ടില്ല ജോഗിയാൻ

പാകിസ്താനിലെ പഞ്ചാബിലെ കിഴക്കൻ സാൾട്ട് റേഞ്ചുകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രസമുച്ചയമാണ് ടില്ല ജോഗിയാൻ (പഞ്ചാബിയിൽi ٹلہ جوگیاںഉർദു: ٹلہ جوگیاں) എന്ന ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്. ടില്ല ജോഗിയാൻ ക്ഷേത്രസമുച്ചയം ബിസി ഒന്നാം നൂറ്റാണ്ടിൽ നിർമിച്ചതാണ്.[1] ഇത് ഹിന്ദുക്കളും സിഖുകാരും ഒരു പുണ്യസ്ഥലമായി കണക്കാക്കുന്നുണ്ട്.

ടില്ല ജോഗിയാൻ ഹിന്ദു ക്ഷേത്രസമുച്ചയം
ബിസി ഒന്നാം നൂറ്റാണ്ടിൽ സ്ഥാപിച്ച ടില്ല ജോഗിയാൻ ഹിന്ദു ക്ഷേത്രസമുച്ചയം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംസാൾട്ട് റേഞ്ച്
മതവിഭാഗംഹിന്ദുയിസം
ജില്ലമണ്ടി ബഹാവുദ്ദീൻ ജില്ല, ഗുജറാത്, ഝലം ജില്ലയും ചക്‌വാൾ ജില്ലയും
സംസ്ഥാനംപഞ്ചാബ്
രാജ്യംപാകിസ്താൻ
ടില്ല ജോഗിയാൻ

സ്ഥാനം

ടില്ല ജോഗിയാൻ സ്ഥിതി ചെയ്യുന്നത് സമുദ്ര നിരപ്പിൽ നിന്ന് 975 മീറ്റർ (3200  അടി) ഉയരത്തിലാണ്. ഝലം പട്ടണത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ പടിഞ്ഞാറാണ് ഈ ക്ഷേത്ര സമുച്ചയം. ഖുഖ എന്ന മാതൃകാ ഗ്രാമത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്. വളരെ മനോഹരമായ കാഴ്ചയാണ് ടില്ലയുടെ മുകളിൽ നിന്നുള്ളത്. റോഹ്താസ് കോട്ട ടില്ല ജോഗിയാനിൽ നിന്ന് കിഴക്കായി ദിനയിൽ നിന്ന് 7 കിലോമീറ്റർ ദൂരെയായാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാന്റ് ട്രങ്ക് റോഡിലെ അതിവേഗം വികസിക്കുന്ന ഒരു പട്ടണമാണിത്.

ടില്ല ജോഗിയാൻ കുന്ന് മണ്ടി ബഹാവുദ്ദീൻ, ഗുജറാത്, ഝലം, ചക്‌വാൾ എന്നീ ജില്ലകളിൽ നിന്ന് കാണാവുന്നതാണ്. ഝലം നദിക്കടുത്ത് ഒരു പ്രധാന സ്ഥാനത്താണ് ഈ കുന്ന്. 3200 അടി ഉയരത്തിൽ നിന്ന് വളരെ മനോഹരമായ ദൃശ്യങ്ങൾ കണാവുന്നതാണ്.

ടില്ല ജോഗിയാൻ ക്ഷേത്രസമുച്ചയം

2000 വർഷങ്ങളെങ്കിലുമായി ടില്ല ജോഗിയാൻ ക്ഷേത്ര സമുച്ചയം ഒരു ഹിന്ദു തീർത്ഥാടന കേന്ദ്രമാണ്. കൻഫാട്ട യോഗികളിൽ ഒരാളായിരുന്ന ഗുരു ഗോരക്‌ നാഥാണ് ബിസി ഒന്നാം നൂറ്റാണ്ടിൽ ഈ ക്ഷേത്രസമുച്ചയം സ്ഥാപിച്ചത്.[1] പഞ്ചാ‌ബി ഭാഷയിൽ ടില്ല ജോഗിയാൻ എന്ന പ്രയോഗത്തിന്റെ അർത്ഥം സന്യാസിമാരുടെ കുന്ന് എന്നാണ്. കാത് കുത്തുമായിരുന്ന കൻഫാട്ട ജോഗികൾ ഇവിടെ ഒരു സന്യാസാശ്രമം സ്ഥാപിച്ചിരുന്നു. ഗുരു ഗോരക്നാഥ് ആണ് ഈ സന്യാസസമൂഹം ആരംഭിച്ചത്.[2]

മൂന്ന് കുളങ്ങളും രണ്ട് ചെറിയ തടയണകളും ഉള്ള ഒരു ഹിന്ദു ക്ഷേത്രസമുച്ചയമാണ് ഇവിടെയുള്ളത്. വെള്ളം കൊണ്ടുപോകാനായി പല ചാലുകളുമുണ്ട്. പല മാർഗ്ഗങ്ങളിലൂടെ കുന്നിൻ മുകളിലെത്താം. രോഹ്താസ് കോട്ടയുടെ വശത്തുനിന്നും സൻഘോയിയിൽ നിന്നും (ഝലം നദി) കുന്നിൻ മുകളിലെത്താൻ മാർഗ്ഗങ്ങളുണ്ട്.

ഹീർ രാഞ്ജ എന്ന കഥയിലെ മുറാദ് ബക്ഷ് (രാഞ്ജ) എന്ന നായകൻ ഈ സ്ഥലത്ത് ജോഗികളുടെ സമൂഹത്തിൽ ചേരാൻ ശ്രമിക്കും. സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് (1469-1539 സി.ഇ.) ഇവിടെ 40 ദിവസം പ്രാർത്ഥിച്ചിരുന്നു. മുഗൾ ചക്രവർത്തിയായ അക്ബർ (1542 - 1605 സിഇ) ഇവിടം രണ്ടു പ്രാവശ്യം സന്ദർശിക്കുകയും ഒരു കുളം പണിയാനുള്ള നടപടിയെടുക്കുകയും ചെയ്തു.[1] മുഗൾ ചക്രവർത്തിയായ ജഹാംഗീർ (1605 - 1627 സിഇ) ഇവിടം സന്ദർശിച്ചിട്ടുണ്ട്. അഹമദ് ഷാ ദുറാനി സന്യാസാശ്രമം നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.[1]

മഹാരാജ രഞ്ജിത് സിങ്ങ് (1780 - 1839 സിഇ) ഇവിടം സന്ദർശിക്കുകയും ഒരു വലിയ കുളം നിർമ്മിക്കാൻ നടപടിയെടുക്കുകയും ചെയ്തു. ഈ കുളം ഇന്നും നിലനിൽക്കുന്നുണ്ട്. ഗുരു നാനാക് 40 ദിവസം പ്രാർത്ഥിച്ച സ്ഥലത്ത് ഇദ്ദേഹം ഒരു സ്മാരകം പണികഴിപ്പിച്ചിരുന്നു. ഇത് നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ വടക്കേ ഭിത്തിയിൽ ഒരു ദ്വാരമുണ്ടാക്കുകയും മേൽക്കൂര പൊളിക്കുകയും ചെയ്തിരുന്നു. 2005-ന്റെ അവസാനത്തോടെ ഈ നശികരണപ്രവർത്തനം വിപുലപ്പെടുത്തുകയും തറ കുഴിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടെ ഒരു റോഡും ഒരു കുളവും നിർമിച്ചിരുന്നു. ഹിന്ദു ക്ഷേത്രസമുച്ചയവും മഠവും ഇന്ന് നശിച്ച അവസ്ഥയിലാണ്.[1]

നശീകരണപ്രവർത്തനങ്ങൾ

ദ എക്സ്പ്രസ് ട്രിബ്യൂൺ എന്ന പാകിസ്താനി പത്രം ഈ ക്ഷേത്രസമുച്ചയം ക്രമേണ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകാണ് എന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അക്ബറിന്റെ കുളത്തിന് സമീപമുള്ള സമാധികൾ ബാബറി മസ്ജിത് തകർത്തതിനെത്തുടർന്ന് നശിപ്പിക്കപ്പെട്ടു. 1990 കളുടെ അവസാനത്തിൽ രണ്ട് ക്ഷേത്രങ്ങളുടെ തറ കുഴിച്ച് നശിപ്പിക്കപ്പെട്ടു. പുരാതന നാണയങ്ങൾക്കായാണ് ഇത് ചെയ്തിരുന്നത്. അധികാരികൾ ഇത് സംരക്ഷിക്കാനായി ഒന്നും ചെയ്തിരുന്നില്ല.[1]

പുറത്തേയ്ക്കുള്ള കണ്ണികൾ

ഇവയും കാണുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ടില്ല_ജോഗിയാൻ&oldid=2583252" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ