ഡെൽഹി റിഡ്ജ്

ദില്ലി റിഡ്ജ് അഥവാ റിഡ്ജ് എന്ന് വിളിക്കപ്പെടുന്ന പ്രദേശം ഇന്ത്യയിലെ ദേശീയ തലസ്ഥാന പ്രദേശത്തെ കുന്നിൻ പ്രദേശമാണ്.[1] 1500 ദശലക്ഷം വർഷങ്ങളുടെ പഴക്കമുള്ള ആരവല്ലി മലനിരകളുടെ വടക്കേ അറ്റമാണിത്.[2][3] quartzite പാറകൾ നിറഞ്ഞ ഈ കുന്നിൻ പ്രദേശം തെക്കു കിഴക്ക് ഭാഗത്ത് തുഗ്ലക്കാബാദ് മുതൽ വടക്ക് ഭാഗത്ത് യമുനയുടെ പടിഞ്ഞാറേ തീരത്ത് വാസിരാബാദ് വരെ 35 കിലോമീറ്റർ നീണ്ടുകിടക്കുന്നു.[4]

Forest area of Delhi Ridge

ഡെൽഹി നഗരത്തിന്റെ ഹരിത ശ്വാസകോശങ്ങളായാണ് ദില്ലി റിഡ്ജ് അറിയപ്പെടുന്നത്. രാജസ്ഥാനിൽ നിന്ന് വീശുന്ന ചൂടുകാറ്റുകളെ തടഞ്ഞ് നഗരത്തെ രക്ഷിക്കുകയും ചെയ്യുന്നു. കെനിയയിലെ നെയ്റോബി കഴിഞ്ഞാൽ ലോകത്തെ പക്ഷി സമൃദ്ധമായ രണ്ടാമത്തെ നഗരമെന്ന പദവിക്ക് ഡെൽഹി അർഹമായത് ഈ പ്രദേശത്തിന്റെ സഹായത്താലാണ്.[5]

ഭൂമിശാസ്ത്ര വിഭാഗങ്ങൾ

  1. The Old Delhi or Northern Ridge denotes the hilly area near Delhi University and is by far the smallest segment of the Ridge. Northern Ridge location is 28°40′52″N 77°12′57″E. Nearly 170 hectares were declared a Reserved Forest in 1915. Less than 87 hectares remain today, which is slated to develop as Biodiversity Park by the Delhi Development Authority.
  2. The New Delhi or Central Ridge was made into a Reserved Forest in 1914 and stretches from just south of Sadar Bazaar to Dhaula Kuan. It extends over 864 hectares, but some bits have been nibbled away.
  3. The Mehrauli or South-Central Ridge is centred on "Sanjay Vana", near JNU and Vasant Kunj, and encompasses 633 hectares. Large chunks have been encroached and built upon.
  4. The Tughlaqabad or Southern Ridge sprawls across 6200 hectares and includes the Asola Bhatti Wildlife Sanctuary. This is the least urban of the 4 segments of the Ridge, but a lot of it is village-owned or privately owned farmland.

ബുദ്ധ ജയന്തി പാർക്ക്

ബുദ്ധ ജയന്തി പാർക്കിലെ ബുദ്ധപ്രതിമ

ബുദ്ധ ജയന്തി സ്മാരക പാർക്ക് ന്യൂഡൽഹിയിലെ ദില്ലി റിഡ്ജിന്റെ മദ്ധ്യഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഇത് വന്ദേമാതരം മാർഗിന്റെ(Upper Ridge Road) കിഴക്ക് വശത്തായി ഒരു കിലോമീറ്ററോളം നീണ്ടു കിടക്കുന്നു. 

ഗൗതമ ബുദ്ധന്റെ ജ്ഞാനോദയത്തിന്റെ 2500ആം വാർഷികത്തിന്റെ അവസരത്തിൽ ഇന്ത്യൻ വാസ്തുശില്പിയായ എം എം റാണ സൃഷ്ടിച്ചതാണ് ഈ പാർക്ക്.[6] ശ്രീലങ്കയിലെ ബോധി വൃക്ഷത്തിന്റെ ഒരു തൈ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രി 1964 ഒക്ടോബർ 25ന് ഇവിടെ നട്ടു.

ചരിത്രം

1993 ഇൽ വടക്കൻ ഡൽഹി, മദ്ധ്യ ഡൽഹി, തെക്കൻ ഡൽഹി, തെക്ക് പടിഞ്ഞാറേ ഡൽഹി എന്നിവിടങ്ങളിൽ പരന്നു കിടക്കുന്ന 7777 ഹെക്ടർ പ്രദേശം റിസർവ് വനമായി പ്രഖ്യാപിച്ചു. 1994 ഇലും 1996 ഇലും റിഡ്ജിന്റെ പ്രധാനഭാഗങ്ങലിലെല്ലാം നിർമ്മാണപ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ട് ഗവണ്മെന്റ് ഉത്തരവിറക്കി.[7][8]

വർഷങ്ങളായുള്ള നഗരവികസനത്തിന്റെ ഭാഗമായി നടന്ന നിർമ്മാണപ്രവർത്തനങ്ങൾ ദില്ലി റിഡ്ജിന്റെ ഭാഗമായുള്ള കാടുകൾ ഭീഷണിയിലായിട്ടുണ്ട്. പാർക്കുകളും, വാസഗൃഹങ്ങളും മാലിന്യം കൂട്ടിയിടുന്ന പ്രദേശങ്ങളുമൊക്കെയായി ഈ പ്രദേശങ്ങൾ ഉപയോഗിക്കപ്പെടുന്നു.[9]

ആരവല്ലി ജൈവവൈവിദ്ധ്യ പാർക്ക്

Aravalli Biodiversity Park, Gurgaon
Northern Palm Squirrel in 'Aravalli Biodiversity Park', Delhi

ആരവല്ലി ജൈവ വൈവിദ്ധ്യ പാർക്ക് r 692 acres (2.80 km2)  വിസ്തൃതിയുള്ള പ്രദേശമാണ്. ജെ എൻ യു, മെഹ്രൗളി, മഹിപാൽ പുർ റോഡ്, എൻ എച്ച് 8, വസന്ത് കുഞ്ജ്, മസൂദ്പൂർ, പാലം റോഡ് വസന്ത് വിഹാർ തുടങ്ങിയ പ്രദേശങ്ങൾക്കുള്ളിലാണ് ഈ പ്രദേശം ഉള്ളത്. ഡെൽഹി ഡെവലപ്മെന്റ് അതോറിറ്റിയും ഡെൽഹി യൂണിവേഴ്സിറ്റിയും ചേർന്നാണ് ഈ പ്രദേശം പരിപാലിക്കുന്നത്. എല്ലാ വർഷവും പരിപാലനത്തിനും വികസനത്തിനും പുനരുദ്ധാരണത്തിനുമായി വലിയ ഒരു തുക ചെലവഴിക്കുന്നുണ്ട്.

ആരവല്ലി മലനിരകൾ ഇന്ത്യയിലെ പഴക്കമേറിയ മലനിരകളായി അറിയപ്പെടുന്നു. 2.5 ബില്ല്യൻ വർഷങ്ങൾക്ക് മുൻപ് ആർക്കിയോസോയിക് കാലഘട്ടത്തിലാണ് ഇവ ഉരുത്തിരിഞ്ഞത്. ഇത് ഗുജറത്ത് മുതൽ രാജസ്ഥാൻ വഴി ഹരിയാനയും ഡെൽഹിയും വരെ നീണ്ടു കിടക്കുന്നു. ഡെൽഹിയിൽ ആരവല്ലിയുടെ ഉയർന്ന പ്രദേശങ്ങളെ ദില്ലി റിഡ്ജ് എന്ന് വിളിക്കുന്നു. ഇത് വടക്ക്, മദ്ധ്യം, തെക്ക്-മദ്ധ്യം, തെക്ക് എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. ഡെൽഹി അതിർത്തിയിൽ ഗുഡ്ഗാവിലെ ആരവല്ലി ജൈവവൈവിദ്ധ്യ പാർക്ക് ഗുഡ്ഗാവ് മുനിസിപ്പൽ കോർപ്പറേഷൻ 5 ജൂൺ 2010(ലോക പരിസ്ഥിതി ദിനം)ന് ഉദ്ഘാടനം ചെയ്തു.[10]

വടക്കൻ റിഡ്ജിലെ ചരിത്രസ്മാരകങ്ങൾ

കമലാ നെഹ്രു വനം എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് 1828ഇൽ നിർമിച്ച ഫ്ലാഗ് സ്റ്റാഫ് ടവർ ഉൾപ്പെടെ നിരവധി ചരിത്ര സ്മാരകങ്ങൾ ഉണ്ട്.[11][12]

കുറിപ്പുകൾ

ഗ്രന്ഥസൂചി

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഡെൽഹി_റിഡ്ജ്&oldid=3970112" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ