ജർമ്മനിയിലെ വിദ്യാഭ്യാസ സമ്പ്രദായം

ജർമ്മനിയിൽ വിദ്യാഭ്യാസത്തിനുള്ള ഉത്തരവാദിത്തം ആ രാജ്യത്തിന്റെ ഭാഗമായ വിവിധ സംസ്ഥാനങ്ങൾക്കാണ് (Länder), രാഷ്ട്രം ഇക്കാര്യത്തിൽ വളരെച്ചെറിയപങ്കെ വഹിക്കുന്നുള്ളു. കിൻഡർഗാർട്ടൻ അല്ലെങ്കിൽ നഴ്സറി സ്കൂളിൽ കുട്ടികളെ ഒരു വയസ്സുമുതൽ 6 വയസ്സുവരെ വിടുന്നതിനു സ്റ്റേറ്റ് നിർബന്ധിക്കുന്നില്ല. അതിനുശേഷം, സ്കൂൾ ഹാജർ നിർബന്ധിതമാക്കിയിട്ടുണ്ട്. [1] ഈ സമ്പ്രദായം ജർമ്മനിയിൽ എല്ലായിടത്തും ഒരുപൊലെയല്ല നടക്കുന്നത്. ഓരോ സ്റ്റേറ്റിനും (സംസ്ഥാനം) അവരവരുടേതായ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനുള്ള സ്വാതന്ത്ര്യം രാഷ്ട്രം അനുവദിച്ചിട്ടുണ്ട്. എങ്കിലും മിക്ക കുട്ടികളും ആദ്യം ഗ്രണ്ഡ് സ്കൂളിൽ (പ്രാഥമികപാഠശാല) 6 മുതൽ 11 വയസ്സുവരെയുള്ള പ്രായത്തിൽ ചേരുന്നു.

Sign of different coexisting school types on a school complex in Germany
The Evangelical Seminaries of Maulbronn and Blaubeuren (picture showing church and courtyard) form a combined Gymnasium and boarding school

ജർമ്മൻ സെക്കന്ററി വിദ്യാഭ്യാസ സമ്പ്രദായത്തിൽ 5 തരം സ്കൂളുകൾ ഉണ്ട്. 12 അല്ലെങ്കിൽ 13 ഗ്രേഡിനുശേഷം കുട്ടികളെ അബിത്തൂർ എന്ന അവസാനവർഷ പരീക്ഷയ്ക്കുശേഷം ഉയർന്ന ക്ലാസ്സുകളിലേയ്ക്ക് ചേരാനുള്ള തയാറെടുപ്പിനായാണ് ജിമ്നേഷ്യം എന്ന സ്കൂൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഗ്രേഡ് 10നുശേഷം നടക്കുന്ന വസാനപരീക്ഷയായ മിട്ടിലിയർ റൈഫി ക്കു തയ്യാറെറ്റുപ്പിക്കാനായി വിശാലമായ ഉദ്ദേശ്യങ്ങളുള്ള റിയൽസ്കുളിൽ ചേർക്കുന്നു; ഗ്രേഡ് 9നു ശേഷം സാങ്കേതിക വിദ്യാഭ്യാസത്തിനു കുട്ടികളെ തയ്യാറെടുപ്പിക്കുവാൻ ഹൊപ്റ്റ്സ്കൂളെ ആണ് ഒരു വിഭാഗം. ഗ്രേഡ് 10നു ശേഷം Realschulabschluss യുണ്ട്. ഗ്രേഡ് 10 രണ്ടുതരത്തിലുണ്ട്: ഒന്ന് 10ബി എന്ന ഉയർന്ന ലെവലും മറ്റൊന്ന് 10എ എന്ന താഴ്ന്ന ലെവലും; Realschule യിലെത്താൻ 10 ബി കൊണ്ടേ സാധിക്കൂ. Mittlere Reife 10 ബിയ്ക്കുശേഷം നടക്കുന്ന പരീക്ഷയാണ്. സാങ്കേതികവിദ്യാഭ്യാസത്തിനായുള്ള സ്കൂളിലുള്ള Realschulabschlussൽ ഒരു വർഷം കാലാവധിയിൽ എത്താനുള്ള പുതിയവഴി 1981 ൽ ഒരു പ്രത്യേക നിയമം വഴി നിർമ്മിച്ചു.

മറ്റു രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ജർമ്മനിയിലെ നൂറുകണക്കിനു വിദ്യാഭ്യാസസ്ഥാപനങ്ങൾ സൗജന്യമായോ അല്ലെങ്കിൽ നാമമാത്രമായ ഫീസ് വാങ്ങിക്കുകയോ ആണു ചെയ്യുന്നത്.[2] വിദ്യാർത്ഥികൾ തങ്ങൾക്കുള്ള യോഗ്യതാപരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരം കോഴ്സുകളിൽ ചേർന്നു പഠിക്കുന്നത്.

2009 മുതൽ സർവ്വകലാശലകളിൽചെർന്നു പഠിക്കാനായി Abitur പരീക്ഷകൾ പാസ്സാകേണ്ടതുണ്ട്. ഡിപ്ലോമ ഉള്ളവർക്കും ഇത്തരം കോഴ്സുകൾക്ക് അപേക്ഷിക്കാവുന്നതാണ്. [3][4] എന്നാൽ ഈ ടെസ്റ്റ് പാസാകാതെതന്നെ ഒരു വിദ്യാർത്ഥിക്ക് തന്റെ കഴിവുകൾ മറ്റു രീതികളിൽ തെളിയിച്ച് ആ കോഴ്സിൽ പങ്കെടുക്കുന്ന മറ്റു വിദ്യാർത്ഥികൾക്കു തുല്യമായ സാമർത്ഥ്യമുള്ളയാളാണെന്നു കണ്ടെത്തിയാൽ പ്രവേശനം നേടാം. അതിസമർഥരായ വിദ്യാർത്ഥ്ഹികൾക്കാണ് ഇത്തരം അവസരങ്ങൾ ലഭിക്കുന്നത്.

Duale Ausbildung എന്നറിയപ്പെടുന്ന തൊഴില്പരിശീലനത്തിനായി പഠനകാലത്തുതന്നെ ഒരു പഠിതാവിനു കമ്പനികളിലോ മറ്റു സ്ഥാപനങ്ങളിലോ ചേർന്ന് പരിശീലനം നേടാനുള്ള സ്വാതന്ത്ര്യവുമുണ്ട്.[5]

Gymnasium pupils in 1904
Classroom furniture from 1900 (left) to 1985 (right)
Pupils of the Gymnasium Nonnenwerth, an all-girls Catholic school in 1960
Overview over German school system

സാക്ഷരത

15 വയസ്സിനു മുകളിലുള്ള ജർമ്മൻകാരിൽ 99% പേരും സാക്ഷരർ ആണ്.[6] എന്നിരുന്നാലും ജർമ്മനിയിലേയ്ക്കു വന്ന് താമസിക്കുന്നവരിൽ നിരക്ഷരത കൂടുതലായുണ്ട് .[7]

കിൻഡർഗാർട്ടൻ

A forest kindergarten in Düsseldorf

പ്രാഥമിക വിദ്യാഭ്യാസ സമ്പ്രദായം

Education system in Germany

മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ പഠനത്തിനായി വൈവിദ്ധ്യമാർന്ന സ്കൂളുകളെ ആശ്രയിക്കുന്നു.

  • സർക്കാർ സ്കൂൾ. സർക്കാർ സ്കൂളുകൾ ട്യൂഷൻ ഫീസ് ഈടാക്കുന്നില്ല. തങ്ങളുടെ അടുത്തുള്ള സർക്കാർ സ്കൂളുകളിലാണ് ഭൂരിപക്ഷം കുട്ടികളും ചേർന്നു പഠിക്കുന്നത്.
  • അല്ലെങ്കിൽ
    • Waldorf School (2006 schools in 2007)
    • മോണ്ടിസോറി സ്കൂൾ (272)
    • Freie Alternativschule (Free Alternative Schools) (85[8])
    • Protestant (63) or Catholic (114) parochial schools എന്നിവയിൽ കുട്ടികളെ ചേർക്കുന്നവരുണ്ട്

വീട്ടിലിരുത്തി പഠിപ്പിക്കുന്ന സമ്പ്രദായം

ഈ സമ്പ്രദായം ജർമ്മനിയിൽ നിയമവിരുദ്ധമാണ്.[9]

സെക്കന്ററി വിദ്യാഭ്യാസം

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം (10 വയസ്സിൽ, ബെർലിനിലും ബ്രാൻണ്ടൻബർഗിലും 12 വയസ്സിൽ)കുഞ്ഞുങ്ങൾ സെക്കന്ററി വിദ്യാഭ്യാസത്ത്നു ചേരുന്നു. ജർമ്മനിയിൽ ഇതിനു 5 വ്യത്യസ്ത സമ്പ്രദായങ്ങളിലൊന്ന് തിരഞ്ഞെടുക്കാം :

  1. ജിമ്നേഷ്യം (ഗ്രാമർ സ്കൂൾ) ഗ്രേഡ് 12 അല്ലെങ്കിൽ 13 വരെ (Abitur എന്ന സർവ്വകലാശാലയിൽ ചേരാനുള്ള പരീക്ഷയോടേ ഇതു തീരുന്നു); and
  2. Fachoberschule ൽ ചേരാനുള്ള പരീക്ഷ പത്താം ഗ്രേഡിനു ശേഷം ″fachgebundene Abitur″ചേരാനായി ഗ്രേഡ് 13 കഴിഞ്ഞ് പരിക്ഷ എഴുതാം. (ഇംഗ്ലിഷ് അല്ലാതെ മറ്റൊരു ഭാഷ നിങ്ങൾക്കറിയില്ലെങ്കിൽ)അല്ലെങ്കിൽ ″Abitur″ പാസാകാം (യൂറോപ്യൻ ലെവൽ B1 രണ്ടാം ഭാഷയോടു കൂടി)  ;[10]
  3. Realschule പത്താം ഗ്രേഡുവരെ ( Mittlere Reife (Realschulabschluss) ആണിതിന്റെ അവസാനപരീക്ഷ);
  4. Mittelschule (the least academic, much like a modernized Volksschule [elementary school]) ഗ്രേഡ് 9 വരെ ( Hauptschulabschluss അല്ലെങ്കിൽ ചിലതിൽ Mittlere Reife = Realschulabschuss അവസാന പരീക്ഷയായി); Hauptschule ചില സംസ്ഥാനങ്ങളിൽ നടത്തുന്നില്ല. പകരം കുട്ടികളെ Mittelschule or Regionale Schule എന്നിവയിൽ ചേർക്കുന്നു.
  5. Gesamtschule (പൊതു സ്കൂൾസമ്പ്രദായം)
Standard classroom at a primary school in Germany
The choir of the Carl-von-Ossietzky-Gymnasium
The Witten-Annen Freiligrathschule, a Hauptschule
Stella Matutina in Feldkirch
The Aloisiuskolleg
Cadets of the German Navy taking exercises in front of one of the gyms of Germany's naval officers school, the Marineschule Mürwik

സർവ്വകലാശാലാ വിദ്യാഭ്യാസം

ജർമ്മനിയിലെ സർവ്വകലാശാലകളിൽ ചിലത് ലോകത്തിലെ മികച്ച സർവ്വകലാശാലകളുടെ പട്ടികകളിൽ പെടുന്നുണ്ട്. സൗജന്യമോ അല്ലെങ്കിൽ ചെലവു കുറഞ്ഞതോ ആയ വിദ്യാഭ്യാസം സാധ്യമാക്കുന്ന പൊതുസർവ്വകലാശാലകളാണ് ഭൂരിഭാഗവും. ലോകത്തിലെ തന്നെ ഏറ്റവും പുരാതനസർവ്വകലാശാലകളിൽ ചിലതായ ഹൈഡൽബർഗ് സർവ്വകലാശാല (സ്ഥാപിതം: 1386), കൊളോൺ സർവ്വകലാശാല (1388), റോസ്റ്റോക്ക് സർവ്വകലാശാല (1419), ലുഡ്വിഗ്-മാക്സിമിലിയൻ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച് (1472), ട്യൂബിങ്ങൻ സർവ്വകലാശാല (1477) എന്നിവ ജർമ്മനിയിലാണ്. Universität (സർവ്വകലാശാല), Hochschule/Fachhochschulen (ഇന്ത്യയിലെ പോളിടെക്നിക്ക് കോളജുകൾക്ക് സമാനം) എന്നിങ്ങനെ രണ്ടു തരം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ടെർഷ്യറി വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മികച്ച 9 സർവ്വകലാശാലക്കളെ ചേർത്ത് ടി.യു. 9 (TU9) എന്നു വിളിക്കുന്നു.

ടി.യു. 9 സർവ്വകലാശാലകൾ

References

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ