ദിഫു ചുരം

ഇന്ത്യ, ചൈന, മ്യാൻമർ എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാനപ്പെട്ട ചുരമാണ് ദിഫു ചുരം (ഇംഗ്ലീഷ്: Diphu Pass). മൂന്നു രാജ്യങ്ങളും അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് (tri-point) ദിപു ചുരം സ്ഥിതിചെയ്യുന്നത്. അസമിന്റെ കിഴക്കുഭാഗത്തേക്കു പ്രവേശിക്കുവാൻ പറ്റിയ ഒരു തന്ത്രപ്രധാനമായ പ്രദേശമായതിനാൽ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ഈ ചുരവും അതിനു ചുറ്റുമുള്ള പ്രദേശവും.[1] ഇന്ത്യ-ചൈന അതിർത്തിരേഖയായ മക് മോഹൻ രേഖയിലാണ് ദിഫു ചുരം സ്ഥിതിചെയ്യുന്നത്.[2] 1960-ൽ ചൈനയും മ്യാൻമറും അതിർത്തി പുനർനിർണ്ണയിച്ചപ്പോൾ ഇരുകൂട്ടരും തങ്ങളുടെ പ്രദേശമായി ദിഫു ചുരത്തെ അടയാളപ്പെടുത്തി. എന്നാൽ ചുരത്തിന് അഞ്ചു മൈൽ അകലെയുള്ള ജലാശയം വരെ മാത്രമേ രണ്ടു രാജ്യങ്ങൾക്കും അതിർത്തിയുള്ളൂ എന്ന വാദവുമായി ഇന്ത്യയും രംഗത്തെത്തി.[3] അതോടെ മൂന്നു രാജ്യങ്ങളും തമ്മിൽ ദിഫു ചുരത്തിന്റെ ഉടമസ്ഥാവകാശത്തിനായി തർക്കം ആരംഭിച്ചു. ദിഫു ചുരം കൂടാതെ അരുണാചൽ പ്രദേശിന്റെ അവകാശത്തിനായും ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.

ദിഫു ചുരം
Diphu Pass is located in Myanmar
Diphu Pass
Diphu Pass
Location of the Diphu Pass
Elevation4,587 m (15,049 ft)
Locationചൈനഇന്ത്യമ്യാൻമർ അതിർത്തിയിൽ
Rangeഹിമാലയം
Coordinates28°9′0″N 97°20′0″E / 28.15000°N 97.33333°E / 28.15000; 97.33333
ദിഫു ചുരം
Traditional Chinese底富山口
Simplified Chinese底富山口

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ദിഫു_ചുരം&oldid=2812596" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ