ഡെബ്ര വിംഗർ

അമേരിക്കന്‍ ചലചിത്ര നടന്‍

ഡെബ്ര ലിൻ വിംഗർ (ജനനം: മെയ് 16, 1955) ഒരു അമേരിക്കൻ അഭിനേത്രിയാണ്. ആൻ ഓഫീസർ ആൻഡ് എ ജെന്റിൽമാൻ (1982), ടേംസ് ഓഫ് എൻഡിയർമെന്റ് (1983), ഷാഡോലാൻഡ്സ് (1993) എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ഇവയിൽ ഓരോന്നും മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തു. ടേംസ് ഓഫ് എൻഡിയർമെന്റ് മികച്ച നടിക്കുള്ള നാഷണൽ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡും, എ ഡേഞ്ചറസ് വുമൺ (1993) മികച്ച നടിക്കുള്ള ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡും നേടിക്കൊടുത്തു. അർബൻ കൌബോയ് (1980), ലീഗൽ ഈഗിൾസ് (1986), ബ്ലാക്ക് വിഡോ (1987), ബിട്രേയ്ഡ് (1988), ഫൊർഗെറ്റ് പാരിസ് (1995), റേച്ചൽ ഗെറ്റിംഗ് മാരിഡ് (2008) എന്നിവയാണ് അവരുടെ മറ്റ് ചലച്ചിത്രങ്ങൾ. 2012 ൽ ഡേവിഡ് മാമെറ്റിന്റെ ദ അനാർക്കിസ്റ്റ് എന്ന നാടകത്തിലൂടെ ബ്രോഡ്‌വേയിൽ തന്റെ അരങ്ങേറ്റം കുറിച്ചു. 2014 ൽ ട്രാൻസിൽവാനിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവർക്ക് ഒരു ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചിരുന്നു. ദ റാഞ്ച് എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിൽ അവർക്ക് തുടർച്ചയായ വേഷമുണ്ടായിരുന്നു.[2]

ഡെബ്ര വിംഗർ
Winger in a 1984 studio portrait
ജനനം
Debra Lynn Winger[1]

(1955-05-16) മേയ് 16, 1955  (69 വയസ്സ്)
Cleveland Heights, Ohio, U.S.
കലാലയംCalifornia State University, Northridge
തൊഴിൽActress
സജീവ കാലം1976–present
ജീവിതപങ്കാളി(കൾ)
Timothy Hutton
(m. 1986; div. 1990)

Arliss Howard
(after 1996)
കുട്ടികൾ2

ആദ്യകാലം

ഒഹായോയിലെ ക്ലീവ്‌ലാന്റ് ഹൈറ്റ്സിൽ ഒരു ഓർത്തഡോക്സ് ജൂത കുടുംബത്തിൽ മാംസ പാക്കറായ റോബർട്ട് വിംഗർ, ഓഫീസ് മാനേജരായ റൂത്ത് (മുമ്പ്, ഫെൽഡർ) എന്നിവരുടെ പുത്രിയായി ഡെബ്ര ലിൻ വിംഗർ ജനിച്ചു.[3][4][5] വർഷങ്ങളായി, ഒരു ഇസ്രായേലി കിബ്ബറ്റ്സിൽ സന്നദ്ധസേവനം നടത്തിയതായും ചിലപ്പോൾ ഇസ്രായേൽ പ്രതിരോധ സേനയിൽ[6] പരിശീലനം നേടിയിട്ടുണ്ടെന്നു പോലും പല അഭിമുഖക്കാരോടും അവർ പറഞ്ഞിരുന്നുവെങ്കിലും 2008 ലെ ഒരു അഭിമുഖത്തിൽ താൻ കിബ്ബറ്റ്സ് സന്ദർശിച്ച ഒരു സാധാരണ യുവ പര്യടനത്തിന്റെ ഭാഗം മാത്രമായിരുന്നുവെന്നും പറഞ്ഞിരുന്നു.[7] 18-ാം വയസ്സിൽ, അമേരിക്കയിലേക്ക് മടങ്ങിയ ശേഷം, അവൾ ഒരു വാഹനാപകടത്തിൽ പെടുകയും സെറിബ്രൽ രക്തസ്രാവം അനുഭവിക്കുകയും ചെയ്തതിന്റെ തൽഫലമായി, 10 മാസത്തേക്ക് അവരുടെ ശരീരം ഭാഗികമായി തളർന്നുപോകുകയും അന്ധത ബാധിക്കുകയും പിന്നീട് ഒരിക്കലും കാഴ്ച ലഭിക്കില്ലെന്നും ആദ്യം പറഞ്ഞിരുന്നു. സുഖം പ്രാപിച്ചാൽ കാലിഫോർണിയയിലേക്ക് മാറി ഒരു നടിയാകാമെന്ന് അവൾ തീരുമാനിച്ചു.[8]

ഔദ്യോഗികജീവിതം

1976 ലെ സെക്‌സ്‌പ്ലോയിറ്റേഷൻ ചിത്രമായ സ്ലംബർ പാർട്ടി '57 ൽ "ഡെബി" എന്ന കഥാപാത്രമായാണ് അവർ അരങ്ങേറ്റം നടത്തിയത്. എബിസിയുടെ ടിവി പരമ്പരയായ വണ്ടർ വുമന്റെ മൂന്ന് എപ്പിസോഡുകളിലെ ഡയാന പ്രിൻസിന്റെ ഇളയ സഹോദരി ഡ്രുസില്ല (വണ്ടർ ഗേൾ) എന്ന കഥാപാത്രമായിരുന്നു അവരുടെ അടുത്ത വേഷം. അവൾ കൂടുതൽ തവണ ഈ പരമ്പരയിൽ പ്രത്യക്ഷപ്പെടണമെന്ന് നിർമ്മാതാക്കൾ ആഗ്രഹിച്ചിരുന്നുവെങ്കിലും ഈ വേഷം തന്റെ ഭാവിയിലെ കരിയറിനെ ബാധിക്കുമെന്ന് ഭയന്നതിനാൽ അവർ നിരസിച്ചു. 1978 ൽ പോലീസ് വുമൺ എന്ന ടിവി നാടകത്തിന്റെ സീസൺ 4 ൽ ഒരു അതിഥി വേഷത്തിൽ അഭിനയിച്ചു.

സ്വകാര്യജീവിതം

നടൻ ആൻഡ്രൂ റൂബിനുമായുള്ള വിംഗറിന്റെ മൂന്ന് വർഷത്തെ ബന്ധം 1980 ൽ അവസാനിച്ചു.[9] 1983 മുതൽ 1985 വരെയുള്ള കാലഘട്ടത്തിൽ നെബ്രാസ്കയിലെ ലിങ്കണിൽ ടേംസ് ഓഫ് എൻഡിയർമെന്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കണ്ടുമുട്ടിയ വ്യക്തിയും അക്കാലത്ത് നെബ്രാസ്കയിലെ ഗവർണറായിരുന്ന ബോബ് കെറിയുമായി ഡേറ്റിംഗ് നടത്തിയിരുന്നു.[10] വിംഗർ തന്റെ കാനറി റോ, എവരിബഡി വിൻസ് എന്നിവയിലെ സഹനടനായിരുന്ന നിക്ക് നോൾട്ടെയുമായും ഡേറ്റ് ചെയ്തിട്ടുണ്ട്.[11]

1986 മുതൽ 1990 വരെ നടൻ തിമോത്തി ഹട്ടനെ വിവാഹം കഴിച്ച അവർക്ക് 1987 ൽ ജനിച്ച ഡോക്യുമെന്ററി ചലച്ചിത്ര നിർമ്മാതാവായ നോഹ ഹട്ടൻ എന്ന പുത്രനുണ്ട്. ഈ ബന്ധം വിവാഹമോചനത്തിൽ അവസാനിച്ചിരുന്നു.[12][13]

1996 ൽ വൈൽഡർ നാപാം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് കണ്ടുമുട്ടിയ നടനും സംവിധായകനുമായ ആർലിസ് ഹോവാർഡിനെ വിവാഹം കഴിച്ചു. അവരുടെ പുത്രൻ ഗിദിയോൻ ബേബ് റൂത്ത് ഹോവാർഡ് (ബേബ് എന്നറിയപ്പെടുന്നു)1997-ൽ ജനിച്ചു. മുൻ വിവാഹത്തിൽ നിന്നുള്ള ആർലിസിന്റെ മകൻ സാം ഹോവാർഡിന്റെ രണ്ടാനമ്മയുംകൂടിയാണ് അവർ.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഡെബ്ര_വിംഗർ&oldid=3970742" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ