നയൻതാര

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് നയൻതാര എന്ന പേരിലറിയപ്പെടുന്ന ഡയാന മറിയം കുര്യൻ (ജനനം: നവംബർ 18, 1984). മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെ എന്ന ചലച്ചിത്രത്തിനുപുറമേ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നയൻതാരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.[അവലംബം ആവശ്യമാണ്] ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

നയൻതാര
ജനനം
ഡയാന മറിയം കുര്യൻ

(1984-11-18) 18 നവംബർ 1984  (39 വയസ്സ്)[1][2][3]
മറ്റ് പേരുകൾനയൻ, നയൻതാര, ഡയാന
തൊഴിൽഅഭിനയം/നടി
സജീവ കാലം2003–ഇന്നുവരെ
ജീവിതപങ്കാളി(കൾ)വിഘ്നേഷ് ശിവൻ (2022)

ജീവിതരേഖ

ആദ്യകാലജീവിതം

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈസ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഇവർ ബിരുദം നേടിയത്. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്.

ചലച്ചിത്രജീവിതം

നയൻതാരയുടെ ആദ്യചലച്ചിത്രമായ മനസ്സിനക്കരെ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു. ഈ ചിത്രത്തിൽ നായകനായഭിനയിച്ചത് ജയറാമായിരുന്നു. സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിൽ നയൻതാരയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.

തുടർന്ന് നയൻതാര അഭിനയിച്ചത് മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര അഭിനയിച്ചത്. പിന്നീട് ഫാസിൽ സം‌വിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സം‌വിധാനം ചെയ്ത തസ്കരവീരനിലും[6], കമൽ സം‌വിധാനം ചെയ്ത രാപ്പകലിലും നയൻതാര അഭിനയിച്ചു.ഇക്കാലഘട്ടത്തിൽത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും ഇവർ പ്രവേശിച്ചു. രജനികാന്തിൻറെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ, അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ്ചിത്രങ്ങളിൽ ഉൾപ്പെടുന്നു.[7]

പേരുമാറ്റം

2011 ആഗസ്റ്റ് 7ന് ചെന്നൈ ആര്യസമാജത്തിൽ നിന്നും ഹിന്ദുമതം സ്വീകരിച്ചു. ശേഷം നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു.

വിവാഹം

നയൻതാരയും,സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം 2022 ജൂൺ 9-ന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ച് നടന്നു.ബോളിവുഡ് അഭിനേതാക്കൾ ഷാറുഖ് ഖാൻ,നടന്മാരായ ദിലീപ്,സൂര്യ,വിജയ് സേതുപതി, കാർത്തി,ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

NoYearFilmRoleLanguageNotes
12003മനസ്സിനക്കരെ ഗൌരിമലയാളം
22004വിസ്മയത്തുമ്പത്ത്റീത്ത മാത്യൂസ്മലയാളം
32004നാട്ടുരാജാവ് കത്രിനമലയാളം
42005അയ്യാസെൽവി മാടസാമിതമിഴ്
52005ചന്ദ്രമുഖി ദുര്ഗതമിഴ്
62005തസ്കരവീരൻതങ്ക മണിമലയാളം
72005രാപ്പകൽ ഗൗരിമലയാളം
82005ഗജിനിചിത്രതമിഴ്
92005ശിവകാശിതമിഴ്സ്പെഷ്യൽ അപ്പിയറൻസ് - 'കോടമ്പാക്കം ഏരിയ' സോംഗ്
102006കലവനിൻ കഥലിഹരിതതമിഴ്
112006ലക്ഷ്മിനന്ദിനിതെലുഗു
122006ബോസ്സ്അനുരാധതെലുഗു
132006വല്ലവാൻസ്വപ്നതമിഴ്
142006തലൈമാഗാൻമേഘാലതമിഴ്
152006ജ്യോതിതമിഴ്
162007യോഗിനന്ദിനിതമിഴ്
172007ദുബായ് സീനുമധുമതിതെലുഗു
182007ശിവജി: ദി ബോസ്സ്തമിഴ്സ്പെഷ്യൽ അപ്പീരൻസ് ഇൻ "ബ്ബല്ലൈലക്ക " സൊങ്ങ്
192007തുളസിവസുന്ധര റാംതെലുഗു
202007ബില്ലസാഷതമിഴ്
212008യാരടി നീ മോഹിനി കീര്തി (കോമളവല്ലി )തമിഴ്
222008കുസെലൻനയൻതാരതമിഴ്
232008കതനയകുട്നയൻതാരതെലുഗു
242008സത്യംദേവ നായകിതമിഴ്
252008എഗൻ മല്ലികതമിഴ്
262008ട്വന്റി:20ത്യനമലയാളംസ്പെഷ്യൽ അപ്പീരൻസ്
272009വില്ല്ജനവിതമിഴ്
282009അന്ജനെയുല്അഞ്ജലിതെലുഗു
292009ആധവൻതാരതമിഴ്
302010അധുര്സ്ചന്ദ്രകലതെലുഗു
312010ബോഡിഗാർഡ്അമ്മു അശോകാൻMalayalam
322010ഗോവവില്ലജ് ഗേൾതമിഴ്സ്പെഷ്യൽ അപ്പീരൻസ്
332010സിംഹഗായത്രിതെലുഗു
342010ബോസ്സ് എനഗിര ഭാസ്കരാൻ ചന്ദ്രികതമിഴ്
352010എലെക്ട്രഎലെക്ട്ര അലക്സാണ്ടർമലയാളം
362010സൂപ്പർഇന്ദിരകന്നഡലാംഗ്വേജ് & തെലുഗുദ്വിഭാഷാ ചിത്രം
372011ശ്രി രാമ രാജ്യം സീതതെലുഗു & തമിഴ്
382012കൃഷ്ണം വന്ദേ ജഗട്ഗുരും ദേവികതെലുഗു
392013എതിര് നീച്ചാൽതമിഴ്സ്പെഷ്യൽ അപ്പീരൻസ് ഇൻ "ലോക്കൽ ബോയ്സ് " സൊങ്ങ്
402013ഗ്രീക് വീരുട്‌സന്ധ്യതെലുഗു
412013രാജാ റാണിരെഗിനതമിഴ്
422013ആറംബംമായതമിഴ്
432014ഇദു ക്കതിർവെലൻ കാധാൽ പവിത്രതമിഴ്
442014അനാമികഅനാമികതെലുഗു
452014നീ എങ്ങെ എന അന്പേഅനാമികതമിഴ്
462015നന്നബെണ്ടരമ്യതമിഴ്
472015ഭാസ്കര ദി രസ്കാൽ ഹിമമലയാളം
482015മാസ്സ് മാലിനിതമിഴ്
492015തനി ഒരുവൻ മഹിമതമിഴ്
502015മായമായ മാത്യൂസ്‌ / അപ്സരതമിഴ്
512015ലൈഫ് ഓഫ് ജോസൂട്ടിസ്വപ്നമലയാളം
522015നാനും രൌടിദാൻ കാദംബരിതമിഴ്
532016ഇദു നമ്മ ആള്'മൈലാതമിഴ്
542016പുതിയ നിയമം വാസുകിമലയാളം
552016തിരുനാൾ വിദ്യതമിഴ്
562016കഷ്മോര തമിഴ്
572016ഇരു മുഗൻതമിഴ്
582017ഡോറാപവലക്കോടിതമിഴ്
592017അറംമധിവധനിതമിഴ്
602017velaikkaranമൃണലിനിതമിഴ്

പുരസ്കാരങ്ങൾ

  • മികച്ചനടിക്കുള്ള ആന്ധ്രാസർക്കാരിന്റെ നന്തി പുരസ്കാരം[8] - (ശ്രീരാമരാജ്യം) 2011

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=നയൻതാര&oldid=4090364" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ