ഗോദാവരി നദി

ദക്ഷിണ-മധ്യ ഇന്ത്യയിലെ നദി
(ഗോദാവരീ നദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോദാവരീ നദി
ഗോദാവരീ നദിയുടെ രൂപരേഖ
ഗോദാവരീ നദിയുടെ രൂപരേഖ
ഉത്ഭവംത്രിയംബകേശ്വർ, മഹാ‍രാഷ്ട്ര
നദീമുഖം/സംഗമംബംഗാൾ ഉൾകടൽ, ധവളീശ്വരം
നദീതട സംസ്ഥാനം/ങ്ങൾ‍ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര‍
നീളം1450 കി.മീ. (900 മൈൽ)
നദീമുഖത്തെ ഉയരംസമുദ്ര നിരപ്പ്


ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദിയാണു ഗോദാവരീ നദി. " വൃദ്ധ ഗംഗ"യെന്നും "പഴയ ഗംഗ"യെന്നും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൽ, കൃത്യമായി പറഞ്ഞാൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ത്രിയംബകേശ്വർ എന്ന സ്ഥലത്തു നിന്നാണു ഗോദാവരി ഉത്ഭവിക്കുന്നത്. ഉത്ഭവ സ്ഥാനത്തു നിന്നും അറബിക്കടലിലേക്ക് 380 കിലോമീറ്റർ ദൂരമേയുള്ളുവെങ്കിലും ഈ നദി കിഴക്കോട്ടൊഴുകി ബംഗാൾ ഉൾക്കടലിലാണു പതിക്കുന്നത്. മഹാരാഷ്ട്രയിൽ തുടങ്ങി ആന്ധ്രാപ്രദേശിലൂടെ സഞ്ചരിക്കുന്ന ഗോദാവരിക്ക് ഏകദേശം 1450 കിലോമീറ്റർ നീളമുണ്ട്. നാസിക്, നിസാമാബാദ്, രാജമുണ്ട്രി, ബലാഘട്ട് എന്നിവ ഗോദാവരിയുടെ തീരത്തുള്ള സ്ഥലങ്ങളാണ്.

മറ്റു പേരുകൾ

വൃദ്ധഗംഗ എന്നും ഗോദാവരി അറിയപ്പെടുന്നു. ഗംഗയേക്കാളും പ്രായം ചെന്ന നദിയാണ് ഇത് എന്നതാണിതിനു കാരണം. ഗംഗ ഉദ്ഭവിക്കുന്ന ഹിമാലയത്തിനേക്കാൾ പഴക്കമുള്ള പർ‌വതമായ പശ്ചിമഘട്ടങ്ങളിൽ നിന്നാണ്‌ ഗോദാവരി ഉദ്ഭവിക്കുന്നതെന്നതാണീ നിഗമനത്തിനു കാരണം.

മൺസൂൺ കാലങ്ങളിൽ മാത്രം നിറഞ്ഞൊഴുകുന്ന നദിയാണു ഗോദാവരി. ജൂലൈ, ഒക്ടോബർ മാസങ്ങൾക്കിടയിലുള്ള മഴക്കാലത്താണ് ഈ നദി പൂർണമായും ജലപുഷ്ടമാകുന്നത്. മൺസൂൺ കാലങ്ങളിൽ നദിയിലെ വെള്ളത്തിനു ചെങ്കൽ നിറമായിരിക്കും. മറ്റു സമയങ്ങളിലെല്ലാം തെളിഞ്ഞ വെള്ളമാണ്.

ഡെക്കാൻ പീഠമേഖലയിൽ കാർഷികാവശ്യങ്ങൾക്കാണു ഗോദവരിയിലെ വെള്ളം കൂടുതലും പ്രയോജനപ്പെടുത്തുന്നത്. ഗോദാവരിയുടെ നദീതട പ്രദേശം ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പ്രദേശങ്ങളിലൊന്നാണ്. ആന്ധ്രാപ്രദേശിലെ ദൌവ്ലീശ്വരത്ത് 1850-ൽ പണികഴിപ്പിച്ച അണക്കെട്ടുവഴിയാണ് ഗോദാവരിയിൽ നിന്നുള്ള വെള്ളം ജലസേചനത്തിനായി പ്രയോജനപ്പെടുത്തുന്നത്. ഏകദേശം 4,04,685 ഹെക്ടർ കൃഷിഭൂമി ഗോദാവരീ നദി ഫലഭുയിഷ്ടമാക്കുന്നു.

ഹിന്ദുമത വിശ്വാസികൾക്ക് ഗോദാവരി പ്രധാനപ്പെട്ട പുണ്യനദികളിലൊന്നാണ്. ഗോദാവരിയുടെ തീരത്ത് പന്ത്രണ്ടുവർഷം കൂടുമ്പോൾ പുഷ്കാരം എന്ന സ്നാനമഹോത്സവം അരങ്ങേറാറുണ്ട്. പുഷ്കാരനാളുകളിൽ ഗോദാവരിയിൽ മുങ്ങിക്കുളിക്കുന്നത് ഗംഗയിലെ സ്നാനത്തിനു സമാനമായാണു ഹിന്ദുക്കൾ കരുതുന്നത്.

ഗോദാവരീ നദി, ആന്ധ്രാപ്രദേശിലെ കൊവ്വൂരിൽ നിന്നുള്ള ദൃശ്യം

പോഷക നദികൾ

  • ഇന്ദ്രാവതി
  • പ്രണാഹിതാ
  • വൈഗംഗ
  • വാർധ
  • മഞ്ജീര
  • കിന്നേരശാനി
  • ശിലെരു
  • ശബരി
ഭാരതത്തിലെ പ്രമുഖ നദികൾ
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ
"https:https://www.search.com.vn/wiki/index.php?lang=ml&q=ഗോദാവരി_നദി&oldid=2983555" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ