ദി ബോട്ടിംഗ് പാർട്ടി

1893-ൽ അമേരിക്കൻ ആർട്ടിസ്റ്റ് മേരി കസ്സാറ്റ് വരച്ച എണ്ണച്ചായാചിത്രമാണ് ദി ബോട്ടിംഗ് പാർട്ടി. 1963 മുതൽ ഈ ചിത്രം ദേശീയ ആർട്ട് ഗാലറി ശേഖരത്തിൽ കാണപ്പെടുന്നു.[1][2]

ദി ബോട്ടിംഗ് പാർട്ടി
കലാകാരൻMary Cassatt
വർഷം1893 (1893)
Mediumoil on canvas
അളവുകൾ90 cm × 117.3 cm (46 3/16 in × 35 7/16 in)
സ്ഥാനംNational Gallery of Art, Washington, DC
Accession1963.10.94
Websitewww.nga.gov/content/ngaweb/Collection/art-object-page.46569.html

ഫ്രഞ്ച് റിവിയേരയിലെ ആന്റിബസിൽ 1893–1894 ശൈത്യകാലത്ത് ആണ് കസാറ്റ് ബോട്ടിംഗ് പാർട്ടി വരച്ചത്. കസാറ്റ് 1894 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ക്യാപ് ഡി ആന്റിബസിലെ വില്ല "ലാ സിഗരോൺ" എന്ന സ്ഥലത്ത് അമ്മയോടൊപ്പം ചെലവഴിച്ചു.[3][4] ബോട്ടിംഗ് പാർട്ടി വരയ്ക്കുമ്പോൾ കസാറ്റിന് 49 വയസ്സായിരുന്നു.[5] 1893 അവർക്ക് വിജയകരമായ ഒരു വർഷമായിരുന്നു. 1893 ലെ ഷിക്കാഗോയിലെ ലോക കൊളംബിയൻ എക്‌സ്‌പോസിഷനിൽ വുമൺസ് ബിൽഡിംഗിനായി നിയോഗിക്കപ്പെട്ട മ്യൂറൽ മോഡേൺ വുമൺ പൂർത്തിയാക്കി. 1893-ൽ ഡ്യുറാൻഡ്-റുവലിന്റെ ഗാലറിയിൽ നടന്ന അവരുടെ എക്സിബിഷന് മികച്ച സ്വീകാര്യത ലഭിച്ചു.[5] (അടിക്കുറിപ്പ്: എക്സിബിഷനിൽ 98 ഇനങ്ങൾ ഉണ്ടായിരുന്നു. [6]); മ്യൂസി ഡു ലക്സംബർഗിനായി അവരുടെ ഒരു പെയിന്റിംഗ് വാങ്ങാൻ ഫ്രഞ്ച് ഭരണകൂടം തീരുമാനിച്ചിരുന്നു.[7]

വിവരണം

ബോട്ടിംഗ് പാർട്ടിയിൽ ഒരു അജ്ഞാത സ്ത്രീ, കുഞ്ഞ്, പുരുഷൻ എന്നിവരെ ഒരു പായ്‌ വഞ്ചിയിൽ ചിത്രീകരിക്കുന്നു.[8] പുരുഷൻ തുഴയുന്ന പായ്‌ വഞ്ചിയിൽ സ്ത്രീയും കുഞ്ഞും ഇരിക്കുന്നതിനു പുറകുവശത്ത് ഒരു പായ്‌ കെട്ടിയിരിക്കുന്നു. കൂടാതെ വളളത്തിൽ വിലങ്ങനെയിട്ടിരിക്കുന്ന മൂന്ന് പടികളും കാണാം. വഞ്ചിയുടെ അകം മഞ്ഞ നിറം ചിത്രീകരിച്ചിരിക്കുന്നു. കാസ്സാറ്റിന്റെ കലാസൃഷ്ടികളിലെ അസാധാരണമായ ഒരു ചിത്രമാണിത്. അമ്മയുടെയും കുട്ടിയുടെയും പരിചിതമായ തീം ഇത് കാണിക്കുന്നുണ്ടെങ്കിലും, അവരുടെ മറ്റ് മിക്ക ചിത്രങ്ങളും ഇന്റീരിയറിലോ പൂന്തോട്ടങ്ങളിലോ സജ്ജീകരിച്ചിരിക്കുന്നു.[9] അവരുടെ ഏറ്റവും വലിയ എണ്ണച്ചായാചിത്രങ്ങളിൽ ഒന്നാണിത്.[10]

സ്വാധീനങ്ങൾ

ജാപ്പനീസ് വുഡ്ബ്ലോക്ക് പ്രിന്റുകൾ

1890-ൽ കസ്സാറ്റ് പാരീസിലെ ഇക്കോൽ ഡി ബ്യൂക്സ് ആർട്‌സിലെ മികച്ച ജാപ്പനീസ് പ്രിന്റ് എക്സിബിഷൻ സന്ദർശിച്ചു.[6][11] കിറ്റഗാവ ഉട്ടാമറോ (1753–1806) ചിത്രീകരിച്ച ജാപ്പനീസ് പ്രിന്റുകൾ മേരി കസ്സാറ്റ് ഉടമസ്ഥതയിലായിരുന്നു.[12][13] ജാപ്പനീസ് കലയുടെ ഡ്യുറാൻഡ്-റുവലിലെ എക്സിബിഷൻ കസാറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വാധീനം തെളിയിച്ചു.[14]

മാനെറ്റ്

ഫ്രെഡറിക് എ. സ്വീറ്റ് സൂചിപ്പിക്കുന്നത് 1874 മുതൽ എഡ്വാർഡ് മാനെറ്റിന്റെ ബോട്ടിംഗിൽ നിന്ന് കസാറ്റിന് പ്രചോദനമായിട്ടുണ്ടാകാമെന്നാണ്.[15]

Boating, 1874, Edouard Manet

1879 ലെ (നാലാമത്തെ?) ഇംപ്രഷനിസ്റ്റ് എക്സിബിഷനിൽ ബോട്ടിംഗ് പ്രദർശിപ്പിച്ചിരുന്നു. അവിടെ അത് വേണ്ടത്ര സ്വീകാര്യത നേടിയില്ല. എന്നിരുന്നാലും, കസാറ്റ് അത് വാങ്ങാൻ അവരുടെ സുഹൃത്ത് ലൂസിൻ ഹവേമെയറിനെ ബോധ്യപ്പെടുത്തി.[9]ഹാവ്മെയർ ശേഖരത്തിൽ നിന്നുള്ള ഭൂരിഭാഗം ചിത്രങ്ങളും മെട്രോപൊളിറ്റൻ മ്യൂസിയത്തിലേക്ക് കൈമാറിയെങ്കിലും ചില ചിത്രങ്ങൾ ഹാവ്മെയർ കുട്ടികൾക്ക് വിട്ടുകൊടുത്തു.[16]

പൈതൃകം

1966-ൽ പെയിന്റിംഗിന്റെ ഒരു യുഎസ് തപാൽ സ്റ്റാമ്പ് വിതരണം ചെയ്തിരുന്നു.

ചിത്രകാരിയെക്കുറിച്ച്

ഒരു അമേരിക്കൻ ചിത്രകാരിയായിരുന്നു മേരി സ്റ്റീവൻസൺ കസ്സാറ്റ്. സ്ത്രീകളുടെ സാമൂഹികവും സ്വകാര്യവുമായ ജീവിതങ്ങളുടെ ചിത്രങ്ങളാണ് അവർ കൂടുതലായും രചിച്ചത്. കൗമാരക്കാരുടെയും കുട്ടികളുടെയും ഇടയിലുള്ള ബന്ധങ്ങൾക്ക് അവർ പ്രത്യേക ഊന്നൽ നൽകി. 1868-ൽ ഫ്രഞ്ച് ഗവൺമെൻറ് നടത്തുന്ന ഒരു വാർഷിക പ്രദർശനമേളയായ പാരീസ് സലോണിൽ മേരി വരച്ച പോർട്രെയ്റ്റുകൾ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം പിതാവ് തന്നെ തള്ളിപ്പറഞ്ഞതോർത്ത്, മേരി സ്റ്റീവൻസൻ എന്ന പേരിലാണ് അവർ പെയിന്റിംഗ് സമർപ്പിച്ചത്. ഈ ചിത്രപ്രദർശനത്തോടെ മേരി കസാറ്റ് വളരെയധികം ശ്രദ്ധ നേടി. 1870-ൽ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടൻ, മേരി കസ്സാറ്റ് അമേരിക്കയിൽ തന്റെ മാതാപിതാക്കളുടെയടുത്ത് മടങ്ങിയെത്തി. വിദേശത്ത് താമസിക്കുന്നതിനിടയിൽ തനിക്കുണ്ടായിരുന്ന കലാപരമായ സ്വാതന്ത്ര്യം ഫിലഡെൽഫിയയിൽ ലഭിച്ചില്ല. ചിത്രരചനക്കാവശ്യമായ സാധനങ്ങൾ കണ്ടെത്തുന്നതിൽ അവൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. പിതാവ് കലയുമായി ബന്ധപ്പെട്ട യാതൊരു സഹായവും നൽകാൻ വിസമ്മതിച്ചു. സാമ്പത്തികകാരണങ്ങളാൽ തന്റെ ചില ചിത്രങ്ങൾ ന്യൂയോർക്കിൽ വിൽക്കാൻ അവർ ശ്രമിച്ചുവെങ്കിലും നടന്നില്ല. 1871-ൽ ചിക്കാഗോയിൽ ഒരു ഡീലറുടെ സഹായത്തോടെ വീണ്ടും വിൽക്കാൻ ശ്രമിച്ചപ്പോൾ ആ പെയിന്റിംഗുകൾ ഒരു തീപ്പിടുത്തത്തിൽ നശിച്ചു.

അവലംബം

ബാഹ്യ ലിങ്കുകൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ