ദശപുഷ്‌പങ്ങൾ

പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ
(ദശപുഷ്പങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു‌ ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു‌ വിശ്വാസം. ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകൾക്കു തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. ദശ പുഷ്പങ്ങൾ തഴെപ്പറയുന്നവയാണ്[1]

ദശപുഷ്പങ്ങൾ
ദശപുഷ്പങ്ങൾ - എറണാകുളം ചങ്ങമ്പുഴ പാർക്കിലെ ഒരു ബോർഡ്

ഇന്ദ്രവല്ലി ,കേശരാജ, ഭാർഗവി, ഹരികോന്തിജം, ഭദ്രാ, ജലപുഷ്പ, സംഭാരീ, സഹദേവി, ലക്ഷ്മണ, താലപത്രിക എന്നിങ്ങനെ സംസ്കൃതനാമങ്ങളുമുണ്ടു്.

പട്ടിക

ദശപുഷ്പങ്ങളുടെ പട്ടിക:

ഇംഗ്ലീഷ് പേര്ശാസിത്രനാമംമലയാളം പേര്ചിത്രം
Slender dwarf morning-gloryEvolvulus alsinoides[2]വിഷ്ണുക്രാന്തി (Vishnukranthi)
Indian doab or Bahama grassCynodon dactylonകറുക (Karuka)
lilac tasselflowerEmilia sonchifoliaമുയൽ ചെവിയൻ (Muyal cheviyan)
Morning gloryIpomoea sepiaria[3]തിരുതാളി (Thiruthaali)
Mountain knotgrassAerva lanataചെറുള (cheroola)
Golden eye-grassCurculigo orchioidesനിലപ്പന (Nilappana)
False daisyEclipta albaകയ്യോന്നി(Kayyonni)
Little ironweedCyanthillium cinereum[4]പൂവാംകുറുന്നില (Poovaamkurunnila)
Biophytum sensitivumBiophytum sensitivumമുക്കുറ്റി (Mukkutti)
Balloon plantCardiospermum halicacabumഉഴിഞ്ഞ (Uzhinja)

പ്രാധാന്യം

കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള‌ വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു്‌. കർക്കിടകത്തിൽ ശീവോതിക്ക്‌ -വെക്കുന്നതിലും ദശപുഷ്പങ്ങൾ പ്രധാന ഇനമാണു്‌.

ഹൈന്ദവ ഉത്സവദിനമായ ധനുമാസത്തിലെ തിരുവാതിരനാളിൽ സ്ത്രീകൾ ഉപവാസമനുഷ്ഠിച്ച ശേഷം പാതിരാവിൽ കുളിക്കുന്നതിനു മുൻപ്‌ ദശപുഷ്പം ചൂടുന്നു. തിരുവാതിര ദിവസം സുമംഗലികൾ തലയിൽ ചൂടുന്നു. തിരുവാതിരവ്രതകാലത്ത്‌ ഐശ്വര്യത്തിനും, ഭർത്താവിന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണു സ്ത്രീകൾ ദശപുഷ്പം ചൂടുന്നതു്. കറുക, ചെറൂള എന്നിവ ഹൈന്ദവ ആചാരപ്രകാരം മരണാനന്തരക്രിയകളായ ബലിതർപ്പണ കർമ്മങ്ങൾക്കു്‌ ഉപയോഗിക്കുന്നു. സുഖചികിത്സയുടെ കാലമായ കർക്കിടകമാസത്തിൽ ദശപുഷ്പങ്ങളാണു പ്രധാനമായും ചികിത്സയ്ക്കുപയോഗിക്കുന്നത്‌.

ദശപുഷ്പങ്ങളോരോന്നിന്റെയും ദേവത, ഫലപ്രാപ്തി, ഔഷധഗുണം, മറ്റു പേരുകൾ എന്നീ വിശദാംശങ്ങളാണ് താഴെ കൊടുത്തിരിക്കുന്നവ


ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ ഉപയോഗിക്കുന്ന കറുക, നിലം പറ്റി വളരുന്ന പുൽച്ചെടിയാണ്‌.

. (ചന്ദ്രൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു.)

ജ്വര ചികിത്സയ്ക്ക്‌ ഈ സസ്യം ഉപയോഗിക്കുന്നു. പനിയുള്ളപ്പോൾ ഇടിച്ചു പിഴിഞ്ഞ നീര്‌ രണ്ടോ, ടീസ്പൂൺ കൊടുത്താൽ ആശ്വാസം കിട്ടും. ബുദ്ധിമാന്ദ്യം, ഓർമ്മക്കുറവ്‌ എന്നിവയ്ക്ക്‌ സിദ്ധൌഷധം. രക്തശുദ്ധിക്കും, തലമുടി വർദ്ധിപ്പിക്കുന്നതിനും പറ്റിയ ഔഷധമാണിത്‌. നിലത്ത്‌ പടരുന്ന ഈ ചെടിയുടെ പൂക്കൾക്ക്‌ നീല നിറമാണ്‌ . ബുദ്ധിശക്തി വർദ്ധിപ്പിക്കാനും തലമുടി തഴച്ചു വളരാനും ഈ സസ്യം വിശേഷപ്പെട്ടതാണ്‌ .

സംസ്കൃതത്തിൽ നീല പുഷ്‌പം , ഹരികോന്തിജ എന്നു പേര്‌. കൃഷ്ണക്രാന്തി എന്നും പേരുണ്ട്‌

തിരുതാളി

. വന്ധ്യത , പിത്ത രോഗങ്ങൾ എന്നിവയ്ക്ക്‌ തിരുതാളി മരുന്നാണ്‌. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലുംകാണപ്പെടുന്നു

നിലപ്പന

നിലപ്പന

ശാസ്‌ത്രീയ നാമം :കർക്കുലിഗൊ ഓർക്കിയോയിഡെസ്‌

ഭൂമിദേവി ദേവത - വിവേകം ഫലപ്രാപ്‌തി -ശ്രീദേവി ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

ആയുർവേദം ഇത്‌ വാജീകരണത്തിന്‌ ഉപയോഗപ്പെടുത്തുന്നു. മഞ്ഞപ്പിത്തത്തിന്‌ മരുന്നായും ഇത്‌ ഉപയോഗിക്കുന്നു.ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങൾക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്‌..

താലമൂലി, താലപത്രിക വരാഗി എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്‌ ഹിന്ദിയിൽ മുസ്‌ലി എന്ന്‌ പേർ. . നെൽപാത എന്നും പേരുണ്ട്‌ .


പൂവാംകുരുന്ന്

പ്രധാന ലേഖനം: പൂവാംകുറുന്തൽ
പൂവാംകുരുന്നില

ശാസ്‌ത്രീയ നാമം: വെർണോനിയ സിനെറിയ

ബ്രഹ്മാവ്‌ ദേവത - ദാരിദ്ര്യനാശം ഫലപ്രാപ്‌തി സരസ്വതിആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്‌. രക്തശുദ്ധീകരണം,പനി,തേൾ വിഷം എന്നിവയ്ക്ക്‌ ഔഷധമാണ്‌.


പൂവാംകുറുന്തൽ എന്നും പേരുണ്ട്‌ -സംസ്കൃതത്തിൽ സഹദേവീ ശാസ്‌ത്രീയ നാമം: വെർണോനിയ സിനെറിയസംസകൃതത്തിൽ സഹദേവി എന്ന് പറയുന്നു

ഉഴിഞ്ഞ

ഉഴിഞ്ഞ

ശാസ്‌ത്ര നാമം:കാർഡിയോസ്‌ പെർമം ഹലികാകാബം'

യമൻ ദേവത - ഇഷ്ടസിദ്ധി ഫലപ്രാപ്‌തി വരുണൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

മുടി കൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയാണ്‌. സുഖപ്രസവത്തിന്‌ ഉത്തമം.

സംസ്കൃതത്തിൽ ഇന്ദ്ര വല്ലിയെന്ന്‌ പേര്‌..

മുക്കുറ്റി

പ്രധാന ലേഖനം: മുക്കുറ്റി
മുക്കുറ്റി

ശാസ്‌ത്രീയ നാമം: ബയോഫിറ്റം സെൻസിറ്റിവം.

ശ്രീപാർവതി ദേവത - ഭർതൃപുത്രസൗഖ്യം ഫലപ്രാപ്‌തി വിഷ്ണുആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

ശരീരത്തിനകത്തെ രക്തസ്രാവം, അർശസ്‌ മതുലായവയ്ക്ക്‌ അത്യുത്തമം. പ്രസവം കഴിഞ്ഞാൽ മുക്കുറ്റി ഇടിച്ചു പിഴിഞ്ഞ നീര്‌ കഴിക്കുന്നത്‌ നല്ലതാണ്‌. മുറിവുകൾ ഉണങ്ങുന്നതിന്‌ പുറത്ത്‌ ലേപനമായി ഉപയോഗിക്കാം. അകത്തു കഴിക്കുകയും ചെയ്യാം. സമൂലം തേനിൽ ചേർത്തു കഴിച്ചാൽ ചുമ, കഫക്കെട്ട്‌ മുതലായവ ശമിക്കും. വയറളിക്കം, വ്രണങ്ങൾ കരിയുന്നതിന്‌ എന്നിവയ്ക്ക്‌ ഉപയോഗിക്കുന്നു.

സംസ്കൃതത്തിൽ ജലപുഷ്‌പം .

കയ്യോന്നി

കയ്യോന്നി

ശാസ്‌ത്രീയ നാമം:എക്ലിപ്റ്റ ആൽബ

ശിവൻ ദേവത - പഞ്ചപാതകനാശം ഫലപ്രാപ്‌തി ഇന്ദ്രൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

ഈർപ്പമുള്ള സ്ഥലങ്ങളിൽ തഴച്ചു വളരുന്ന ഈ സസ്യം കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപകരിക്കും. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും അത്യുത്തമം. മുടി തഴച്ചുവളരാൻ എണ്ണ കാച്ചി ഉപയോഗിക്കാം. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം.. സംസ്കൃതത്തിൽ കേശ രാജ, കുന്തള വർദ്ധിനി എന്നീ പേരുകളിൽ അറിയപ്പെടുന്നു കൈതോന്നി)


ചെറൂള

ചെറൂള

ശാസ്‌ത്രീയ നാമം: എർവ ലനേറ്റ

യമധർമ്മൻ ദേവത - ആയുസ്സ്‌ ഫലപ്രാപ്‌തി

ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നു.

സംസ്കൃതത്തിൽ ഭദ്ര , ഭദൃക

മുയൽച്ചെവിയൻ

മുയൽച്ചെവിയൻ

ശാസ്‌ത്രീയ നാമം: എമിലിയാ സോങ്കിഫോളിയാ

കാമൻ ദേവത - സൗന്ദര്യം ഫലപ്രാപ്‌തി

പരമശിവൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

മുയലിന്റെ ചെവിയോട്‌ സാദൃശ്യമുള്ള ഇലകളുള്ളതിനാലാണ്‌ ഈ പേര്‌ വീണത്‌. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്‌. നേത്രകുളിർമയ്ക്കും, രക്താർശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്‌, പനി തുടങ്ങിയ രോഗങ്ങൾക്ക്‌ ഔഷധമാണ്‌.

സംസ്കൃതത്തിൽചിത്രപചിത്ര, സംഭാരി എന്നാണ്‌ പേര്‌.

അവലംബങ്ങൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=ദശപുഷ്‌പങ്ങൾ&oldid=4089424" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ