ജാവഎഫ്എക്സ്

ജാവഎഫ്എക്സ് ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഒരു സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ്, കൂടാതെ വൈവിധ്യമാർന്ന ഉപകരണങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന സമ്പന്നമായ വെബ് ആപ്ലിക്കേഷനുകളും മറ്റും ഇതിൽ ഉൾപ്പെടുന്നു. മൈക്രോസോഫ്റ്റ് വിൻഡോസ്, ലിനക്സ് (റാസ്‌ബെറി പൈ ഉൾപ്പെടെ), മാക്ഒഎസ് എന്നിവയിലും ഗ്ലൂൺ മൊബൈലിലൂടെ ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയിൽ പ്രവർത്തിക്കുന്ന മൊബൈൽ ഉപകരണങ്ങളിലും ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾക്കും വെബ് ബ്രൗസറുകൾക്കും ജാവഎഫ്എക്സിന്റെ പിന്തുണയുണ്ട്.

ജാവഎഫ്എക്സ്
വികസിപ്പിച്ചത്Oracle Corporation
ആദ്യപതിപ്പ്ഡിസംബർ 4, 2008; 15 വർഷങ്ങൾക്ക് മുമ്പ് (2008-12-04)
Stable release
21.0.2 / ജനുവരി 16, 2024; 5 മാസങ്ങൾക്ക് മുമ്പ് (2024-01-16)[1]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംJava
പ്ലാറ്റ്‌ഫോംCross-platform
ലഭ്യമായ ഭാഷകൾJava
തരംApplication framework
അനുമതിപത്രംGPL+classpath exception[2]
വെബ്‌സൈറ്റ്

2018-ൽ ജെഡികെ(JDK) 11 പുറത്തിറക്കിയതോടെ, ഓപ്പൺജെഎഫ്എക്‌സ് പ്രോജക്‌റ്റിന് കീഴിൽ,[3]അതിൻ്റെ വികസനത്തിൻ്റെ വേഗത വർദ്ധിപ്പിക്കുന്നതിനായി ഒറാക്കിൾ ജാവഎഫ്എക്സിനെ ഓപ്പൺജെഡികെ(OpenJDK)-യുടെ ഭാഗമാക്കി.[4]

ജാവഎഫ്എക്സ് ഉപയോഗിച്ച് ഐഒഎസ്(ഐഫോണും ഐപാഡും)[5], ആൻഡ്രോയിഡ് എന്നിവയ്‌ക്കായി അപ്ലിക്കേഷനുകൾ സൃഷ്‌ടിക്കാൻ ഡെവലപ്പർമാരെ പ്രാപ്‌തമാക്കുന്ന ഒരു ഓപ്പൺ സോഴ്‌സ് ചട്ടക്കൂടാണ് ജാവഎഫ്എക്സ്പോർട്ടസ്(JavaFXPorts). ജാവഎഫ്എക്സ്പോർട്ടസിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഒരു വാണിജ്യ സോഫ്റ്റ്‌വെയറായ ഗ്ലൂൺ, അധിക ഫീച്ചറുകൾക്കൊപ്പം ഡെസ്‌ക്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടുത്താനുള്ള അതിൻ്റെ കഴിവുകൾ വിപുലീകരിക്കുന്നു, ഡെസ്‌ക്‌ടോപ്പ്, ഐഒഎസ്, ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഉടനീളം ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിന് വേണ്ടി ഡവലപ്പർമാരെ ഒരു കോഡ്‌ബേസിൽ തന്നെ നിലനിർത്താൻ അനുവദിക്കുന്നു.[6]

ഫീച്ചറുകൾ

ജാവഎഫ്എക്സ് 1.1 ഒരു "പബ്ലിക്ക് പ്രൊഫൈൽ" എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് ജാവഎഫ്എക്സ് പിന്തുണയ്ക്കുന്ന എല്ലാ ഉപകരണങ്ങളിലും വ്യാപിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഡെസ്‌ക്‌ടോപ്പിനും മൊബൈൽ ഉപകരണങ്ങൾക്കുമായി ടാർഗെറ്റുചെയ്‌ത ഒരു ആപ്ലിക്കേഷൻ നിർമ്മിക്കുമ്പോൾ ഡെലപ്പർമാർക്ക് ഒരു പൊതു പ്രോഗ്രാമിംഗ് മോഡൽ ഉപയോഗിക്കാനും ഡെസ്‌ക്‌ടോപ്പിനും മൊബൈൽ പതിപ്പുകൾക്കുമിടയിൽ കോഡ്, ഗ്രാഫിക്‌സ് അസറ്റുകൾ, ഉള്ളടക്കം എന്നിവ പങ്കിടാനും ഈ സമീപനം മൂലം സാധിക്കുന്നു. ഒരു പ്രത്യേക ക്ലാസ് ഉപകരണങ്ങളിൽ ആപ്ലിക്കേഷനുകൾ ട്യൂൺ ചെയ്യേണ്ടതിൻ്റെ ആവശ്യകതക്കായി, ജാവഎഫ്എക്സ് 1.1 പ്ലാറ്റ്‌ഫോമിൽ ഡെസ്‌ക്‌ടോപ്പ് അല്ലെങ്കിൽ മൊബൈൽ-സ്പെസിഫിക്കായ എപിഐകൾ നൽകുന്നു. ഉദാഹരണത്തിന്, ജാവഎഫ്എക്സ് ഡെസ്ക്ടോപ്പ് പ്രൊഫൈലിൽ സ്വിംഗും വിപുലമായ വിഷ്വൽ ഇഫക്റ്റുകളും ഉൾപ്പെടുന്നു.

"ഡ്രാഗ്-ടു-ഇൻസ്റ്റാൾ" ഫീച്ചർ ഉപയോക്താക്കളെ ഒരു വെബ്‌സൈറ്റിൽ നിന്ന് അവരുടെ ഡെസ്‌ക്‌ടോപ്പിലേക്ക് വലിച്ചിടുന്നതിലൂടെ ഒരു ജാവഎഫ്എക്സ് വിജറ്റ് എളുപ്പത്തിൽ നീക്കാൻ അനുവദിക്കുന്നു. ഒരിക്കൽ ഇൻസ്‌റ്റാൾ ചെയ്‌താൽ, ബ്രൗസർ അടച്ചിരിക്കുമ്പോഴും വിജറ്റ് അതിൻ്റെ അവസ്ഥയും സന്ദർഭവും നിലനിർത്തുന്നു. ഉദാഹരണത്തിന്, വെബ്‌സൈറ്റ് തുറക്കാതെ തന്നെ വിജറ്റിൽ പ്രവേശിക്കുവാൻ ഇത് ഉപയോക്താക്കൾക്ക് സൗകര്യപ്രദമാക്കുന്നു.

ജാവഎഫ്എക്സ് 1.x-ൽ അഡോബ് ഫോട്ടോഷോപ്പ്, ഇല്ല്യുസ്ട്രേറ്റർ(Illustrator) എന്നിവയ്‌ക്കായുള്ള ഒരു കൂട്ടം പ്ലഗ്-ഇന്നുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, അത് ജാവഎഫ്എക്സ് ആപ്ലിക്കേഷനുകളിലേക്ക് നേരിട്ട് സംയോജിപ്പിക്കാൻ ഗ്രാഫിക്‌സിനെ പ്രാപ്‌തമാക്കുന്നു. ഗ്രാഫിക്‌സിൻ്റെ പാളികളും ഘടനയും സംരക്ഷിക്കുന്ന ജാവഎഫ്എക്സ് സ്‌ക്രിപ്റ്റ് കോഡ് പ്ലഗ്-ഇന്നുകൾ സൃഷ്ടിക്കുന്നു. ഇറക്കുമതി ചെയ്ത സ്റ്റാറ്റിക് ഗ്രാഫിക്സിലേക്ക് ഡെവലപ്പർമാർക്ക് ആനിമേഷനോ ഇഫക്റ്റുകളോ ചേർക്കാൻ കഴിയും. ജാവഎഫ്എക്സ് ഫോർമാറ്റിലേക്ക് പരിവർത്തനം ചെയ്തതിന് ശേഷം ഗ്രാഫിക്സ് ഇറക്കുമതി ചെയ്യുന്നതിനും അസറ്റുകൾ പ്രിവ്യൂ ചെയ്യുന്നതിനും അനുവദിക്കുന്ന ഒരു എസ്വിജി(SVG) ഗ്രാഫിക്സ് കൺവെർട്ടർ ടൂൾ (മീഡിയ ഫാക്ടറി എന്നും അറിയപ്പെടുന്നു) ഉണ്ട്.

ജാവഎഫ്എക്സിന്റെ പതിപ്പ് 2.0-ന് മുമ്പ്, ജാവഎഫ്എക്സ് ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിന് ഡെവലപ്പർമാർ ജാവഎഫ്എക്സ് സ്‌ക്രിപ്റ്റ് എന്ന് വിളിക്കപ്പെടുന്ന സ്റ്റാറ്റിക്കലി ടൈപ്പ്ഡ്, ഡിക്ലറേറ്റീവ് ഭാഷ എന്നിവ ഉപയോഗിച്ചു. ജാവഎഫ്എക്സ് സ്ക്രിപ്റ്റ് ജാവ ബൈറ്റ്കോഡിലേക്ക് കംപൈൽ ചെയ്യാൻ സാധിക്കുന്നതിനാൽ, പ്രോഗ്രാമർമാർക്ക് പകരം ജാവ കോഡും ഉപയോഗിക്കാം. 2.0-ന് മുമ്പുള്ള ജാവഎഫ്എക്സ് ആപ്ലിക്കേഷനുകൾ, നിലവിലെ പതിപ്പുകളിലേത് പോലെ, ജാവഎസ്ഇ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഏത് ഡെസ്‌ക്‌ടോപ്പിലും പ്രവർത്തിക്കും.[7]

ജാവഎഫ്എക്സ് 2.0 ഉം അതിനുശേഷമുള്ളതും ഒരു ജാവ ലൈബ്രറിയായി നടപ്പിലാക്കുന്നു, കൂടാതെ ജാവഎഫ്എക്സ് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ സാധാരണ ജാവ കോഡിലാണ് എഴുതുന്നത്. സ്ക്രിപ്റ്റിംഗ് ഭാഷ ഒറാക്കിൾ ഒഴിവാക്കി, എന്നിരുന്നാലും വിസേജ് പ്രോജക്റ്റിൽ അതിൻ്റെ വികസനം കുറച്ച് വർഷത്തേക്ക് തുടർന്നു, ഒടുവിൽ 2013-ൽ അത് അവസാനിച്ചു.[8][9]

സൺ മൈക്രോസിസ്റ്റംസ് ജാവഎഫ്എക്സ്-പവർ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതിന് വേണ്ടി ആംബിൾ എന്ന ഇഷ്‌ടാനുസൃതമാക്കാൻ സാധിക്കുന്ന ടൈപ്പ്ഫേസിന് ലൈസൻസ് നൽകി. മൊബൈൽ യൂസർ ഇൻ്റർഫേസ് ഡിസൈനിലെ സ്പെഷ്യലിസ്റ്റായ പഞ്ച്കട്ട്(Punchcut) രൂപകൽപ്പന ചെയ്ത ഈ ഫോണ്ട് ഫാമിലി ജാവഎഫ്എക്സ് എസ്ടികെ(SDK) 1.3 റിലീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാവഎഫ്എക്സ് ആപ്ലിക്കേഷനുകൾക്കായി ആംബിൾ ഒരു ടൈപ്പോഗ്രാഫിക് സൊല്യൂഷൻ നൽകുന്നു, ഇത് അവയുടെ വിഷ്വൽ അപ്പീലും വായനാക്ഷമതയും വർദ്ധിപ്പിക്കുന്നു. എസ്ടികെയിലേക്കുള്ള അതിൻ്റെ സംയോജനം, ഫോണ്ട് തിരഞ്ഞെടുക്കൽ ലളിതമാക്കുകയും ജാവഎഫ്എക്സ്-പവർ ചെയ്യുന്ന ഉപകരണങ്ങളിലുടനീളം സ്ഥിരമായ ഡിസൈൻ ഉറപ്പാക്കുകയും ചെയ്യുന്നു.

വെബ്ബ് വ്യൂ

വെബ്കിറ്റ് എഞ്ചിൻ ഉപയോഗിക്കുന്ന ഒരു ബിൽറ്റ്-ഇൻ വെബ് ബ്രൗസർ ഘടകമാണ് വെബ്ബ് വ്യൂ. മാത്ത്എൽ(MathML), എസ്വിജി, ജാവാസ്ക്രിപ്റ്റ്, സിഎസ്എസ് എന്നിവയ്‌ക്കൊപ്പം ക്യാൻവാസ്, മീഡിയ, മീറ്റർ, പ്രോഗ്രസ്സ്, വിശദാംശങ്ങൾ, സമ്മറി ടാഗുകൾ തുടങ്ങിയ എച്ച്ടിഎംഎൽ 5 ഘടകങ്ങൾ റെൻഡർ ചെയ്യാൻ ഇത് അനുവദിക്കുന്നു. എന്നിരുന്നാലും, ഇതിന് വെബ്ബ്അസംബ്ലി(WebAssembly) പിന്തുണയില്ല, അതിനർത്ഥം വെബ്ബ്അസംബ്ലി കോഡ് നേരിട്ട് വെബ്ബ് വ്യൂവിനുള്ളിൽ എക്സിക്യൂട്ട് ചെയ്യാൻ ഇതിന് കഴിയില്ല എന്നാണ്. ഈ പരിമിതി ഉണ്ടായിരുന്നിട്ട് കൂടി, ആപ്ലിക്കേഷനുകൾക്കുള്ളിൽ വെബ് ഉള്ളടക്കം പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ബഹുമുഖ ഉപകരണമായി ഇത് തുടരുന്നു.

ജാവഎഫ്എക്സ് മൊബൈൽ

മൊബൈൽ ഉപകരണങ്ങളെ ലക്ഷ്യമാക്കിയുള്ള റിച്ച് വെബ് ആപ്ലിക്കേഷനുകൾക്കായുള്ള ജാവഎഫ്എക്സ് പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കുന്നതാണ് ജാവഎഫ്എക്സ് മൊബൈൽ.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജാവഎഫ്എക്സ്&oldid=4078628" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ