തോമസ് ചാഴിക്കാടൻ

ഇന്ത്യൻ രാഷ്ട്രീയക്കാരൻ

2019 മുതൽ 2024 വരെ കോട്ടയത്ത് നിന്നുള്ള ലോക്സഭ അംഗമായിരുന്ന കേരള കോൺഗ്രസ് (എം.) വൈസ് ചെയർമാനും മുൻ നിയമസഭ അംഗവുമാണ് തോമസ് ചാഴികാടൻ(ജനനം: 25, സെപ്റ്റംബർ 1952)[1][2]

തോമസ് ചാഴിക്കാടൻ
ലോക്സഭാംഗം
ഓഫീസിൽ
2019-2024
മുൻഗാമിജോസ് കെ.മാണി
പിൻഗാമികെ.ഫ്രാൻസിസ് ജോർജ്
മണ്ഡലംകോട്ടയം
നിയമസഭാംഗം
ഓഫീസിൽ
2006, 2001, 1996, 1991
മുൻഗാമിജോസഫ് ജോർജ്
പിൻഗാമിസുരേഷ് കുറുപ്പ്
മണ്ഡലംഏറ്റുമാനൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-09-25) 25 സെപ്റ്റംബർ 1952  (71 വയസ്സ്)
വെളിയന്നൂർ, മീനച്ചിൽ താലൂക്ക്, കോട്ടയം ജില്ല
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (എം)
പങ്കാളിആൻ തോമസ്
As of ഏപ്രിൽ 19, 2023
ഉറവിടം: ഗവ.ഓഫ് ഇന്ത്യ

ജീവിതരേഖ

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ വെളിയന്നൂർ ഗ്രാമത്തിൽ സിറിയക്കിൻ്റെയും ഏലിയാമ്മയുടേയും മകനായി 1952 സെപ്റ്റംബർ 25 ന് ജനിച്ചു. കുറവിലങ്ങാട്ദേവമാതാ കോളേജിൽ നിന്ന് ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയിൽ നിന്ന് സി.എയും കരസ്ഥമാക്കി. ഒരു ചാർട്ടേഡ് അക്കൗണ്ടൻറായാണ് പൊതുരംഗത്ത് എത്തിയത്.1999 മുതൽ കോട്ടയം എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന തോമസ് ചാഴികാടൻ ആൻഡ് അസോസിയേറ്റ് എന്ന സ്ഥാപനത്തിന്റെ പാർട്ണർ ആണ്.[3]

രാഷ്ട്രീയ ജീവിതം

ഒരു സി.എ.ക്കാരനായി ഔദ്യോഗിക ജീവിതമാരംഭിച്ച തോമസ് ചാഴികാടൻ രാഷ്ട്രീയ രംഗത്ത് എത്തുന്നത് തികച്ചും ആകസ്മികമായാണ്.1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നസഹോദരനായ ബാബു ചാഴികാടന്റെ വിയോഗത്തെ തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം വന്നതിനാൽ അദ്ദേഹം 1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി ഏറ്റുമാനൂരിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും (1996,2001, 2006) അദ്ദേഹം ഏറ്റുമാനൂരിൽ നിന്ന് വീണ്ടും നിയമസഭ അംഗമായി. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നിന്ന് വീണ്ടും മത്സരിച്ചു എങ്കിലും സി.പി.എമ്മിലെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. കേരള കോൺഗ്രസ് (എം.) സംസ്ഥാന ജനറൽ സെക്രട്ടറിയായുംവൈസ് ചെയർമാനായും ഹൈ-പവർ കമ്മറ്റി അംഗമായും പ്രവർത്തിച്ചു.[4]

പ്രധാന പദവികൾ

  • ൈവസ് ചെയർമാൻ കേരള കോൺഗ്രസ് (എം)
  • ചെയർമാൻ ബാബു ചാഴികാടൻ ഫൗണ്ടേഷൻ
  • കോട്ടയം ജില്ലാ സഹകരണ ആശുപത്രി മുൻ പ്രസിഡൻറ്
  • കാരിത്താസ് ആശുപത്രി ട്രസ്റ്റി ബോർഡ് അംഗം
  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി അംഗം

2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.പിയും രാജ്യസഭ അംഗവുമായിരുന്ന ജോസ് കെ. മാണിയ്ക്ക് പകരം കോട്ടയം ലോക്സഭ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചു.സി.പി.എമ്മിൻ്റെ കോട്ടയം ജില്ലാസെക്രട്ടറിയായ വി.എൻ. വാസവനെ തോൽപ്പിച്ചാണ് തോമസ് ചാഴിക്കാടൻ ആദ്യമായി ലോക്സഭ അംഗമായത്.[7]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [8] [9]
വർഷംമണ്ഡലംവിജയിപാർട്ടിമുഖ്യ എതിരാളിപാർട്ടി
2011ഏറ്റുമാനൂർ നിയമസഭാമണ്ഡലംകെ. സുരേഷ് കുറുപ്പ്സി.പി.ഐ.എം., എൽ.ഡി.എഫ്.തോമസ് ചാഴിക്കാടൻകേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
2006ഏറ്റുമാനൂർ നിയമസഭാമണ്ഡലംതോമസ് ചാഴിക്കാടൻകേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.കെ.എസ്. കൃഷ്ണകുട്ടി നായർസി.പി.ഐ.എം., എൽ.ഡി.എഫ്.
2001ഏറ്റുമാനൂർ നിയമസഭാമണ്ഡലംതോമസ് ചാഴിക്കാടൻകേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.തമ്പി പൊടിപാറസി.പി.ഐ.എം., എൽ.ഡി.എഫ്.
1996ഏറ്റുമാനൂർ നിയമസഭാമണ്ഡലംതോമസ് ചാഴിക്കാടൻകേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.വൈക്കം വിശ്വൻസി.പി.എം, എൽ.ഡി.എഫ്.
1991*ഏറ്റുമാനൂർ നിയമസഭാമണ്ഡലംതോമസ് ചാഴിക്കാടൻകേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.വൈക്കം വിശ്വൻസി.പി.ഐ.എം., എൽ.ഡി.എഫ്.
  • കുറിപ്പ് (1) - 1991-ൽ തിരഞ്ഞെടുപ്പ് സമയത്ത് സഹോദരൻ ബാബു ചാഴിക്കാടൻ ഇടിമിന്നലേറ്റ് മരണപ്പെട്ടതുകൊണ്ട് ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചതുകൊണ്ടുണ്ടായ ഉപതിരഞ്ഞെടുപ്പ്.

അവലംബം

പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https:https://www.search.com.vn/wiki/index.php?lang=ml&q=തോമസ്_ചാഴിക്കാടൻ&oldid=4089221" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ