ഗംഗ കനാൽ

ഉത്തരേന്ത്യയിൽ ഗംഗക്കും യമുനക്കും ഇടയിലുള്ള ദൊവാബ് മേഖലയിലെ ജലസേചനത്തിനായി നിർമ്മിക്കപ്പെട്ട കനാൽ ശൃഖലയാണ്‌ ഗംഗ കനാൽ എന്നറിയപ്പെടുന്നത്.

സൊനാലി നദിക്ക് കുറുകെയുള്ള ഗംഗാ കനാൽ പാലം

ഈ കനാൽ ജലസേചനത്തിനായാണ്‌ നിർമ്മിച്ചതെങ്കിലും ഇതിന്റെ ചില ഭാഗങ്ങൾ ഗതാഗതത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് (പ്രത്യേകിച്ച് ഈ കനാലിന്റെ നിർമ്മാണസാമഗ്രികൾ കടത്തുന്നതിന്‌). വള്ളങ്ങൾ സുഗമമായി കടന്നു പോകുന്നതിന്‌ വെള്ളപ്പൂട്ടുകൾ അടങ്ങിയ പ്രത്യേകം ഗതാഗതച്ചാലുകൾ ഇതിനുണ്ടായിരുന്നു. 1842 മുതൽ 1854 വരെയുള്ള കാലയളവിലാണ്‌ ഇതിന്റെ നിർമ്മാണം നടന്നത്. ഉത്തർപ്രദേശിലേയും ഉത്തരാഖൺഡിലേയും ഏതാണ്ട് 9000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ജലസേചനത്തിന്‌ ഈ കനാൽ സം‌വിധാനം ഉപയുക്തമാകുന്നു.

നിർമ്മാണം

1837-ൽ പ്രോബി തോമസ് കോട്ട്‌ലി എന്ന ബ്രിട്ടീഷ് ഇന്ത്യയുടെ കനാലുകൾക്കായുള്ള സൂപ്രണ്ട് ജനറൽ ആണ് ഗംഗാ കനാൽ നിർമ്മാണത്തിനായുള്ള സർവേ നടത്തിയത്. ഈ വർഷം തന്നെ, ഇന്ത്യയിൽ മഴയുടെ തോത് കുറഞ്ഞതിനാൽ, ജലസേചനത്തിനായി കനാലിന്റെ ആവശ്യകത പൊതുവേ ബോധ്യപ്പെട്ടു. വിഷമം പിടിച്ച ഭൂഘടന മൂലമുള്ള തടസങ്ങൾക്കു പുറമേ, മറ്റനേകം ഘടകങ്ങളും ഈ കനാലിന്റെ പണിയെ പ്രതികൂലമായി ബാധിച്ചു.ബ്രിട്ടീഷുകാരും സിഖുകാരും തമ്മിലുള്ള വൈര്യം, തങ്ങളുടെ പുണ്യനദിയിൽ സാങ്കേതികമായ ഇടപെടലുകൾ നടത്തുന്നതിനെതിരെയുള്ള ഹിന്ദു ബ്രാഹ്മണരുടെ പ്രതിഷേധം എന്നിവ ഇതിൽപ്പെടുന്നു.ഈ തടസ്സങ്ങൾക്കിടയിലും 1839-ൽ കോട്ട്‌ലി, കനാലിന്റെ നിർമ്മാണം ആരംഭിച്ചു. 1854-ലാണ് ഗംഗാ കനാലിന്റെ പണി പൂർത്തിയായത്. തൊട്ടടുത്ത വർഷം തന്നെ ഇതിലൂടെ വെള്ളം വിട്ട് ജലസേചനവും ആരംഭിച്ചു. വളരെക്കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെ ധാരമായി ലഭ്യമായതിനാൽ ഗംഗാകനലാലിന്റെ നിർമ്മാണച്ചെലവ് വളരെക്കുറവായിരുന്നു. അന്ന് പതിനാല്‌‍ ലക്ഷം പൌണ്ടാണ് ഇതിനായി ചെലവായത്. മണ്ണെടുക്കുന്നതിൽ വിദഗ്ദ്ധരായ ഓഡ് (Oades) എന്ന നാടോടികളായിരുന്നു ഇതിന്റെ പണീയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും.103 പാലങ്ങളും മൂന്നു മൈൽ നീളമുള്ള ഒരു ഉയർത്തിയ വെള്ളച്ചാലും (aquaduct) ഈ കനാലിലുണ്ടായിരുന്നു. ഈ നിർമ്മിതിക്കാവശ്യമായ ഇഷ്ടികകൾ സംഘടിപ്പിക്കുക എന്നതും വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു. 30 കോടിയോളം ഇഷ്ടികകൾ ഇതിന്റെ ഇഷ്ടികപ്പണിക്കായി ഉപയോഗിച്ചു. ഇതിനുപുറമേ ദശലക്ഷക്കണക്കിന് ഇഷ്ടികകൾ ചുണ്ണാമ്പുകൂട്ടിൽ പൊടിച്ചു ചേർക്കുന്നതിനും ഉപയോഗ്ഗിച്ഛു.ഈ ഇഷ്ടികകൾ അതതു സ്ഥലങ്ങളിൽത്തന്നെ നിർമ്മിച്ചെടുക്കുകയാണ് ചെതിരുന്നത്. പക്ഷേ ഇവ പാകത്തിന് ചുട്ടെടുക്കുന്നതിൽ പ്രശ്നം നേരിട്ടിരുന്നു. സിന്ധ് പ്രദേശത്ത് ഉപയോഗ്ഗിച്ചിരുന്ന പ്രത്യേകതരം ചൂളകൾ ഇവിടങ്ങളിൽ നിർമ്മിച്ച് ഇഷ്ടികകൾ കേടാകാതെ ചുട്ടെടുത്ത് ഇതിന് പരിഹാരം കണ്ടെത്തി. ഈ ചൂളകൾക്കുള്ള ഇന്ധനമായി 100-ലധികം ചതുരശ്രമൈൽ കാട് വെട്ടിത്തെളിച്ചിരുന്നു.ചുണ്ണാമ്പുകൂട്ട് ബലപ്പെടുത്തുന്നതിന് lentils, ചില കാട്ടുപഴങ്ങൾ, നാടൻ പഞ്ചസാര, ചണം തുടങ്ങിയവയും ചേർത്തിരുന്നു. ഈ കനാൽ ഇന്ന് ഏതാണ്ട് 17 ലക്ഷത്തോളം ഏക്കർ പ്രദേശത്ത് ജലസേചനം നടത്തുന്നു. ഇതിന്റെ തീരത്ത് നിരവധി ജലവൈദ്യുതപദ്ധതികളും പ്രവർത്തിക്കുന്നുണ്ട്.1854-നു ശേഷം ഈ കനാലിൽ ധാരാളം കൂട്ടിച്ചേർക്കലുകളും വരുത്തിയിട്ടുണ്ട്[1]‌.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗംഗ_കനാൽ&oldid=4087167" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ