ഗരുഡശലഭം

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമാണ് ഗരുഡശലഭം (Southern Birdwing, Troides minos).[1][2][3][4][5] പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ ചിത്രശലഭമായ ഗരുഡശലഭത്തിനെ കർണ്ണാടക സർക്കാർ അവരുടെ സംസ്ഥാനശലഭമായി പ്രഖ്യാപിച്ചിട്ടുണ്ട് [6]. നിത്യഹരിതവനങ്ങളാണ് പ്രധാന ആവാസവ്യവസ്ഥയെങ്കിലും നാട്ടിൻപുറങ്ങളിലും ഇവ വളരെ സാധാരണമാണ്. വർഷം മുഴുവനും ഇവയെ കാണാമെങ്കിലും മൺസൂൺ സമയത്തും അതുകഴിഞ്ഞുള്ള മാസങ്ങളിലുമാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.  ചിറകുവിടർത്തുമ്പോൾ ചിറകുകൾ തമ്മിലുള്ള അകലം 140-190 മി.മീ.ആണ്.[7].ആൺശലഭത്തിന്റെ മുൻചിറകുകൾക്ക് നല്ല കറുപ്പ് നിറമാണ്. പിൻ ചിറകുകളിൽ തിളങ്ങുന്ന മഞ്ഞനിറമുണ്ട്.പെൺശലഭങ്ങൾക്ക് വലിപ്പം കൂടും. പെൺശലഭങ്ങളുടെ പിൻ ചിറകുകളിൽ സ്വർണ്ണ മഞ്ഞ നിറത്തിൽ ത്രികോണാകൃതിയിലുള്ള കറുത്ത പൊട്ടുകൾ ഉണ്ട്.ആൺ-പെൺ ശലഭങ്ങളുടെ ശരീരത്തിന് മഞ്ഞ നിറമാണ്. ഇതിൽ കറുത്ത പൊട്ടുകൾ വരിവരിയായി കാണാം. മുൻചിറകുകളുടെ തുടക്കത്തിൽ ശരീരത്തിൽ ചുവന്ന പാടുകളുണ്ട്.ഗരുഡക്കൊടി (Aristolochia indica), കരണ്ടവള്ളി(Aristolochia tagala), അൽപ്പം (thottea siliquosa) എന്നിവയാണ് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ.[8][9] തേൻ നുകരുമ്പോൾ ചിറക് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതു ഗരുഡശലഭത്തിന്റെ പ്രത്യേകതയാണ്.പശ്ചിമഘട്ടത്തിലും പൂർ‌വഘട്ടത്തിന്റെ ചില ഭാഗങ്ങളിലും കണ്ടുവരുന്നു.നല്ല ഉയരത്തിൽ പറക്കാറുണ്ട്.

ഗരുഡശലഭം
(Southern Birdwing)
Troides minos
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Troidini
Genus:
Troides
Species:
T. minos
Binomial name
Troides minos
Cramer, 1779

ജീവിതചക്രം

അവലംബം

പുറം കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=ഗരുഡശലഭം&oldid=3839286" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ