തിയാഗോ അൽക്കാന്ററ

തിയാഗോ അൽക്കാന്ററ ഡോ നാസ്സിമെന്റോ (ജനനം: 11 ഏപ്രിൽ 1991),  പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെയും സ്പെയിൻ ദേശീയ ടീമിന്റെയും സെൻട്രൽ മിഡ്ഫീൽഡർ സ്ഥാനത്തു കളിക്കുന്ന ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്.

തിയാഗോ അൽക്കാന്ററ
Thiago with Spain in 2019
Personal information
Full nameThiago Alcântara do Nascimento[1]
Date of birth (1991-04-11) 11 ഏപ്രിൽ 1991  (33 വയസ്സ്)[2]
Place of birthSan Pietro Vernotico, Italy
Height1.72 m (5 ft 8 in)[3]
Position(s)Central midfielder
Club information
Current team
Liverpool
Number6
Youth career
1995–1996Flamengo
1996–2000Ureca
2000–2001Kelme
2001–2005Flamengo
2005–2008Barcelona
Senior career*
YearsTeamApps(Gls)
2008–2011Barcelona B59(3)
2009–2013Barcelona68(7)
2013–2020Bayern Munich150(17)
2020–Liverpool0(0)
National team
2007Spain U161(0)
2007–2008Spain U178(5)
2009Spain U181(1)
2009–2010Spain U1911(4)
2010–2013Spain U2121(6)
2011–Spain39(2)
*Club domestic league appearances and goals, correct as of 15:24, 6 June 2020 (UTC)
‡ National team caps and goals, correct as of 23:47, 6 September 2020 (UTC)

മുൻ കളിക്കാരനായ മസീഞ്ഞോയുടെ മൂത്ത കുട്ടിയായി ഇറ്റലിയിൽ ജനിച്ച തിയാഗോ, തന്റെ പതിനാലാം വയസ്സിൽ ബാഴ്‌സലോണയിൽ ചേർന്നു. ബാഴ്‌സലോണയ്ക്കൊപ്പം നാല് ലാ ലിഗാ കിരീടങ്ങൾ, യുവേഫ ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ ഉൾപ്പെടെയുള്ള ബഹുമതികൾ നേടിയ ശേഷം അദ്ദേഹം 2013 ൽ 25 ദശലക്ഷം യൂറോ പ്രതിഫലതുകക്ക് ബയേൺ മ്യുണിക്കുമായി കരാറിൽ ഒപ്പിട്ടു. ജർമ്മനിയിൽ തിയാഗോ ഏഴു ബുണ്ടെസ്‌ലിഗാ ഉൾപ്പെടെ 16 ട്രോഫികളും ഒരു കോണ്ടിനെന്റൽ ട്രെബിളിന്റെ ഭാഗമായി യുവേഫ ചാമ്പ്യൻസ് ലീഗും നേടി. 2020 ൽ ലിവർപൂളിനായി 20 മില്യൺ പൗണ്ട് വിലമതിക്കുന്ന ഒരു കൈമാറ്റക്കരാറിൽ അദ്ദേഹം ഒപ്പിട്ടു.

അണ്ടർ 19, അണ്ടർ 21  എന്നീ തലങ്ങളിൽ സ്‌പെയിനിനെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടാൻ സഹായിച്ചതിന് ശേഷം 2011 ലാണ് തിയാഗോ തന്റെ പൂർണ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. 2014 ലോകകപ്പിൽ സ്‌പെയിനിനായുള്ള താൽക്കാലിക ടീമിൽ അംഗമായെങ്കിലും കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് അദ്ദേഹം പിൻവാങ്ങി. യുവേഫ യൂറോ 2016, 2018 ഫിഫ ലോകകപ്പ് എന്നിവയ്ക്കുള്ള സ്പാനിഷ് ടീമിൽ തിയാഗോ ഇടം നേടി.

കേളീശൈലി

വളരെ ക്രിയാത്മകവും സാങ്കേതികമായി അനുഗ്രഹീതനുമായ ഒരു പ്ലേമേക്കറാണ് തിയാഗോ. തന്റെ മികച്ച ഡ്രിബ്ലിംഗ് കഴിവുകളും പന്തടക്കവും കൊണ്ട് ഒരു സെൻട്രൽ മിഡ്ഫീൽഡർ ആയും ആവശ്യമുള്ളപ്പോൾ അറ്റാക്കിങ് മിഡ്ഫീൽഡർ ആയും തിളങ്ങാൻ അദ്ദേഹത്തിന് കഴിയുന്നു. കൃത്യതയാർന്ന പാസിംഗ് ആണ് തിയാഗോയുടെ മറ്റൊരു സവിശേഷത. 2016–17 ബുണ്ടസ്ലിഗ സീസണിലുടനീളം 90.2% കൃത്യത തന്റെ പാസ്സിങ്ങിൽ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു, ഇത് ജർമ്മനിയിലെ മറ്റേതൊരു കളിക്കാരനേക്കാളും മികച്ച ഒരു ശരാശരിയാണ്.

സ്വകാര്യ ജീവിതം

ബ്രസീലിയൻ മുൻ ഫുട്ബോൾ കളിക്കാരനും 1994 ലോകകപ്പ് ജേതാവുമായ മസീഞ്ഞോയുടെ മകനാണ് അദ്ദേഹം. മുൻ ബ്രസീലിയൻ വോളിബോൾ കളിക്കാരിയായിരുന്നു അദ്ദേഹത്തിന്റെ അമ്മ വലേറിയ അൽക്കാന്ററ. ഇളയ സഹോദരൻ റാഫിൻഹ ബാഴ്‌സലോണക്കും ബ്രസീലിയൻ ദേശീയ ടീമിനുവേണ്ടിയും കളിക്കുന്നു.  അദ്ദേഹത്തിന് ഇരട്ട പൗരത്വം ഉണ്ട്; സ്പാനിഷ് പൗരത്വത്തിനൊപ്പം ബ്രസീലിയൻ പൗരത്വവും അദ്ദേഹത്തിനുണ്ട്.

കരിയർ സ്ഥിതിവിവരക്കണക്കുകൾ

ക്ലബ്

പുതുക്കിയത്: matches played on 23 August 2020.
ClubSeasonLeagueNational Cup[a]League CupContinentalOtherTotalRef.
DivisionAppsGoalsAppsGoalsAppsGoalsAppsGoalsAppsGoalsAppsGoals
Barcelona B2007–08Tercera División5050
2008–09Segunda División B250250
2009–1013251183
2010–11Segunda División110110
Totals54251593
Barcelona2008–09La Liga1000000010
2009–101110000021
2010–11122311010173
2011–12272827030454
2012–13272712000363
Totals6871941004010111
Bayern Munich2013–14Bundesliga162204031253
2014–1570204200132
2015–16272519110424
2016–17276419210419
2017–181923210300327[4]
2018–19302605011423[5]
2019–202435010010403[6][7]
Totals150172745187223531
Liverpool2020–21Premier League000000000000
Career totals277264880061811339545

അന്താരാഷ്ട്ര മത്സരങ്ങൾ

പുതുക്കിയത്: 6 September 2020[8]
National teamYearAppsGoals
Spain201130
201200
201310
201410
201520
2016110
201771
201891
201930
202020
Total392

അന്താരാഷ്ട്ര ഗോളുകൾ

Scores and results list Spain's goal tally first.
#DateVenueOpponentScoreResultCompetition
1.6 October 2017Estadio José Rico Pérez, Alicante, Spain  Albania3–03–02018 FIFA World Cup qualification
2.27 March 2018Wanda Metropolitano, Madrid, Spain  അർജന്റീന4–16–1Friendly

ബഹുമതികൾ

ക്ലബ്

ബാഴ്‌സലോണ [2]

ബയേൺ മ്യൂണിക്ക് [2]

അന്താരാഷ്ട്ര നേട്ടങ്ങൾ

സ്പെയിൻ യൂത്ത് [11] [2]

  • അണ്ടർ 17 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് : 2008
  • അണ്ടർ -21 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് : 2011, 2013

വ്യക്തിഗത നേട്ടങ്ങൾ

  • യുവേഫ അണ്ടർ 21 ചാമ്പ്യൻഷിപ്പ് ഗോൾഡൻ പ്ലെയർ : 2013 [12]
  • യുവേഫ അണ്ടർ 21 ചാമ്പ്യൻഷിപ്പ് സിൽവർ ബൂട്ട് : 2013 [13]
  • യുവേഫ അണ്ടർ 21 ചാമ്പ്യൻഷിപ്പ് ടീം ഓഫ് ടൂർണമെന്റ് : 2013
  • ജർമ്മനിയിലെ മാസത്തെ ലക്ഷ്യം: 2014 ജനുവരി [14]
  • ഫിഫ ഫിഫ്പ്രോ വേൾഡ് 11 അഞ്ചാമത്തെ ടീം: 2015, 2017 [15] [16]
  • സീസണിലെ ബുണ്ടസ്ലിഗ ടീം: 2016–17 [17]
  • ESM ടീം ഓഫ് ദ ഇയർ : 2016–17 [18]
  • യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് ഓഫ് സീസൺ: 2019–20

അവലംബം

ബാഹ്യ ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=തിയാഗോ_അൽക്കാന്ററ&oldid=3970728" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ