തിളപ്പിച്ച് വധശിക്ഷ

തിളപ്പിച്ചുള്ള വധശിക്ഷ ഏഷ്യയിലെയും യൂറോപ്പിലെയും പല ഭാഗങ്ങളിലും പണ്ടുകാലത്ത് നിലവിലുണ്ടായിരുന്ന ഒരു വധശിക്ഷാ രീതിയായിരുന്നു.

പ്രയോഗം

ഇത്തരത്തിലുള്ള വധശിക്ഷകൾ കുട്ടകം പോലുള്ള വലിയ തുറന്ന പാത്രങ്ങളോ ചിലപ്പോൾ കെറ്റിൽ മാതിരിയുള്ള മൂടിയ പാത്രങ്ങളോ ഉപയോഗിച്ചാണ് നടത്തിയിരുന്നത്. വെള്ളം, എണ്ണ, മൃഗക്കൊഴുപ്പ്, ടാർ എന്നീ ദ്രാവകങ്ങളുപയോഗിച്ചാണ് തിളപ്പിച്ചിരുന്നത്. എന്തു മാത്രം ക്രുരതയാണോ ഉദ്ദേശിക്കുന്നത് എന്നതനുസരിച്ച് ദ്രാവകം ചൂടാക്കുന്നതിന് മുൻപു തന്നെ പ്രതിയെ പാത്രത്തിലേയ്ക്കിറക്കുകയോ ദ്രാവകം ചൂടായതിനു ശേഷം (സാധാരണ ഗതിയിൽ തല കീഴായി) പാത്രത്തിലേയ്ക്കിടുകയോ ആണ് ചെയ്തിരുന്നത്. മരണം സംഭവിക്കാനെടുക്കുന്ന സമയം ചില അവസരങ്ങളിൽ ആരാച്ചാർ പ്രതിയെ കപ്പിയും കയറുമുപയോഗിച്ച് പാത്രത്തിൽ നിന്ന് ഉയർത്തുകയും താഴ്ത്തുകയും ചെയ്ത് നിയന്ത്രിച്ചിരുന്നു. മറ്റൊരു രീതി ആഴം കുറഞ്ഞ ഒരു പാത്രത്തിൽ പകുതി മുങ്ങിയ രീതിയിൽ പ്രതിയെ വറുത്ത് കൊല്ലുക എന്നതായിരുന്നു. [1] ഈ രീതിയിൽ മരണമുണ്ടാകുന്നത് ചൂടുള്ള ദ്രാവകങ്ങൾ കാരണം ശരീരത്തിൽ പൊള്ളലുണ്ടാകുന്നതു കാരണമാണ്. [2]

ചരിത്രത്തിൽ

അപൂർവത കാരണം ഇത്തരം വധശിക്ഷകൾ ശിരച്ഛേദത്തെയും തൂക്കിക്കൊല്ലലിനെയും അപേക്ഷിച്ച് വലിയ ജനക്കൂട്ടത്തെ ആകർഷിച്ചിരുന്നു. ഡെവെന്റ എന്ന ഡച്ച് പട്ടണത്തിൽ കുറ്റവാളികളെ തിളപ്പിച്ച് കൊല്ലാനുപയോഗിച്ചിരുന്ന കെറ്റിൽ ഇപ്പോഴും കാണാം. [3]

യൂറോപ്പ്

ഇംഗ്ലണ്ടിൽ 1532-ൽ ഹെൻട്രി എട്ടാമൻ പാസാക്കിയ സ്റ്റാറ്റ്യൂട്ട് 22 പ്രകാരം തിളപ്പിച്ചുള്ള വധശിക്ഷ നിയമപരമായി. റോച്ചസ്റ്റർ ബിഷപ്പിന്റെ പാചകക്കാരൻ വിഷം കലർത്തിയ ഭക്ഷണം രണ്ടുപേരെ 1532-ൽ കൊന്നശേഷം വിഷം ഉപയോഗിച്ച് കൊല നടത്തുന്നവരെ കൊല്ലാനായി ഇതുപയോഗിക്കാൻ തുടങ്ങി. [4] വിഷം ഉപയോഗിച്ച ഒരു സ്ത്രീയെ കൊല്ലാൻ 1542-ൽ ഈ രീതി ഉപയോഗിച്ചിരുന്നു. [5][6]

പള്ളിയുടെ വിശ്വാസങ്ങൾക്കും പ്രബോധനങ്ങൾക്കും വഴങ്ങാത്തതിനാൽ പോംപോണിയോ അൽഗേരിയോ എന്ന പാദുവ സർവകലാശാലയിലെ സിവിൽ നിയമ വിദ്യാർത്ഥിയെ 1556 ഓഗസ്റ്റ് 22-ന് എണ്ണയിൽ പൊരിച്ച് കൊല്ലുകയുണ്ടായി.

വ്യാജരേഖ നിർമ്മിക്കുന്നവർക്കും, കള്ളനാണയമടിക്കുന്നവർക്കും, തട്ടിപ്പുകാർക്കും മറ്റും യൂറോപ്പിലെ മദ്ധ്യകാലഘട്ടത്തിൽ ഈ ശിക്ഷ നൽകാറുണ്ടായിരുന്നു. [7] ഡച്ചുകാരനായ വ്യാജരേഖാനിർമാതാവായിരുന്ന ലാംബെർട്ട് വ്ലെമിങ്കിനെ ജർമനിയിലെ ഓസ്നാബ്രുക്കിൽ പതിനാറാം നൂറ്റാണ്ടിൽ തിളപ്പിച്ചു കൊന്നിരുന്നു.

ഏഷ്യ

പതിനാറാം നൂറ്റാണ്ടിലെ ജപ്പാനിൽ യുദ്ധപ്രഭു ടോയോടോമി ഹിഡെയോഷി എന്നയാളെ വധിക്കാൻ ശ്രമിച്ചതിന് കൊള്ളക്കാരൻ ഇഷികാവ ഗോയെമോൺ എന്ന്യാളെ തിളപ്പിച്ച് കൊല്ലുന്നു.

മംഗോളിയയിൽ പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലും പരാജയപ്പെടുന്ന ഖാൻ മാരെ ചിലപ്പോൾ തിളപ്പിച്ച് കൊന്നിരുന്നു. അകാരണമായി കുലീനവംശത്തിൽ പിറന്ന ഒരാളുടെ രക്തം ചിന്തുന്നതിനെതിരായുണ്ടായിരുന്ന് ടാബു ഇപ്രകാരമുള്ള വധത്തിനെതിരായിരുന്നില്ല. വെള്ളത്തിൽ മരിക്കുന്ന മരണം ഏറ്റവും ഹീനമായ മരണരീതികളിലൊന്നായി കരുതപ്പെടുകയും ചെയ്തിരുന്നു.

പതിനാറാം നൂറ്റാണ്ടിൽ ജപ്പാനിൽ ഇതിഹാസ പരിവേഷമുണ്ടായിരുന്ന കൊള്ളക്കാരൻ ഇഷികാവ ഗോയെമോണിനെ ഒരു ഇരുമ്പ് കുളിത്തൊട്ടിയിൽ തിളപ്പിച്ച് കൊന്നു. [8] യുദ്ധപ്രഭുവായ ടോയോടോമി ഹിഡെയോഷിയെ കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് പരസ്യമായി ഇയാളെ കൊന്നത്. ഇയാളുടെ മുഴുവൻ കുടുംബത്തെയും ഇക്കൂട്ടത്തിൽ കൊന്നിട്ടുണ്ടാവാം. .

1675-ൽ സിഖ് രക്തസാക്ഷിയായ ഭായ് ദയാള എന്നയാളെ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഡൽഹിയിൽ വച്ച് തിളപ്പിച്ച് കൊല്ലുകയുണ്ടായി. ഒരു പാത്രത്തിലെ തണുത്ത വെള്ളത്തിൽ അദ്ദേഹത്തെ മുക്കി വച്ച ശേഷം തിളപ്പിക്കുകയായിരുന്നു. സിഖ് മതഗ്രന്ധങ്ങൾ പറയുന്നത് മരിച്ചുകൊണ്ടിരുന്ന അവസരത്തിൽ ദയാള ഗുരു നാനാക്കിന്റെയും ഗുരു അർജുന്റെയും പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ടിരിക്കുകയായിരുന്നു എന്നാണ്. [9]

ആധുനിക കാലത്ത്

ഇസ്ലാം കരിമോവിന്റെ ഭരണകാലത്ത് ഉസ്ബക്കിസ്ഥാൻ സർക്കാർ ധാരാളം രാഷ്ട്രീയ എതിരാളികളെ തിളപ്പിച്ച് കൊന്നിരുന്നു. [10] ബ്രിട്ടന്റെ ഉസ്ബക്കിസ്ഥാനിലെ അംബാസിഡർ ക്രൈഗ് മുറേ സമർഖണ്ടിലെ കൊലപാതകം എന്ന തന്റെ പുസ്തകത്തിൽ ഇത്തരമൊരു സംഭവം വിശദീകരിക്കുന്നുണ്ട്. മുസാഫർ അവാസോവ് എന്നയാളുടെ മൃതശരീരത്തിന്റെ ചിത്രങ്ങൾ മുറേ ബ്രിട്ടനിലെ ഒരു ഫോറൻസിക് പാതോളജിസ്റ്റിന് അയച്ചു കൊടുത്ത് അഭിപ്രായം ചോദിച്ചിരുന്നു. ഡോക്ടറുടെ അഭിപ്രായത്തിൽ ജീവനുള്ള ഒരാളെ തിളച്ച വെള്ളത്തിൽ മുക്കിയാലുണ്ടാകാവുന്ന പരിക്കുകളാണ് അവാസോവിന്റെ ശരീരത്തിലുണ്ടായിരുന്നത്.

പാശ്ചാത്യ മാദ്ധ്യമങ്ങളിലെ ചിത്രീകരണം

പസഫിക് ദ്വീപുകളായ ഫിജി, പാപ്പുവ ന്യൂ ഗിനിയ, എന്നിവിടങ്ങളിലുള്ള നരഭോജികളെപ്പറ്റിയുള്ള ആദ്യ റിപ്പോർട്ടുകൾ മിഷനറി പ്രവർത്തകരെ തിളപ്പിച്ച് കൊല്ലുമായിരുന്നു എന്ന തെറ്റായ വിവരമായിരുന്നു നൽകിയിരുന്നത്. [11] ഇത് സിനിമകളിലും കാർട്ടൂണുകളിലും പല പ്രാവശ്യം ഉപയോഗിക്കപ്പെട്ടിരുന്നു. [12] [13]

ജെയിംസ് ക്ലാവെല്ലിന്റെ നോവൽ ഷോഗണിൽ ജപ്പാനിൽ ഒരാളെ സാവധാനം (മണിക്കൂറുകളെടുത്ത്) തിളപ്പിച്ച് കൊല്ലുന്നത് വിവരിക്കുന്നുണ്ട്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ