ദി കാർഡ്‌ഷാർപ്‌സ്

മൈക്കലാഞ്ചലോ മെറിസി ഡ കാരവാജിയോ വരച്ച ചിത്രം

1594-ൽ ഇറ്റാലിയൻ ബറോക്ക് ആർട്ടിസ്റ്റ് മൈക്കലാഞ്ചലോ മെറിസി ഡ കാരവാജിയോ വരച്ച ചിത്രമാണ് ദി കാർഡ്‌ഷാർപ്‌സ്. 1987-ൽ കിംബെൽ ആർട്ട് മ്യൂസിയം ഏറ്റെടുത്ത ചിത്രമാണ് കാരവാജിയോ വരച്ച ആദ്യത്തെ ചിത്രമെന്ന് പൊതുവെ സമ്മതിക്കുന്നു. എന്നിരുന്നാലും കാരവാജിയോ ഒന്നിലധികം പതിപ്പുകൾ വരച്ചിരിക്കാം.

The Cardsharps
Italian: Bari
കലാകാരൻCaravaggio
വർഷംc. 1594
MediumOil on canvas
അളവുകൾ94 cm × 131 cm (37 in × 52 in)
സ്ഥാനംKimbell Art Museum, Fort Worth

ചരിത്രം

കാരവാജിയോയുടെ തൊഴിലിലെ ഒരു പ്രധാന നാഴികക്കല്ലായാണ് ഈ ചിത്രത്തെ കാണുന്നത്.[1]കവലിയർ ഗ്യൂസെപ്പെ സെസാരി ഡി അർപിനോയുടെ പണിശാലയിൽ നിന്ന് പുറത്തുപോയ ശേഷം ഒരു സ്വതന്ത്ര തൊഴിലിന് ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹം "ഫ്ളവേഴ്സ് ആന്റ് ഫ്രൂട്ട്" എന്ന ചിത്രം വരച്ചത്. മാനെറിസ്റ്റ് ഗ്രോട്ടെസ്‌ക്യൂസിന്റെ (മാസ്‌ക്ക്സ്, മോൺസ്റ്റേഴ്സ് മുതലായവ) സ്ഥാപിത ചിത്രകാരനായ പ്രോസ്പെറോ ഒർസിയുടെ സഹായത്തോടെ കാരവാജിയോ 1594 ജനുവരിയിൽ അർപിനോയുടെ പണിശാല ഉപേക്ഷിച്ച് കോസ്റ്റാന്റിനോ ഡീലർ വഴി ചിത്രങ്ങൾ വിൽക്കാൻ തുടങ്ങി. ഇതോടുകൂടി സമാഹർത്താക്കളുടെയും രക്ഷാധികാരികളുടെയും ലോകത്തെ വിപുലമായ സമ്പർക്ക ശൃംഖലയിലേക്ക് ഒർ‌സി കാരവാജിയോയെ പരിചയപ്പെടുത്തി.

ചിത്രകാരനെക്കുറിച്ച്

1590 കളുടെ ആരംഭം മുതൽ 1610 വരെ റോം, നേപ്പിൾസ്, മാൾട്ട, സിസിലി എന്നിവിടങ്ങളിൽ സജീവമായ ഒരു ഇറ്റാലിയൻ ചിത്രകാരനായിരുന്നു കാരവാജിയോ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഭൗതികവും വൈകാരികവുമായ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഒരു യാഥാർത്ഥ്യ നിരീക്ഷണത്തെ സമന്വയിപ്പിച്ച് ലഘുവായ നാടകീയമായ ഉപയോഗത്തിലൂടെ ബറോക്ക് പെയിന്റിംഗിനെ സ്വാധീനിച്ചു.[2][3][4] കാരവാജിയോ ചിയറോസ്ക്യൂറോയുടെ നാടകീയമായ ഉപയോഗത്തിലൂടെ ഭൗതികമായ നിരീക്ഷണം നടത്തി. അത് ടെനെബ്രിസം എന്നറിയപ്പെട്ടു. അദ്ദേഹം ഈ വിദ്യയെ ഒരു പ്രധാന സ്റ്റൈലിസ്റ്റിക് ഘടകമാക്കി, ഇരുണ്ട നിഴലുകൾ, പ്രകാശത്തിന്റെ തിളക്കമുള്ള ഷാഫ്റ്റുകളിൽ വിഷയങ്ങൾ എന്നിവയെ രൂപാന്തരപ്പെടുത്തി. കാരവാജിയോ നിർണായക നിമിഷങ്ങളും രംഗങ്ങളും ചിത്രീകരിച്ചു. അതിൽ പലപ്പോഴും അക്രമ പോരാട്ടങ്ങൾ, പീഡനങ്ങൾ, മരണം എന്നിവയും ഉൾപ്പെടുന്നു. തത്സമയ മാതൃകകളുമായി അദ്ദേഹം അതിവേഗം ചിത്രീകരിച്ചു. ഡ്രോയിംഗുകൾ ഉപേക്ഷിക്കാനും ക്യാൻവാസിലേക്ക് നേരിട്ട് ചിത്രീകരിക്കാനും അദ്ദേഹം താൽപ്പര്യപ്പെട്ടിരുന്നു. മാനെറിസത്തിൽ നിന്ന് ഉയർന്നുവന്ന പുതിയ ബറോക്ക് ശൈലിയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം അഗാധമായിരുന്നു. പീറ്റർ പോൾ റൂബൻസ്, ജുസെപ് ഡി റിബെറ, ജിയാൻ ലോറെൻസോ ബെർനിനി, റെംബ്രാന്റ് എന്നിവരുടെ ചിത്രങ്ങളിൽ ഇത് നേരിട്ടോ അല്ലാതെയോ കാണാൻ കഴിയും. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ തുടർന്നുള്ള തലമുറയിലെ കലാകാരന്മാരെ "കാരവാഗിസ്റ്റി" അല്ലെങ്കിൽ "കാരവഗെസ്ക്യൂസ്" എന്നും ടെനെബ്രിസ്റ്റുകൾ അല്ലെങ്കിൽ ടെനെബ്രോസി ("ഷാഡോയിസ്റ്റുകൾ") എന്നും വിളിച്ചിരുന്നു.


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ദി_കാർഡ്‌ഷാർപ്‌സ്&oldid=3929006" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ