ദ്വീപിലെസ്വർണ ഖനികളിൽ ആകൃഷ്ടരായി ഇവിടേക്കു കുടിയേറിയ ഫിനീഷ്യരാണ് ആദിമ നിവാസികൾ എന്നു കരുതപ്പെടുന്നു. ഈ കുടിയേറ്റത്തിനു നേതൃത്വം നൽകിയ താസസിന്റെ പേരിലാണ് ദ്വീപ് പിന്നീടറിയപ്പെട്ടത്. ബി.സി. 5-ആം നൂറ്റാണ്ടിൽ ഫിനീഷ്യരെ പുറന്തള്ളിക്കൊണ്ട് ഗ്രീക്കുകാർ ഇവിടെ ആധിപത്യം സ്ഥാപിച്ചുവെങ്കിലും പേർഷ്യൻയുദ്ധകാലത്ത് ദ്വീപ് കുറച്ചുകാലം പേർഷ്യക്കാരുടെ അധീനതയിലായി. പേർഷ്യക്കാരുടെ പരാജയത്തിനുശേഷം ആഥൻസിന്റെ നേതൃത്വത്തിലുള്ള ഡീലിയൻ ലീഗിൽ താസസ് അംഗമായി. ആഥൻസുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് (ബി.സി. 465) താസസ് ലീഗിൽ നിന്നു പിന്മാറിയെങ്കിലും 462-ൽ ദ്വീപിനെ ആഥൻസ് പിടിച്ചെടുത്തു. പിന്നീട് മാസിഡോണിയ, റോം, ഒട്ടോമൻ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു താസസ്. 1813-ൽ ഒട്ടോമൻ സുൽത്താൻ ദ്വീപിനെ ഈജിപ്തിനു കൈമാറിയെങ്കിലും 1912-ൽ ഗ്രീക്കുസേന ദ്വീപ് പിടിച്ചെടുത്തു. 1914-ലെ ബുക്കാറസ്റ്റ് കരാർ പ്രകാരം ദ്വീപ് ഗ്രീസിന്റെ ഭാഗമായി.
ചിത്രശാല
ചിത്രങ്ങൾ
Palataki, the administative center of the Speidel mining company.