തഫ്സീർ അൽ ജലാലൈനി

ജലാലുദ്ധീൻ അൽ മഹല്ലി, ജലാലുദ്ധീൻ അൽ സുയൂഥ്വി എന്നീ രണ്ടു പണ്ഡിതന്മാർ ചേർന്ന് രചിച്ച വിശുദ്ധ ഖുർആൻ വിശദീകരണമാണ് തഫ്സീർ ജലാലൈനി.

തഫ്സീർ അൽ ജലാലൈനി
കൈറോ പതിപ്പിന്റെ ഒന്നാം പേജ്
കർത്താവ്
യഥാർത്ഥ പേര്تفسير الجلالين

പരിചയം

രണ്ടു ഭാഗങ്ങൾ ഉള്ള ഈ തഫ്സീരിന്റെ ഒന്നാം ഭാഗമായ സൂറത്തുൽ കഹഫ് മുതൽ സൂറത്ത് അൽനാസ് വരെ(സൂറത്തുൽ ഫാത്തിഹ ഇതിൽ ഉൾപെടുന്നു) രചിച്ചത് ഇമാം മഹല്ലി(റ) ആണ്. ഹിജ്റ 847ൽ ബാക്കി ഭാഗം പൂർത്തിയാക്കുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടു. ശേഷം സൂറത്ത് അൽ ബഖറ മുതൽ സൂറത്തുൽ ഇസ്രാഅ വരെ ഇമാം സുയൂഥ്വി(റ) ആണ് പൂർത്തിയാക്കിയത്.

വളരെ ഹ്രസ്വമായ ശൈലിയാണ് ഇമാം മഹല്ലി സ്വീകരിച്ചിരുന്നത്. ഇമാം സുയൂഥ്വി ഇതേ ശൈലി പിന്തുടർന്നു.ഖുർആനിലെ അക്ഷരങ്ങളുടെ എണ്ണവും തഫ്സീർ ജലാലൈനിയിലെ അക്ഷരങ്ങളുടെ എണ്ണവും സൂറത്ത് അൽ മുസമ്മിൽ വരെ തുല്യമാണെന്നും സൂറത്ത് അൽ മുദസ്സിർ മുതൽ അവസാനം വരെ തഫ്സീരിലെ അക്ഷരങ്ങൾ ആണ് കൂടുതൽ എന്നും കശ്ഫ് അൽ ളുനൂൻ എന്ന ഗ്രന്ഥത്തിൽ ഉണ്ട്.അലാ ഹാമിശിതഫാസീർ ഇതിനെ അടിസ്ഥാനമാക്കി ഉള്ളതാണ്


വിശദീകരണങ്ങൾ

തഫ്സീർ അൽ ജലാലൈനിക് ഒരുപാട് വിശദീകരണങ്ങൾ വിരചിതമായിട്ടുണ്ട്. അതിൽ ഏറ്റവും നല്ലതെന്ന് ഖ്യാതി നേടിയിട്ടുള്ള ഒന്ന് ശൈഖ് സുലൈമാനുൽ ജമൽ(റ)യുടെ വിശദീകരണം ആണ്. അൽഫുതൂഹാതുൽ ഇലാഹിയ്യ എന്നാണതിന്റെ പേര്. മറ്റൊന്ന് സുലൈമാനുൽ ജമൽ(റ)യുടെ ശിഷ്യനായ അശ്ശൈഖ് അഹ്മദുസ്വാവീ(റ)യുടെ ഹാശിയതുസ്വാവീ അലൽ ജലാലൈനി. ഈ രണ്ടു ഹാശിയകളാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഉത്തരേന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ജലാലൈനിയുടെ പാർശ്വങ്ങളിൽ കാണുന്ന ഹാശിയതുൽ കമാലൈനി അലൽ ജലാലൈനി എന്നത് ശൈഖ് സലാമുല്ലാഹിദ്ദഹ്ലവിയുടേതാണ്. ഖബസുന്നയ്യിറതൈനി അലാ തഫ്സീറിൽ ജലാലൈനി, മജ്മഉൽ ബഹ്റൈനി മ മത്വലഉൽ ബദ്റൈനി അലൽ ജലാലൈനി, ഹാശിയതുൽ ജമാലൈനി അലൽ ജലാലൈനി തുടങ്ങി 16 വിശദീകരണ ഗ്രന്ഥങ്ങൾ വേറെയും വിരചിതമായിട്ടുണ്ട്.

"https:https://www.search.com.vn/wiki/index.php?lang=ml&q=തഫ്സീർ_അൽ_ജലാലൈനി&oldid=4082031" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ