ചിറക്കൽ, കണ്ണൂർ

ചിറക്കൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചിറക്കൽ (വിവക്ഷകൾ) എന്ന താൾ കാണുക.ചിറക്കൽ (വിവക്ഷകൾ)

11°53′N 75°22′E / 11.89°N 75.37°E / 11.89; 75.37

ചിറക്കൽ
Map of India showing location of Kerala
Location of ചിറക്കൽ
ചിറക്കൽ
Location of ചിറക്കൽ
in കേരളം and India
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ല(കൾ)Kannur
ജനസംഖ്യ43,290 (2001)
സമയമേഖലIST (UTC+5:30)
ചിറക്കൽ ചിറ
ഇതേ പേരിലുള്ള തൃശ്ശൂർ ജില്ലയിലെ ഗ്രാമത്തെകുറിച്ചറിയാൻ ചിറക്കൽ, തൃശ്ശൂർ കാണുക.

കണ്ണൂർ ജില്ലയിലെ കണ്ണൂർ നഗരത്തിൽ നിന്നും 7 കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു സെൻസസ് ടൗൺ ആണ്‌ ചിറക്കൽ. വളരെ വിശാലമായ ഒരു ചിറ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ചിറക്കൽ എന്ന പേര് വന്നത്. കേരളത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിതതടാകമാണ് ചിറക്കൽ ചിറ.

ജനസംഖ്യാ വിവരം

2001 ലെ കണക്കെടുപ്പ് അനുസരിച്ച് ചിറക്കലിലെ ജനസംഖ്യ 43,290 ആയിരുന്നു[1]. ഇതിൽ പുരുഷന്മാർ 48% ഉം സ്ത്രീകൾ 52% ഉം ആണ്‌. ചിറക്കലിലെ ശരാശരി സാക്ഷരതാ നിരക്ക് 84% ആണ്‌. പുരുഷന്മാരിലെ സാക്ഷരതാ നിരക്ക് 85% ഉം സ്ത്രീകളിൽ 82% ഉം ആണ്‌. ജനങ്ങളിലെ 11% ആറുവയസിനു താഴെ പ്രായമുള്ളവരാണ്‌.

ചരിത്രം

കോലത്തിരി രാജാക്കന്മാരുടെ കോവിലകം ചിറക്കൽ ആയിരുന്നു. കോലത്തിരിമാർ ചിറക്കൽ രാജ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ കുടുംബത്തിന്റെ തെക്കോട്ടുള്ള ശാഖയാണ് വേണാട് ഭരിച്ചിരുന്നത്. ഇന്ന് അവർ തിരുവിതാംകൂർ രാജകുടുംബം എന്ന് അറിയപ്പെടുന്നു.

അ ഡി ഒന്നാം നൂറ്റാണ്ടിൽ വടക്കൻ കേരളം ഭരിച്ചിരുന്ന മൂഷികരാജവംശത്തിന്റെ പിന്മുറക്കാരാണ് കോലത്തിരിമാർ. പത്താം നൂറ്റാണ്ടിൽ അതുലൽ എഴുതിയ ഒരു പുരാതന സംസ്കൃത കാവ്യമായ മൂഷികവംശം എന്ന കൃതിയിൽ ഈ രാജവംശത്തിന്റെ ചരിത്രവും നാടിന്റെ വിശദമായ കഥയും കാണാം. വടക്കൻ കേരളത്തിന്റെ ചരിത്രത്തെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പുരാതനമായ ഗ്രന്ഥമായി മൂഴികവംശം കരുതപ്പെടുന്നു.

കോലത്തിരിമാർ കോഴിക്കോടു സാമൂതിരിയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ എതിരാളികളായി അറിയപ്പെട്ടിരുന്നു.

ശിവപ്പ നായിക് കോലത്തുനാട് കീഴടക്കുന്നതു വരെ കാസർകോട്ടുള്ള ബേക്കൽ കോട്ടയും]ചന്ദ്രഗിരിക്കോട്ടയും ചിറക്കൽ രാജാക്കന്മാരുടെ കയ്യിലായിരുന്നു. തെയ്യക്കഥകളിൽ ഇന്നും ചിറക്കൽ രാജാവിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. ഏറ്റവും നല്ല കലാകാരന്മാർക്ക് ചിറക്കൽ രാജാക്കന്മാരിൽ നിന്നും ''പട്ടും വളയും'' കിട്ടിയിരുന്നത്രേ.

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രപരമായി ചിറക്കൽ ഒരു സമതലപ്രദേശമാണ്. അതിനാൽത്തന്നെ, പ്രധാനമായും തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകളാണ് ഇവിടെ ഉത്പാദിപ്പിയ്ക്കപ്പെടുന്നത്. സ്ഥലനാമത്തിനുകാരണമായ ചിറക്കൽ ചിറയടക്കമുള്ള കുളങ്ങളാണ് പ്രധാന ജലസ്രോതസ്സ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • RAJAS HIGHER SECONDARY SCHOOL
  • കേരള ഫോക്ലോർ അക്കാഡമി

ആരാധനാലയങ്ങൾ

  • കടലായി ശ്രീകൃഷ്ണക്ഷേത്രം
  • കിഴക്കേക്കര മതിലകം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
  • പടിഞ്ഞാറേക്കര ധന്വന്തരിക്ഷേത്രം
  • പടിഞ്ഞാറേക്കര ദുർഗ്ഗാക്ഷേത്രം
  • ചാമുണ്ഡിക്കോട്ടം ഭഗവതിക്ഷേത്രം
  • ശാസ്താംകോട്ടം അയ്യപ്പസ്വാമിക്ഷേത്രം

പ്രശസ്ത വ്യക്തികൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ചിറക്കൽ,_കണ്ണൂർ&oldid=3710214" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ