ദ്രവീകൃത പെട്രോളിയം വാതകം

വീടുകളിൽ പാചകാവശ്യത്തിനും, വാഹനങ്ങളിൽ ഇന്ധനമായും, താപോല്പാദനത്തിനും വേണ്ടി ഉപയോഗിക്കുന്ന ഹൈഡ്രോകാർബൺ വാതകങ്ങളുടെ മിശ്രിതമാണ്‌ ദ്രവീകൃത പെട്രോളിയം വാതകം (Liquefied Petroleum Gas; LPG). ഇപ്പോൾ എയറോസോൾ പ്രൊപ്പല്ലന്റായും റഫ്രിജറന്റായും ഉപയോഗിക്കപ്പെടുന്ന ക്ലോറൊഫ്ലൂറോകാർബണുകൾക്ക് (CFC)പകരം ഇവ ഉപയോഗിച്ചു വരുന്നു, അന്തരീക്ഷത്തിലെ ഓസോൺ പാളികൾക്ക് ദോഷം വരുത്തുന്നവയാണ് ക്ലോറോഫ്ലൂറോകാർബണുകൾ.[അവലംബം ആവശ്യമാണ്]

പ്രധാനമായും പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നീ വാതകങ്ങളുടെ മിശ്രിതമാണ്‌ എൽ.പി.ജി. സാധാരണ നിലയിൽ പ്രൊപ്പയ്ൻ 40 ശതമാനവും ബ്യൂട്ടെയ്ൻ 60 ശതമാനവുമായിരിക്കും. പ്രൊപ്പിലീൻ, ബ്യൂട്ടിലീൻ എന്നിവയും ചെറിയ അളവിൽ കാണപ്പെടുന്നു.

എൽ.പി.ജി നിർമ്മിക്കുന്നത് പെട്രോളിയം അല്ലെങ്കിൽ ഈർപ്പമുള്ള പ്രകൃതിവാതകം ശുദ്ധീകരിച്ചുകൊണ്ടാണ്.1910ൽ ഡോ.വാൾട്ടർ സ്നെല്ലിങ് ആണ് ഇത്ആദ്യം നിർമ്മിച്ചത്.വാണിജ്യാവശ്യങ്ങൾക്ക് വേണ്ടി പ്രത്യക്ഷപ്പെട്ടത് 1912ലാണ്.ഇത് ഒരു വാതകമായത് കൊണ്ട് കര-ജല മലിനീകരണങ്ങൾ സൃഷ്ടിക്കില്ല.പക്ഷെ വായുമലിനീകരണം ഉണ്ടാക്കും.ഇതിന്റെ ജ്വലനതാപമൂല്യം 46.1 MJ/kg ആണ്.എൽ.പി.ജിയുടെ തിളനില സാധാരണ അന്തരീക്ഷ താപനിലയേക്കാൾ കുറവായതിനാൽ സാധാരണ താപനിലയിൽ ഇതിന് വേഗം ബാഷ്പീകരണം സംഭവിക്കും.അതിനിൽ സമ്മർദ്ദം ചെലുത്തിയ ഉരുക്കുപാത്രത്തിലാണ് സാധാരണ എൽ.പി.ജി വിതരണം ചെയ്യുന്നത്.

റഫറൻസുകൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ