ചിയാതുര

പടിഞ്ഞാറൻ ജോർജ്ജിയയിലെ ഇമെറെതി പ്രവിശ്യയിലെ ഒരു പട്ടണാണ് ചിയാതുര - Chiatura (Georgian: ჭიათურა). 1989ലെ ജനസംഖ്യ കണക്കുപ്രകാരം ഇവിടെ 30,000 ആളുകളാണ് വസിക്കുന്നത്.

Chiatura

ჭიათურა
ചിയാതുര പട്ടണം
ചിയാതുര പട്ടണം
Country Georgia
MkhareImereti
ജനസംഖ്യ
 (2014)
 • ആകെ12,803
സമയമേഖലUTC+4 (Georgian Time)
ClimateCfb

ഭൂമിശാസ്ത്രം, ചരിത്രം

റിയോണി നദിയുടെ ഇടത്തെ തീരത്തുള്ള പോഷകനദിയായ ഖ്‌വിറിലയുടെ തീരത്തുള്ള മലയുടെ താഴ്‌വരയിലായി സ്ഥിതി ചെയ്യുന്ന ഉൾനാടൻ നഗരമാണ് ചിയാതുര.ജോർജിയൻ കവിയായിരുന്ന അകാകി റ്റ്‌സെരേറ്റി ഈ പ്രദേശത്ത് നടത്തിയ പര്യവേഷണത്തിൽ ഇവിടെ മാംഗനീസും ഇരുമ്പ് അയിരും കണ്ടത്തി. പിന്നീട്, ഇവിടെ നടത്തിയ തീവ്രമായ പര്യവേഷണങ്ങളിൽ വ്യാവസായികമായി പരമാവധി ഉപയോഗപ്പെടുത്താവുന്ന മാംഗനീസ് ഓക്‌സൈഡ്, പെറോക്‌സൈഡ്, കാർബോണൈറ്റ് എന്നിവയുടെ നിരവധി പാളികൾ ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി.0.66 അടിമുതൽ 52 അടിവരെ കനത്തിൽ ഈ ധാതുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇത് ഉപയോഗപ്പെടുത്താനും പരിപാലിക്കാനുമായും സ്റ്റേറ്റിന്റെ നിയന്ത്രണത്തിൽ ജെഎസ്‌സി ചിയാതുർ മാൻഗനീസ് കമ്പനി രൂപീകരിച്ചു.[1][2][2][3]1905ൽ മാൻഗനീസിന്റെ ആഗോള ഉദ്പാദനത്തിന്റെ 60ശതമാനം വരെ ഇവിടെ നിന്ന് ഉദ്പാദിച്ചിരുന്നു.ജോർജിയൻ ടെക്‌നിക്കൽ സർവ്വകലാശാലയുടെ ഒരു പഠന വിഭാഗവും 10 സ്‌കൂളുകളും റ്റ്‌സെരെറ്റെലി സ്റ്റേറ്റ് തിയേറ്ററും 10-11 നൂറ്റാണ്ടുകളിൽ സ്ഥാപിച്ചതെന്ന കരുതപ്പെടുന്ന മ്ഗ്വിമെവി കത്തീഡ്രൽ എന്നിവയും ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നുണ്ട്. 1905ൽ റഷ്യൻ വിപ്ലവം നടക്കുന്ന സമയത്ത് ബോൾഷെവിക് ശക്തികേന്ദ്രമായിരുന്നു ഈ പ്രദേശം. ജോർജിയ അധികവും മെൻഷവിക്കായിരുന്നിട്ടു ഈ പ്രദേശം ബോൾഷെവിക്കായിരുന്നു.

ക്യാബ്ൾ കാർ

1954ൽ ഇവിടെ സമഗ്രമായ രീതിയിൽ ക്യാബ്ൾ കാർ സംവിധാനം ആരംഭിച്ചു. ഖനികളിൽ ജോലി എടുക്കുന്നവർക്ക് യാത്ര ചെയ്യാൻ വേണ്ടിയാണ് ഇത് നിലവിൽ വന്നത്.1950കളിൽ സ്ഥാപിച്ച അതേ അടിസ്ഥാന സൗകര്യങ്ങളോടെ അവയിന്നും നിലനിൽക്കുന്നുണ്ട്.[4]

1950കളിൽ സ്ഥാപിച്ച ഒരു ക്യാബ്ൾ കാർ സ്റ്റേഷൻ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ചിയാതുര&oldid=3653674" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ