ഗൾഫ് ഓഫ് മന്നാർഇന്ത്യാ-ശ്രീലങ്കാ അതിർത്തിയിലുള്ള കടലിടുക്ക്. 3600 ൽ അധികം ജീവി വർഗ്ഗങ്ങൾ ഈ മേഖലയിലുള്ളതായി കണക്കാക്കിയിട്ടുണ്ട്. 2001ൽ യുനെസ്കോയുടെമനുഷ്യനും ജൈവ വൈവിദ്ധ്യവും (മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയർ റിസർവാണ് ഗൾഫ് ഓഫ് മന്നാർ. തെക്കെ ഇന്ത്യയിലെതാമരഭരണിനദിയും, ശ്രീലങ്കയിലെ മൽവത്തു നദിയും ഇവിടെ വെച്ചാണ് കടലിൽ ചേരുന്നത്.