ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കൊല്ലം

കൊല്ലം ജില്ലയിലെ ആദ്യത്തെ സർക്കാർ മെഡിക്കൽ കോളേജാണ് ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കൊല്ലം. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇ.എസ്.ഐ കോർപ്പറേഷനാണ് ഈ മെഡിക്കൽ കോളേജ് സ്ഥാപിച്ചത്. ഇ.എസ്.ഐ. മെഡിക്കൽ കോളേജ് എന്നായിരുന്നു പേര്. പിന്നീട് കേരള സർക്കാർ ഈ സ്ഥാപനം ഏറ്റെടുക്കുകയും കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് എന്ന് പേര് നൽകുകയും ചെയ്തു. 2022ഇൽ ഇവിടെ ഒരു നഴ്സിംഗ് കോളേജ് കൂടി ആരംഭിച്ചിട്ടുണ്ട്. അതോടെ 4 വർഷത്തെ ബി.എസ്.സി നഴ്സിംഗ് ബിരുദ കോഴ്സ് കുറഞ്ഞ ചിലവിൽ മികച്ച രീതിയിൽ പഠിക്കാനുള്ള സാഹചര്യവും ഇവിടെ ഉണ്ടായി.

ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കൊല്ലം
(ഇ.എസ്.ഐ. മെഡിക്കൽ കോളേജ്, കൊല്ലം)
കേരള സർക്കാർ
ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കൊല്ലം
Map
Geography
Locationപാരിപ്പള്ളി, കൊല്ലം, കേരളം, ഇന്ത്യ
Coordinates8°48′40″N 76°44′56″E / 8.811°N 76.749°E / 8.811; 76.749
Organisation
FundingESI Corporation
(in 2016, Government of Kerala acquired the hospital)
TypeMedical College
Affiliated universityKerala University of Health Sciences
Services
Emergency departmentYes
Beds500
History
Opened21 ഡിസംബർ 2013
Links
WebsiteGMC Kollam

ചരിത്രം

ഇ.എസ്.ഐ കോർപ്പറേഷനാണ് ഈ മെഡിക്കൽ കോളേജ് നിർമിച്ചത്.[1][2] ഇ.എസ്.ഐ കോർപ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ മെഡിക്കൽ കോളേജ് പദ്ധതിയായിരുന്നു ഇത്.[3] 480 കോടി രൂപയാണ് ആകെ നിർമ്മാണച്ചെലവ്. അന്നത്തെ കേന്ദ്ര തൊഴിൽ സഹമന്ത്രി കൊടിക്കുന്നിൽ സുരേഷ് ആയിരുന്നു ഈ പദ്ധതി പ്രഖ്യാപിച്ചത്.[4] 2013 ഡിസംബറിലാണ് മെഡിക്കൽ കോളേജിന്റെ നിർമ്മാണം പൂർത്തിയായത്. 2013 ഡിസംബർ 21ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു. 500 ബെഡുകളാണ് നിലവിലുള്ളത്. [5][6][7]

കെട്ടിടങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ കോളേജാണ് കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് (33 ബ്ലോക്കുകൾ).[8] എന്നാൽ 2014ൽ മെഡിക്കൽ കോളേജിന്റെ ചെലവ് ഇ.എസ്.ഐ കോർപ്പറേഷന്റെ ഫണ്ടിനേക്കാൾ അധികമാണെന്ന സബ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പദ്ധതി ഉപേക്ഷിച്ചു. [9] 2016ൽ കേരള സർക്കാർ ഇ.എസ്.ഐ മെഡിക്കൽ കോളേജ് ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും നിയമിക്കാൻ കഴിഞ്ഞില്ല.[10][11]

2016 ജൂലൈ-ഓഗസ്റ്റ് മാസങ്ങള‌ിൽ കേരള സർക്കാർ മെഡിക്കൽ കോളേജിലേക്ക് നിയമനങ്ങൾ നടത്താനുള്ള നടപടികളെടുത്തു.[12] 2016 ഓഗസ്റ്റ് 14ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു. [13]

സ്ഥാനം

പാരിപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജ് പരവൂർ ടൗണിന് അടുത്തായാണുള്ളത്. [14]

വിസ്തൃതി

  • ആകെ വിസ്തീർണ്ണം - 33 ഏക്കർ
  • കെട്ടിടങ്ങളുടെ ആകെ വിസ്തൃതി - 14,31,600 sqft(1,33,000 sqmt)
  • കെട്ടിടങ്ങളുടെ എണ്ണം - 28[15]

സൗകര്യങ്ങൾ

  • 10 ഓപ്പറേഷൻ തിയേറ്ററുകൾ
  • ഫിസിയോതെറാപ്പി
  • മെഡിക്കൽ സ്റ്റോർ
  • ഒ.പി. ഫാർമസി
  • മെഡിക്കൽ റെക്കോർഡ് വിഭാഗം
  • മെഡിക്കൽ കൗൺസിലിങ്
  • മെഡിക്കൽ ലൈബ്രറി
  • CSSD
  • ഭക്ഷണ സൗകര്യങ്ങൾ
  • ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കുമുള്ള താമസസൗകര്യം
  • വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യം
  • സുരക്ഷാ സംവിധാനങ്ങൾ[16]

ആദ്യ ബാച്ച്

കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളുടെ ക്ലാസുകൾ 2017 ഓഗസ്റ്റ് 23ന് ആരംഭിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. [17]

ഇതും കാണുക

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ