ഗുരുദ്വാര

ഗുരുദ്വാര, ഗുരുദ്വാര എന്നാൽ ഗുരുവിലെക്കുള്ള(ദൈവം) പ്രവേശന കവാടം എന്നാണ് അർഥം[1]. (പഞ്ചാബി ਗੁਰਦੁਆਰਾ, Gurduārā അല്ലെങ്കിൽ, ഗുരുദ്വാര),,സിഖ് മത വിശ്വാസികളുടെ ആരാധനാലയം ആണ് ഗുരുദ്വാര എന്ന പേരിൽ അറിയപ്പെടുന്നത്. എന്നാൽ, എല്ലാ മത വിശ്വാസികളെയും സിഖ് ഗുരുദ്വാരയിൽ പ്രവേശിക്കാനും പ്രാർത്ഥിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. എല്ലാ ഗുരുദ്വാരയിലും ഒരു ദർബാർ സാഹിബ്‌ ഉണ്ടാവും. അവിടെ തഖ്ത് എന്ൻ അറിയപ്പെടുന്ന സിംഹാസനത്തിൽ പതിനൊന്നാം ഗുരുവും വിശുദ്ധ ഗ്രന്ഥവുമായ ഗുരു ഗ്രന്ഥസാഹിബ് സ്ഥാപിച്ചിരിക്കുന്നു. കൂടാതെ ദർബാറിൽ രാഗീസ് എന്ൻ അറിയപ്പെടുന്ന ഗായക സംഘം ഗുരുബാനി(ഗുരു ഗ്രന്ഥ സാഹിബിലെ സൂക്തങ്ങൾ) കീർത്തനങ്ങൾ ആലാപിക്കുകയും വിശദീകരിക്കുകയും ചെയ്യും.

ഗുരുദ്വാര

എല്ലാ ഗുരുദ്വാരകളിലും നിഷാൻ സാഹിബ് ചുമന്നുകൊണ്ടുള്ള കൊടിമരം ഉണ്ടാകും. ഈ പതാക മുഖാന്തരം അകലെ നിന്നും ഗുരുദ്വാരയുടെ സാന്നിധ്യം തിരിച്ചറിയാൻ സാധ്യമാണ്.ഗുരുദ്വാരകളിൽ ഏറ്റവും പ്രധാനപെട്ട ഗുരുദ്വാര ഇന്ത്യയിലെ പഞ്ചാബിലെ അമൃതസറിലെ ഹർമന്ദർ സാഹിബ് ആണ്

പഞ്ച് തഖ്ത്

  • അകാൽ തഖ്ത്- ഗുരു ഹർഗോബിന്ദ്-1609ൽ സ്ഥാപിച്ചു. അമൃത്സറിലെ സുവർണക്ഷേത്രത്തിനോടു ചേർന്നു സ്ഥിതി ചെയ്യുന്നു
  • തഖ്ത് ശ്രീ കേശ്ഗർ സാഹിബ്-പഞ്ചാബിലെ അനന്ദപൂർ സാഹിബിൽ സ്ഥിതി ചെയ്യുന്നു.
  • തഖ്ത് ശ്രീ ദംദമാ സാഹിബ്- പഞ്ചാബിലെ ബഠിംഡാ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
  • തഖ്ത് ശ്രീ ഹർമന്ദിർ പറ്റ്നാ സാഹിബ്- ബീഹാറിലെ പറ്റ്ന സാഹിബിൽ സ്ഥിതി ചെയ്യുന്നു.
  • തഖ്ത് ശ്രീ ഹസൂർ സാഹിബ്- മഹാരാഷ്ട്രയിലെ നന്ദേഡിൽ സ്ഥിതി ചെയ്യുന്നു.

ഗുരു കി ലങ്ഘാർ

എല്ലാ ഗുരുദ്വാരകളിലും സൗജന്യ സസ്യാഹാരം ലഭിക്കുന്ന ലങ്ഘാർ എന്ൻ അറിയപ്പെടുന്ന അടുക്കളയും ഭക്ഷണം കഴിക്കുന്ന ഹാളും ഉണ്ടാവും[2]

മറ്റു സൗകര്യങ്ങൾ

ഒരു ഗുരുദ്വാര എന്നതിലുപരി, ലൈബ്രറി, നഴ്സറി, പഠനമുറികളിലെ എന്നിവയും പല ഗുരുദ്വാരകളിൽ ഉണ്ട്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗുരുദ്വാര&oldid=3630584" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ