ഡയോക്സേൻ ടെട്രാകീറ്റോൺ

രാസസം‌യുക്തം

C4O6 എന്ന രാസസൂത്രവാക്യമുള്ള ഒരു ജൈവ സംയുക്തമാണ് ഡയോക്സേൻ ടെട്രാകീറ്റോൺ( 1,4-dioxane-2,3,5,6-tetrone). ഈ സംയുക്തത്തെ പലതരത്തിൽ വിവക്ഷിക്കാം. കാർബണിന്റെ ഓക്സൈഡ് അഥവാ ഓക്സോകാർബൺ അതല്ലെങ്കിൽ നാലു കീറ്റോൺ ഗ്രൂപ്പുകളുള്ള ഡയോക്സേൻ, അതുമല്ലെങ്കിൽ വർത്തുളാകൃതിയിൽ കൂട്ടിയോജിപ്പിക്കപ്പെട്ട ഒരു ജോഡി ഓക്സിറേൻഡയോൺ( ) തന്മാത്രകൾ എന്നിങ്ങനെ.

ഡയോക്സേൻ ടെട്രാകീറ്റോൺ
Names
IUPAC name
1,4-Dioxane-2,3,5,6-tetrone
Identifiers
3D model (JSmol)
ChemSpider
CompTox Dashboard (EPA)
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass0 g mol−1
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what is: checkY/☒N?)

1998-ൽ, പൗലോ സ്ട്രാസോലിനിയും മറ്റു ചിലരും ചേർന്ന് ഈ സംയുക്തം നിർമിച്ചെടുക്കുകയുണ്ടായി. ഡൈഈഥൈൽ ഈഥ‍ർ ദ്രാവകത്തിൽ അലേയമായ സിൽവർ ഓക്സലേറ്റ് പൊടി ഇളക്കിച്ചേർത്ത് അതുമായി ഓക്സാലിൽ ക്ലോറൈഡ്, (അല്ലെങ്കിൽ ബ്രോമൈഡ്) പ്രതിപ്രവർത്തിപ്പിച്ചാണ് ഡയോക്സേൻ ടെട്രാകീറ്റോൺ നിർമ്മിച്ചത്. ഈഥറിലും ട്രൈക്ലോറോമെഥെയ്നിലും ലയിക്കുന്ന ഈ പദാർത്ഥം പക്ഷെ −30° C ൽ മാത്രമേ സ്ഥിരമായിരിക്കൂ; താപനില 0°C ലേക്ക് ഉയരുമ്പോൾ കാർബൺ മോണോക്സൈഡ് (CO), കാർബൺ ഡൈ ഓക്സൈഡ് (CO2) എന്നിവയുടെ 1: 1 മിശ്രിതമായി വിഘടിക്കുന്നു. [1] [2]

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ