ദ കപ്പ് ഓഫ് ടീ (മേരി കസ്സാറ്റ്)

മേരി കസ്സാറ്റ് 1880-ന്റെ ആദ്യകാലങ്ങളിൽ ചിത്രീകരിച്ച ഈ ചിത്രം, മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്സിന്റെ ശേഖരത്തിലാണ് കാണപ്പെടുന്നത്.[1] 1880-1881-കളിൽ പാരീസിൽ പൂർത്തിയാക്കിയ ഈ ചിത്രത്തിന് മാതൃകയായിരുന്നത് കലാകാരന്റെ സഹോദരി ലിഡിയ ആയിരുന്നു.[2][3] കസ്സാറ്റ് യൂറോപ്പിൽ ജീവിതം ചെലവഴിച്ച ഒരു അമേരിക്കൻ കലാകാരിയായിരുന്നു. 19-ാം നൂറ്റാണ്ടിലെ വീടുകളിലെ രംഗങ്ങൾ ആയിരുന്നു കൂടുതലും അവർ ചിത്രീകരിക്കപ്പെട്ട ചിത്രങ്ങളിലെ വിഷയമായിരുന്നത്. ആ കാലഘട്ടങ്ങളിൽ പതിവായിരുന്ന ഉച്ചകഴിഞ്ഞുള്ള ചായ ചിത്രീകരിക്കുന്നത് ഇം‌പ്രെഷനിസം കലാകാരൻമാരുടെ ഒരു ശൈലിയായിരുന്നു.

The Cup of Tea
Artistമേരി കസ്സാറ്റ് Edit this on Wikidata
Year1880s
Mediumഎണ്ണച്ചായം, canvas
Dimensions92.4 cm (36.4 in) × 65.4 cm (25.7 in)
Locationമെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്
Accession No.22.16.17 Edit this on Wikidata
IdentifiersThe Met object ID: 10388

ചിത്രകാരിയെക്കുറിച്ച്

ഒരു അമേരിക്കൻ ചിത്രകാരിയായിരുന്നു മേരി സ്റ്റീവൻസൺ കസ്സാറ്റ്. സ്ത്രീകളുടെ സാമൂഹികവും സ്വകാര്യവുമായ ജീവിതങ്ങളുടെ ചിത്രങ്ങളാണ് അവർ കൂടുതലായും രചിച്ചത്. കൗമാരക്കാരുടെയും കുട്ടികളുടെയും ഇടയിലുള്ള ബന്ധങ്ങൾക്ക് അവർ പ്രത്യേക ഊന്നൽ നൽകി. 1868-ൽ ഫ്രഞ്ച് ഗവൺമെൻറ് നടത്തുന്ന ഒരു വാർഷിക പ്രദർശനമേളയായ പാരീസ് സലോണിൽ മേരി വരച്ച പോർട്രെയ്റ്റുകൾ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം പിതാവ് തന്നെ തള്ളിപ്പറഞ്ഞതോർത്ത്, മേരി സ്റ്റീവൻസൻ എന്ന പേരിലാണ് അവർ പെയിന്റിംഗ് സമർപ്പിച്ചത്. ഈ ചിത്രപ്രദർശനത്തോടെ മേരി കസാറ്റ് വളരെയധികം ശ്രദ്ധ നേടി. 1870-ൽ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടൻ, മേരി കസ്സാറ്റ് അമേരിക്കയിൽ തന്റെ മാതാപിതാക്കളുടെയടുത്ത് മടങ്ങിയെത്തി. വിദേശത്ത് താമസിക്കുന്നതിനിടയിൽ തനിക്കുണ്ടായിരുന്ന കലാപരമായ സ്വാതന്ത്ര്യം ഫിലഡെൽഫിയയിൽ ലഭിച്ചില്ല. ചിത്രരചനക്കാവശ്യമായ സാധനങ്ങൾ കണ്ടെത്തുന്നതിൽ അവൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. പിതാവ് കലയുമായി ബന്ധപ്പെട്ട യാതൊരു സഹായവും നൽകാൻ വിസമ്മതിച്ചു. സാമ്പത്തികകാരണങ്ങളാൽ തന്റെ ചില ചിത്രങ്ങൾ ന്യൂയോർക്കിൽ വിൽക്കാൻ അവർ ശ്രമിച്ചുവെങ്കിലും നടന്നില്ല. 1871-ൽ ചിക്കാഗോയിൽ ഒരു ഡീലറുടെ സഹായത്തോടെ വീണ്ടും വിൽക്കാൻ ശ്രമിച്ചപ്പോൾ ആ പെയിന്റിംഗുകൾ ഒരു തീപ്പിടുത്തത്തിൽ നശിച്ചു.

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ