ഗൂഗിൾ ഡ്രൈവ്

ഗൂഗിൾ നിർമ്മിച്ച ഒരു ഓൺലൈൻ ബാക്ക് അപ്, സിങ്കിംഗ് സേവനമാണ് ഗൂഗിൾ ഡ്രൈവ് (ആംഗലേയം: Google Drive).[1] 2012 ഏപ്രിൽ 24നാണ് ഗൂഗിൾ ഈ സേവനം പുറത്തിറക്കുന്നത്.[2] ഗൂഗിൾ ഡോക്സിന്റെ സ്വാഭാവിക പരിണാമമായി ഇതിനെ വിലയിരുത്തപ്പെടുന്നു. ഉപയോക്താക്കൾക്ക് എല്ലാ വിധത്തിലുമുള്ള ഫയലുകൾ ശേഖരിച്ചുവെക്കാൻ ഗൂഗിൾ ഡ്രൈവ് സൗകര്യമൊരുക്കുന്നു. ഗൂഗിൾ ഇത്തരത്തിലൊരു ക്ലൗഡ് ശേഖരണസേവനം കൊണ്ടുവരുന്നു എന്നതിനെക്കുറിച്ച് 2006 മാർച്ച് മുതൽ തന്നെ ഊഹാപോഹങ്ങൾ നിലനിന്നിരുന്നു.[3]

ഗൂഗിൾ ഡ്രൈവ്
Original author(s)ഗൂഗിൾ
വികസിപ്പിച്ചത്ഗൂഗിൾ
ആദ്യപതിപ്പ്ഏപ്രിൽ 24, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-04-24)
ഓപ്പറേറ്റിങ് സിസ്റ്റം
ലഭ്യമായ ഭാഷകൾഇംഗ്ലിഷ്
തരംOnline backup service
അനുമതിപത്രംസ്വകാര്യം
വെബ്‌സൈറ്റ്www.google.com/intl/ml/drive/

സംഭരണം

സൗജന്യമായി അഞ്ച് ജിബി ക്ലൗഡ് സംഭരണസ്ഥലം ഗൂഗിൾ ഡ്രൈവ് നൽകുന്നു.[4] പിക്കാസക്കും ഗൂഗിൾ ഡ്രൈവിനുമായി ഉപയോഗിക്കാനായി അധികസ്ഥലവും ലഭ്യമാണ്.[5] മാസത്തിൽ 2.49 അമേരിക്കൻ ഡോളർ നൽകുക വഴി 25 ജിബി ലഭിക്കുമ്പോൾ മറ്റു ഡാറ്റാ പ്ലാനുകൾ വഴി 16 ടിബി വരെ ലഭിക്കും.[6]

ക്ലൈന്റ് സോഫ്റ്റ്‌വെയർ

ഉപയോക്താവിന്റെ കമ്പ്യൂട്ടറിൽ നിന്നും ഓൺലൈനായി സൂക്ഷിച്ചിരിക്കുന്ന ഫയലുകൾ നിയന്ത്രിക്കാനായി ഒരു ക്ലൈന്റ് സോഫ്റ്റ്‌വെയർ ആവശ്യമാണ്. ഈ സോഫ്റ്റ്‌വെയർ ഉപയോക്താവിന്റെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും ഓൺലൈനിൽ സെർവറുമായി ആശയവിനിമയം നടത്തുകയും ചെയ്യും. സിംഗ്രണൈസേഷൻ, അപ് ലോഡിംഗ് എന്നിവ നിർവഹിക്കുന്ന സോഫ്റ്റ്‌വെയറാണിത്.

പുറത്തിറങ്ങിയ സമയത്ത് വിൻഡോസ്(എക്സ്. പിക്ക് മുകളിലുള്ള പതിപ്പുകൾക്ക്), മാക് ഓഎസ് ടെൻ(സ്നോ ലെപ്പേഡിന് ശേഷം ഇറങ്ങിയവക്ക്), ആൻഡ്രോയിഡ്(എക്ലയറിന് ശേഷമുള്ളവക്ക്), ഐഓഎസ്(മൂന്നാം പതിപ്പിനും അതിനു ശേഷമിറങ്ങിയവക്കും),[7] ഗൂഗ്ൾ ക്രോം ബ്രൗസർ, ക്രോം ഓഎസ്[8] എന്നിവക്കുള്ള ക്ലൈന്റ് സോഫ്റ്റ്‌വെയറാണ് ലഭ്യമായിരുന്നത്. ലിനക്സിനുള്ള ക്ലൈന്റ് സോഫ്റ്റ്‌വെയർ പണിപ്പുരയിലാണെന്ന് അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്.[9]

ഗൂഗിൾ ഡോക്സ്

ഒരു സൗജന്യ ഓൺലൈൻ ഓഫീസ് സ്യൂട്ട് ആണ് ഗൂഗിൾ ഡോക്സ്. ഈ സേവനം ഡോക്യുമെന്റുകൾ നിർമ്മിക്കുന്നതൊടൊപ്പം മറ്റു ഉപയോക്താക്കളുമായി അവ പങ്കുവെക്കാനും അവസരം നൽകുന്നു. ആദ്യകാലത്ത് റൈറ്റ്ലി എന്നൊരു വേഡ് പ്രൊസസർ സോഫ്റ്റ്‌വെയറും സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്‌വെയറായ ഗൂഗ്ൾ സ്പ്രഡ്ഷീറ്റും ആണ് ഗൂഗിൾ ഡോക്സ് എന്ന പേരിൽ ലഭ്യമായിരുന്നത്. ടോണിക് സിസ്റ്റംസ് നിർമ്മിച്ച പ്രസന്റേഷൻ സോഫ്റ്റ്‌വെയർ പിന്നീട് ഇതിനോട് കൂട്ടിച്ചേർത്തു. ആദ്യകാലത്ത് ഒരു ജിബി വരെയേ സ്റ്റോറേജ് അനുവദിച്ചിരുന്നുള്ളൂ, എന്നാൽ ഇപ്പോഴിത് അഞ്ച് ജിബിയാണ്. ഗൂഗിൾ ഡോക്സിന്റെ തനതായ ഫയൽഫോർമാറ്റ് ഉപയോഗിക്കുന്നവക്ക് ഇത് ബാധകമല്ല.[10]

ജനപ്രിയമായ ക്ലൗഡ് സ്റ്റോറേജ് സവിശേഷത ഗൂഗിൾ ഡോക്സിനു പകരമായി വരുമെന്ന് വരുമെന്ന് ഗൂഗിൾ അറിയിച്ചിരുന്നു. ഈ സ്വാഭാവിക പരിണാമമായിരുന്നു ഗൂഗിൾ ഡ്രൈവ്. ഇപ്പോൾ ഗൂഗിൾ ഡോക്സ് ഗൂഗിൾ ഡ്രൈവിന്റെ ഭാഗമാണ്.[11]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗൂഗിൾ_ഡ്രൈവ്&oldid=3630633" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ