ചെമ്പൻ അരിവാൾക്കൊക്കൻ

ചെമ്പൻ അരിവാൾക്കൊക്കന്[2] [3][4][5] ആംഗലത്തിലെ പേര് Glossy ibis എന്നാകുന്നു.Plegadis falcinellus എന്ന് ശാസ്ത്രീയ നാമവും ഉണ്ട്. ദേശാടന പക്ഷിയാണ്.1995 ലാണ്ക്കെറാലാത്താണ് ഈ പക്ഷിയെ ദേശാടന പക്ഷിയായി അംഗീകരിച്ചത്. [6] ചെമ്പൻ ഐബിസ് എന്നും ഇതിനെ അറിയപ്പെടാറുണ്ട്.

ചെമ്പൻ അരിവാൾക്കൊക്കൻ
Non-breeding plumage
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Pelecaniformes
Family:
Genus:
Plegadis
Species:
P. falcinellus
Binomial name
Plegadis falcinellus
Linnaeus, 1766

വിതരണം

മുട്ട, Collection Museum Wiesbaden

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ, അറ്റ്ലാന്റിക് സമുദ്രം, കറീബിയൻ എന്നിവിടങ്ങളിലെ ചൂടുള്ള ഭാഗങ്ങളിൽ പപ്രജനനം നടത്തുന്നു. [7]

പ്രജനന സമയത്ത്

തടാക, നദിക്കരകളിലുള്ള ചതുകളാണ് കൂടുതൽ ഇഷ്ടം. ജലസേചനമുള്ള കൃഷിയിടങ്ങളിൽ കാണാറുണ്ട്. ഇര തേടുന്ന സ്ഥലത്തിനു അകലെയുള്ള ഉയരമുള്ള മരങ്ങളിലേക്ക് വൈകീട്ട് ചേക്കേറുന്നു.

ബ്രൂക്ക്ലിനിൽ

തീറ്റ

കാലത്തിനനുസരിച്ച് ഭക്ഷണത്തിൽ മാറ്റമുണ്ട്. ലാർവകൾ, പ്രാണികൾ, തുമ്പികൾ, പുൽച്ചാടികൾ, അട്ടകൾ, ഒച്ചുകൾ, കക്കകൾ, ഞണ്ടുകൾ, പല്ലികൾ, ചെറിയ പക്ഷികൾ എന്നിവയും ഭക്ഷണത്തിൽ പെടുന്നു. .[1]

രൂപ വിവരണം

ഇടത്തരം ഐബിസാണ്. 48-66 സെ.മീ നീളം, 80-105 സെ.മീ. ചിറകു വിരിപ്പ്.[8][9] [9] 485-970 ഗ്രാം തൂക്കം. [9] പ്രജനന കാലമല്ലാത്തപ്പോൾ മങ്ങിയ നിറം. ഇരുണ്ട മുഖ ചർമ്മം, മുകളിലും താഴേയുംനീല-ചാര നിറത്തിലുള്ള അതിര്. .ചുവപ്പു-തവിട്ടു നിറമുള്ള കാലുകൾ.തവിട്ടു നിറത്തിലുള്ള കൊക്ക് . കഴുത്ത് നീട്ടിപ്പിടിച്ചാണ് പറക്കുന്നത്. കൂട്ടമായി പറക്കുമ്പോൾ V ആകൃതിയുണ്ടാക്കുന്നു. .

പ്രജനനം

ചെമ്പൻ ഐബിസ് ശുദ്ധ ജലത്തിലൊ ഉപ്പ് കലർന്ന വെള്ളത്തിലൊ ഉയർന്നു നിൽക്കുന്ന ചെടികളിലൊ കുറ്റിച്ചെടികളിലൊ കൂട് വെയ്ക്കുന്നു. വെളത്തിനു് 1 മീ. ഉയരത്തിൽ പരന്ന കൂട് ഉണ്ടാക്കുന്നു.

മൂന്നൊ നാലൊ മുട്ടകൾ ഇടുന്നു. 20-23 ദിവസം കൊണ്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ 25-28 ദിവസംകൊണ്ട് പറക്കാറാകുന്നു.[6]

അവലംബം

കൂടുതൽ വായനക്ക്

  • Cramp, Stanley; Perrins, C.M.; Brooks, Duncan J., eds. (1994). Handbook of the Birds of Europe, the Middle East, and North Africa: The Birds of the Western Palearctic. Oxford University Press. ISBN 978-0198546795.
  • Field Guide to the Birds of North America (4th ed.). National Geographic Society. 1987.

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ