തൊപ്പിഹനുമാൻ കുരങ്ങ്

ഹനുമാൻ കുരങ്ങുകളിലെ ഒരു സ്പീഷിസ് ആണ് തൊപ്പിഹനുമാൻ കുരങ്ങ്[2] (The tufted gray langur,  Madras gray langur, Coromandel sacred langur, ശാസ്ത്രനാമം: Semnopithecus priam). മറ്റു ഹനുമാൻ കുരങ്ങുകളെപ്പോലെ ഇവയുടെയും മുഖ്യാഹാരം ഇലകളാണ്. ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്നു. ഇലിയഡിൽ, നിന്നും നാമകരണം ചെയ്ത മൂന്നു Semnopithecus സ്പീഷിസുകളിൽ ഒന്നാണിത്. (മറ്റു രണ്ടെണ്ണം S. hector  ഉം S. ajax ഉം ആണ്). സിംഹളഭാഷയിൽ ഇവ  හැලි වදුරා (Heli wandura) എന്ന് അറിയപ്പെടുന്നു.

തൊപ്പിഹനുമാൻ കുരങ്ങ്
തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനത്തിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Cercopithecidae
Genus:
Semnopithecus
Species:
S. priam
Binomial name
Semnopithecus priam
Blyth, 1844
Tufted gray langur range

ശരീരസവിശേഷതകൾ


  • തലമുതൽ ശരീരനീളം = 55–70 സെന്റീമീറ്റർ.
  • വാലിന്റെ നീളം = 75–90 സെന്റീമീറ്റർ.
  • പ്രായപൂർത്തിയായ കുരങ്ങിന്റെ ഭാരം = 11–20 കിലോഗ്രാം.

ആണുങ്ങളാണ് പെണ്ണുങ്ങളേക്കാൾ വലുത്.[3]

ശ്രീലങ്കയിൽ കാണുന്നവയുടെ പിൻഭാഗം ചാരനിറത്തിലും പ്രായമാകുന്തോറും കറുപ്പ് കൂടിവരുന്നതരത്തിലുമാണ്.

ആൺകുരങ്ങ് ശ്രീലങ്ക
പെൺകുരങ്ങ് ശ്രീലങ്കയിൽ

ഇതിന് രണ്ട് ഉപസ്പീഷിസുകൾ ഉണ്ട്, ശ്രീലങ്കയിലും തെക്കൻ പശ്ചിമഘട്ടത്തിലും Semnopithecus priam thersites യും ആന്ധ്രയിലും തമിഴ്‌നാട്ടിലും Semnopithecus priam priam യും.


ഇവയുടെ പരിണാമത്തെപ്പറ്റി രണ്ട് നിഗമനങ്ങളാണ് ഉള്ളത്. ഒന്നു പ്രകാരം Semnopithecus priam, Semnopithecus vetulus philbricki. എന്ന ഉപസ്പീഷിസിൽ നിന്നും ഉരുത്തിരിഞ്ഞുവന്നതാണ്.[3]

അവാസവ്യവസ്ഥ

ശ്രീലങ്കയിൽ ഇവ വരണ്ട പ്രദേശങ്ങളിലും മനുഷ്യൻ അധിവസിക്കുന്നിടത്തും എല്ലാം കാണപ്പെടുന്നുണ്ട്. പുരാണപ്രസിദ്ധമായ പൊളോണ്ണാരുവ, ഡാംബുള, അനുരാധപുര, സിഗിരിയ എന്നിവിടങ്ങളിലെല്ലാം ഇവയെ കാണം. ദ്വീപിന്റെ തെക്കുള്ള ഹമ്പൻടോട മുതലായ ഇടങ്ങളിലും ഇവയെ കണ്ടുവരുന്നുണ്ട് 

ഭക്ഷണം

മിക്കവാറും പച്ചിലകൾ തിന്നുന്ന ഇവ സസ്യജന്യമായ എന്തും തിന്നാറുണ്ട്. പഴങ്ങളും വിത്തുകളും തിന്നാറുണ്ട്.[4][5] 

മിക്കവാറും ജലാശയങ്ങളുടെ അടുത്തുകാണുന്ന ഇവ താമരവിത്തുകൾ തിന്നാറുണ്ട്.[6]

ആവാസവ്യവസ്ഥ

പൊതുവേ നാണംകുണുങ്ങികളായ തൊപ്പിഹനുമാൻ കുരങ്ങുകൾ ചിലപ്പോഴേ മരങ്ങളിൽ വസിക്കാറുള്ളൂ. ഭീഷണിയൊന്നുമില്ലെങ്കിൽ ഉടൻതന്നെ താഴെയെത്തുന്ന സ്വഭാവമാണ്.

സ്വഭാവം

ശത്രുക്കൾ

സംരക്ഷണം

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ