നളിനി ബാല ദേവി

കവയത്രി

ആസാമീസ് സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കവിയും എഴുത്തുകാരിയുമാണ് നളിനി ബാല ദേവി (23 മാർച്ച് 1898– 24 ഡിസംബർ 1977),[1] 1957  ൽ പത്മശ്രീ ലഭിച്ചു. അളകനന്ദ എന്ന കാവ്യ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.  

നളിനി ബാല ദേവി
নলিনীবালা দেৱী
ഗോഹാത്തി പല്ത്താൻ ബസാറിലെ കവി പ്രതിമ
ഗോഹാത്തി പല്ത്താൻ ബസാറിലെ കവി പ്രതിമ
ജനനം23 March 1898
ഗോഹാത്തി, ആസാം
മരണം24 ഡിസംബർ 1977
തൊഴിൽകവി
ഭാഷആസാമീസ്
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)Sondhiyara Sur
അളകനന്ദ
അവാർഡുകൾകേന്ദ്ര സാഹിത്യ അകേകാദമി പുരസ്കാരം
പത്മശ്രീ
പങ്കാളിജീബേശ്വർ ചാങ്കക്കോതി (Jibeswar Changkakoti)

ജീവിതരേഖ

1898, ൽ ആസാമിലെ ഗോഹാട്ടിയിൽ ജനിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തകാരനുമായിരുന്ന   കർമ്മവീർ നബിൻ ചന്ദ്ര ബോർദലോയിയുടെ മകളാണ്(1875–1936).  പത്താം വയസു മുതലേ കവിതകൾ എഴുതി തുടങ്ങി. 12ാം വയസിൽ വിവാഹിതയായെങ്കിലും അവർക്ക് 19 വയസുള്ളപ്പോൾ ഭർത്താവ് മരണമടഞ്ഞു. അവരുടെ രണ്ട് മക്കളും അധികകാലം ജീവിച്ചിരുന്നില്ല. ദുരന്തപൂർണ്ണമായ വ്യക്തിജീവിതത്തിനിടയിലും അവർ എഴുത്ത് ഉപേക്ഷിച്ചില്ല. ദുരന്തവും വൈകാരികാവസ്ഥകളും ഭക്തിയും ദേശീയബോധവും കേന്ദ്ര പ്രമേയമാക്കി നിരവധി കവിതകൾ അവർ രചിച്ചു. ശ്രദ്ധേയമായ നിരവധി മിസ്റ്റിക് കവിതകളും അവർ രചിക്കുകയുണ്ടായി.[2][3]

1928 ൽ പ്രസിദ്ധീകരിച്ച സന്ധ്യാർ സുർ (Evening Melody), എന്ന ആദ്യ കവിതാ സമാഹാരം[4] കൊൽക്കത്ത സർവകലാശാലയും പിന്നീട് ഗോഹാത്തി സർവകലാസാലയും പാഠപുസ്തകങ്ങളാക്കി.

അളകനന്ദ, സൊപുനാർ സുർ (Melody of Dreams), പൊറോഷ് മോനി(Porosh Moni),യുഗദേവത(Hero of the Age), ശേഷ് പൂജ(The last worship), പരാജിതോർ അഭിഷേക്, പ്രഹ്ളാദ്, മേഘദൂത്, രൂപ്രേഖ, ശാന്തിപത് (ഉപന്യാസങ്ങൾ), ഷേഷോർ സുർr (The last Melody).

സ്മൃതിർ തീർത്ഥ (അച്ഛന്റ ജീവചരിത്രം, ബിശ്വദീപ(പ്രസസ്ത വനിതകളുടെ ജീവിത കഥകൾ), എറി ഓഹ ദിൻബർ  (The Days Passed, ആത്മകഥ), സർദാർ വല്ലാഭായ് പട്ടേൽ തുടങ്ങിയ കൃതികളും രചിച്ചിട്ടുണ്ട്.[5]

1950, ൽ നളിനിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച സാധു ആസോം പരിജത്ത് കാനൻ (Sadou Asom Parijat Kanan) എന്ന  സംഘടനയാണ് പിന്നീട് മൊയ്ന പാരിജാത് എന്ന കുട്ടികളുടെ സംഘടനയായി മാറിയത്. മീരാഭായി എന്ന നാടകവും അവർ രചിച്ചു. 

കൃതികൾ

സന്ധ്യാർ സുർ (Evening Melody, 1928)

  • സൊപുനാർ സുർ (Melody of Dreams, 1943)
  • സ്മൃതിർ തീർത്ഥ (Biography, 1948)
  • പരോഷ്മോനി (Touchstone, 1954)
  • ജാഗ്രിതി(Awakening,1962)
  • അളകനന്ദ(1967)

പുരസ്കാരങ്ങൾ

  • അളകനന്ദ എന്ന കാവ്യസമാഹാരത്തിന് 1968ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [6]1957 ൽ പത്മശ്രീപുരസ്കാരം ലഭിച്ചു. . 23ാ മത് ആസാംസാഹിത്യ സഭാ സമ്മേളനത്തിന്റെഅധ്യക്ഷയായിരുന്നു(1955).
  •  24 ഡിസംബർ1977, ന്അന്തരിച്ചു. അവരുടെനാട്ഗർ എന്ന കവിതയിലെ അവസാനനാലു വരികൾ ആസാം സാഹിത്യപ്രേമികൾക്ക് ഇപ്പോഴുംപ്രിയങ്കരമാണ്. 
  • ....കുൻ കർജോഗോതോർ/Kun Kar Jogotor /കുൻ കർമോരോമോർ/Kun Kar Moromor/;akajd] ചോകുർചിനാകി ദുദിനോർ//Chokur Chinaki Dudinor // സസിമോർരൂപ്‍രേഖ/Sasimor Rooprekha/അസിമോത്ബർ ജാബോ/Asimot Bur Jabo /ഖോഗിഗോലെ ജോരി മോറോമോർ KhohiGole Jori Moromor (Who's for whom in this world / Who's underwhose care / Temporary acquaintances,eye-to-eye contacts these arewith // Bounded facial outlines / That get dissolved in the infiniteoblivion / If the thread of love that binds them snaps.) (ആര്ആർക്കായീ ലോകത്ത്/ആര്ആരുടെ കരുണയിലാണ്/കണ്ണോടുകൺനോക്കും നൈമിഷികമായ ബന്ധങ്ങൾഇവ//അതിർത്തിവരഞ്ഞ മുഖ രേഖകൾ/നിത്യവിസ്മൃതിയിലാണ്ടുപോകും/അവരെബന്ധിക്കുമീ സ്നേഹ പാശംമുറിയുകിൽ) 

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നളിനി_ബാല_ദേവി&oldid=3970126" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ