ടിന ബ്ലാഉ

പ്രമുഖ ഓസ്ട്രിയൻ പ്രകൃതി ചിത്രകാരിയാണ് ടിന ബ്ലാഉ (English: Tina Blau-Tina Blau-Lang )

Tina Blau-Lang
Tina Blau (1870s)
ജനനം
Tina Blau

(1845-11-15)15 നവംബർ 1845
Vienna, Austria
മരണം30 ഒക്ടോബർ 1916(1916-10-30) (പ്രായം 70)
Vienna, Austria
ദേശീയതAustrian
അറിയപ്പെടുന്നത്Painting
ജീവിതപങ്കാളി(കൾ)Heinrich Lang
Canal in Friesland (1908)

ജീവചരിത്രം

1845 നവംബർ 15ന് ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ജനിച്ചു.ഓസ്‌ട്രോ ഹംഗേറിയൻ സൈനിക മെഡിക്കൽ സംഘത്തിൽ ഡോക്ടറായിരുന്നു ബ്ലാഉവിന്റെ പിതാവ്. ഒരു ചിത്രകാരിയാവുക എന്ന ബ്ലാഉവിന്റെ ആഗ്രഹത്തിന് ഏറെ പിന്തുണ നൽകിയിരുന്നു പിതാവ്. 1869-1873 കാലയളവിൽ ജർമ്മനിയിലെ മൂനിച്ചിൽ നിന്ന് പ്രമുഖ ചിത്രകാരായ ഓഗസ്റ്റ് സ്‌കാഫെർ, വിൽഹേം ലാൻഡ്ശ്മിത്ത് എന്നിവരിൽ ചിത്രകലാ പാഠങ്ങൾ കരസ്ഥമാക്കി.[1] പിന്നീട് ഇമിൽ ജേക്കബ് ഷിൻഡ്‌ലറിൽ നിന്ന് ചിത്രകലയിൽ പഠനം നടത്തി. ഇരുവരും ഒരുമിച്ച് 1875-1876 കാലയളവിൽ സ്റ്റുഡിയോ ആരംഭിച്ചു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പിന്നീട് അതു തകർന്നു.

1883ൽ ജൂത മതം ഉപേക്ഷിച്ച് ഇവാഞ്ചലിക്കൽ ലൂത്തേറിയൻ ചർച്ചിൽ ചേർന്നു.[2] പ്രമുഖ ചിത്രകാരനായിരുന്ന ഹീന്റിച്ച് ലാൻങിനെ വിവാഹം ചെയ്തു.(1838-1891)1889ൽ മ്യൂനിച്ചിലേക്ക് താമസം മാറ്റി. വിമൻസ് മ്യൂനിച്ച് ആർടിസ്റ്റ് അസോസിയേഷനിൽ നിന്ന് പ്രകൃതി ചിത്രരചനയിലും സ്റ്റിൽ ലൈഫ് ഇനത്തിലും പഠനം നടത്തി.ു 1890 മ്യൂനിച്ചിൽ ആദ്യത്തെ ചിത്ര പ്രദർശനം നടത്തി. ഭർത്താവിന്റെ മരണ ശേശം പത്തു വർഷം ഹോളണ്ടിലും ഇറ്റലിയിലുമായി ചിലവയിച്ചു.[1] അവിടെ നിന്നും തിരിച്ചെത്തിയതിന് ശേഷം റോടുൺഡെയിൽ സ്റ്റുഡിയോ സ്ഥാപിച്ചു. [3] 1897ൽ ഒൽഗ പ്രാഗർ, റോസ മെയ്‌റെഡർ, കാർൾ ഫെഡെറെൻ എന്നിവരുമൊത്ത് വനിതകൾക്കായി ഒരു സ്‌കൂൾ സ്ഥാപിച്ചു, 1915 വരെ അവിടെ പഠിപ്പിച്ചു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ടിന_ബ്ലാഉ&oldid=3773964" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ