പെടുന്നു. 'മാർവൽ ഒഫ് പെറു' എന്നറിയപ്പെടുന്ന ഈ സസ്യം ഇന്ത്യയിലെല്ലായിടങ്ങളിലും വന്യമായി വളരുന്നു.

നാലുമണിച്ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Mirabilis
Species:
M. jalapa
Binomial name
Mirabilis jalapa

30-75 സെ.മീ. ഉയരത്തിൽ വളരുന്ന ഏകവർഷിയാണ് നാലുമണിച്ചെടി. ഇതിന്റെ കനം കൂടിയ വേരുകൾ കിഴങ്ങുരൂപത്തിൽ കാണപ്പെടുന്നു. മൃദുവും മാംസളവുമായ തണ്ടുകളിലെ പർവസന്ധികൾ പൊതുവേ മുഴച്ചിരിക്കും. ഇലകൾക്ക് 5-15 സെ.മീ. നീളവും 3-10 സെ.മീ. വീതിയുമുണ്ടായിരിക്കും. ചുവപ്പ്, പർപ്പിൾ, മഞ്ഞ, നീല തുടങ്ങിയ ആകർഷകങ്ങളായ നിറങ്ങളിലുള്ള പുഷ്പങ്ങളാണ് ഇവയുടേത്. ദളങ്ങൾപോലെ തോന്നിക്കുന്ന അഞ്ചുബാഹ്യദളങ്ങൾ ചേർന്നതാണ് ബാഹ്യദളപുടം. മൂന്ന് മുതൽ ആറു വരെയാണ് കേസരങ്ങളുടെ എണ്ണം. കായ 'അക്കിൻ' ആയിരിക്കും. കറുത്ത ഉരുണ്ട ചെറിയ വിത്തുകളാണ് നാലുമണിച്ചെടിയുടേത്. നാലുമണിച്ചെടിയുടെ വേരും ഇലയുമാണ് സാധാരണ ഔഷധമായി ഉപയോഗിക്കുന്നത്. വേരും കിഴങ്ങും വിരേചകമാണ്. ഇലകൾ അരച്ചുലേപനം ചെയ്യുന്നത് പൊള്ളലുകൾക്ക് ശമനം ലഭിക്കാൻ സഹായിക്കും. വേര് ഉണക്കിപ്പൊടിച്ച് നെയ്യിൽ ചാലിച്ച് ദിവസവും മൂന്ന് ഗ്രാം വീതം സേവിക്കുന്നത് ലൈംഗികശേഷി വർധിപ്പിക്കും. സസ്യത്തിൽനിന്നും 'ട്രൈഗോനെല്ലിൻ' എന്നൊരു ആൽക്കലോയ്ഡ് വേർതിരിച്ചെടുത്തിട്ടുണ്ട്.

ചിത്രശാല

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാലുമണിച്ചെടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.search.com.vn/wiki/index.php?lang=ml&q=നാലുമണിച്ചെടി&oldid=2710881" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ