ഗ്ലൂക്കോസ് മീറ്റർ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന വൈദ്യോപകരണമാണ് ഗ്ലുക്കോസ് മീറ്റർ. ഗ്ലൂക്കോമീറ്റർ എന്ന് പരക്കെ പറയാറുണ്ടെങ്കിലും, glucometer എന്നത് Bayer കമ്പനിയുടെ ട്രേഡ് മാർക്ക് നാമമാണ്.
ഇന്ന് പ്രമേഹ രോഗികളിൽ വലിയൊരു വിഭാഗം ആളുകൾ, സ്വയം പരിശോധനയ്ക്കായി വീടുകളിൽ ഉപയോഗിച്ചു വരുന്ന ഉപകരണമാണിത്. പഞ്ചസാരക്കുറവ് (Hypoglycemia) അവസ്ഥകളിലും ഈു ഉപകരണം ധാരാളമായി ആശ്രയിക്കപ്പെട്ട് വരുന്നു. ഉപയോക്ത സൗഹൃദവും, ചെലവ് കുറഞ്ഞതുമായ ഈ പരിശോധന സംവിധാനം പലപ്പോഴും രോഗ ചികൽസയ്ക്ക് നിർണ്ണായകമാവാറുണ്ട്.

വിവിധ കാലങ്ങളായി രൂപപ്പെട്ടതാണ് ഗ്ലൂക്കോസ് മീറ്റർ ,മുമ്പ് അഞ്ച് മിനിറ്റ് വേണ്ടിയിരുന്ന ഉപകരണങ്ങളുടെ സ്ഥാനത്ത് ഇന്ന് അഞ്ച് സെക്കൻഡ് തന്നെ ആവശ്യമില്ലാത്തവയാണുള്ളത്.

പരിശോധന രീതി

വിരൽ തുമ്പിൽ നിന്നോ, കാതിൽ നിന്നോ സൂചികൊണ്ട് ഒന്നോ രണ്ടോ തുള്ളി രക്തം കുത്തിയെടുത്ത് ഒരു രാസ സ്ട്രിപ്പിൽ നിക്ഷേപിച്ച് , ആ സ്ടിപ്പ് ഗ്ലൂക്കോസ് മീറ്ററിൽ വായിച്ചെടുക്കുന്നതാണ് പരിശോധന രീതി.

ചരിത്രം

ലീലാൻഡ്ല് ക്ലാർക്ക് എന്ന അമേരിക്കൻ ശാസ്ത്രജ്ഞനാണ് ആദ്യമായി ഓക്സിജൻ ഇലക്ട്രോഡ് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്.1956ലെ ഒരു പ്രബന്ധത്തിലായിരുന്നു അത്.ഒരു ഓക്സിജൻ ഇലക്ട്രോഡിൽ ഗ്ലുക്കോസ് ഓക്സിഡേസ് എന്ന എൻസൈം പൂശിയ ഒരു ഇലക്ട്രോഡ് ആയിരുന്നു പരിശോധന സംവിധാനം. എത്ര ഗ്ലൂക്കോസുമായി കൂടികലർന്ന ഓക്സിജന്റെ അളവിൽ നിന്നും ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്തുകയായിരുന്നു
[1][2]
1981ലാണ് ആദ്യത്തെ ഗാർഹികോപയോഗ ഗ്ലൂക്കൊസ് മീറ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. Bayer കമ്പനിയുടെ glucometer, Roche യുടെ Accu chek meter ഉം വിപണിയിൽ വലിയ മുന്നേറ്റം നടത്തിയതിനാൽ ഈ രണ്ട് പേരുകളും ഇന്നും ഗ്ലൂക്കോസ് മീറ്ററിനു പര്യായങ്ങളായി ഉപയോഗിക്കപ്പെട്ടു വരുന്നു.

നഗ്ന നേത്ര പരിശോധന (മീറ്ററില്ലാ പരിശോധന)

മീറ്ററുകൾ ഇല്ലാത്ത സ്ടിപ്പ് സംവിധാനവും നിലവിൽ ഉണ്ട്. ഇതിൽ സ്ടിപ്പിന്റെ നിറവ്യത്യാസത്തിന്റെ തോത്ത് അനുസരിച്ച് ഗ്ലൂക്കോസ് നില നിശ്ചയിക്കപ്പെടുന്നു. ഈ സംവിധാനം കൃത്യത/ സൂക്ഷമത കുറഞ്ഞതാണെന്ന് ഒരു വിഭാഗം കരുതുമ്പോൾ ചികിൽസാസംബന്ധമായി, ഈ കൃത്യത മാത്രമേ ആവശ്യമുള്ളൂ എന്ന് ഇതിന്റെ പ്രചാരകർ വിശ്വസിക്കുന്നു.ചെലവ് ഏറെ കുറയും എന്നതാണ് മീറ്റർമുക്ത രീതിയുടെ പ്രധാന ആകർഷണം,

ക്ഷതരഹിത ഉപകരണങ്ങൾ (Non Invasive meters)

ത്വക്കിനു മുറിവേൽപ്പിക്കാതെയും, രക്തം ചിന്താതെയും ഗ്ലൂക്കോസ് നില അളക്കുന്ന ഉപകരണത്തിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.വൈദ്യുത ഫീൽഡുകളുടെ സഹായത്തോടെ ശരീര ദ്രവങ്ങൾ ആവാഹിച്ച് ഗ്ഗ്ലൂക്കോസ് അളക്കുക എന്നതാണ് ഒരു ആശയം.എന്നാൽ രക്തത്തിൽ വിയർപ്പ് കലരുന്നതടക്കം പല പോരായ്മകളും ഉളത്തിനാൽ സ്വീകാര്യമായ ഒരു ഉപകരണം ഇപ്പോഴും ലഭ്യമല്ല.
ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിച്ചുള്ള സ്പെക്ട്രോസ്ക്കൊപ്പിയാണ് മറ്റൊരു പരീക്ഷണ മേഖല. എന്നാൽ അവ അളന്നത് കോശാന്തര ഗ്ലൂക്കോസാണ് (tissue glucose) ബ്ലഡ് ഗ്ലൂക്കോസ് അല്ല എന്നതായിരുന്നു ന്യൂനത. ഭാവി ഗ്ലൂക്കോസ് മീറ്ററുകൾ രക്തരഹിതവും, ക്ഷതരഹിതവും ആയിരിക്കുമെന്ന പ്രതീക്ഷ ഇപ്പഴും ഈ രംഗത്ത് വെച്ച് പുലർത്തപ്പെടുന്നുണ്ട്.

ആധുനിക യന്ത്രങ്ങൾ

അനേകം ആഴ്ചകളിലെ പരിശോധനാഫലകൾ (സമയം അടക്കം) സൂക്ഷിക്കുവാനും കമ്പ്യൂട്ടറിലേക്കൊ മെഡിക്കൽ സോഫ്റ്റ് വെയറിലേക്കൊ പകർതാനും ഉതുകുന്ന സംവിധാനങ്ങളുള്ള ഗ്ലൂക്കോസ് മീറ്ററുകൾ ഇന്ന് ലഭ്യമാണ്. ഗ്ലൂക്കോ ഫോണുകളാണ് മറ്റൊരു നവീന ഉപകരണം[3], മൊബൈൽ ഫോണിന്റെ പിന്നിൽ ഘടിപ്പിച്ച ഗ്ലൂക്കോസ് മീറ്ററിൽ രക്തം പരിശോധിച്ച ഫലങ്ങൾ ഫോണീൽ സൂക്ഷിക്കുവാനും ആശുപത്രീ, ഡോക്ടർ, വെബ്സൈറ്റ് എന്നിവയിലേക്ക് ഉടനടി അയച്ച് കൊടുക്കുവാനും ഇവ സജ്ജീകരിച്ചിട്ടുണ്ട്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗ്ലൂക്കോസ്_മീറ്റർ&oldid=3362284" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ