ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ

മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് 175 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങളാണ് ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ എന്നറിയപ്പെടുന്നത്. വാരണാസിക്കു പടിഞ്ഞാറും ഗംഗയ്ക്കു തെക്കുമായി കിടക്കുന്ന ബുന്ദേൽഖണ്ഡ് വനത്തിനു നടുവിലാണ് ഖജുരാഹോ സ്ഥിതിചെയ്യുന്നത്. യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളുടെ കൂട്ടത്തിൽ ഈ ക്ഷേത്രസമുച്ചയങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ. നഗര ശൈലിയിലുള്ള വാസ്തുവിദ്യകൊണ്ടും രതിശിൽപ്പങ്ങൾ കൊണ്ടും പ്രസസ്തമാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ.[2][3]

ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ
Khajuraho Group of Monuments
खजुराहो स्मारक समूह
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata
IncludesColossal statue of Shri Hanuman, Khajuraho Protected Temple Area, Khajuraho chopra tank, Mahadeva Temple, Pratapesvara Temple, Khajuraho, ദുലാദേവ ക്ഷേത്രം, ആദിനാഥ ക്ഷേത്രം, ഗാന്ധി ക്ഷേത്രം, ചത്തൂർബുജ ക്ഷേത്രം, ചിത്രഗുപ്ത ക്ഷേത്രം, ചോസ്ഥ യോഗിനി ക്ഷേത്രം, ജാവരി ക്ഷേത്രം, പാർവതി ക്ഷേത്രം, പാർഷ്വാനന്ദ ക്ഷേത്രം, ബ്രഹ്മ ക്ഷേത്രം, മാതങ്ങേശ്വരാ ക്ഷേത്രം, ലാൽഗുൻ മഹാദേവ ക്ഷേത്രം, വാമന ക്ഷേത്രം, വിശ്വനാഥ ക്ഷേത്രം, ശാന്തിനാഥ് ജൈന ക്ഷേത്രം Edit this on Wikidata
മാനദണ്ഡംi, iii[1]
അവലംബം240
നിർദ്ദേശാങ്കം24°51′N 79°56′E / 24.85°N 79.93°E / 24.85; 79.93
രേഖപ്പെടുത്തിയത്1986 (10th വിഭാഗം)
വെബ്സൈറ്റ്whc.unesco.org/en/list/240/
ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ is located in India
ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ
Location in Madhya Pradesh state of India
ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ is located in Madhya Pradesh
ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ
ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ (Madhya Pradesh)

സി.ഇ. 950 നും 1050 നും ഇടയിൽ ചന്ദേല രാജവംശത്തിലെ രാജാക്കന്മാരാണ്‌ ഖജുരാഹോയിലെ മിക്ക ക്ഷേത്രങ്ങളും പണികഴിപ്പിച്ചത്. ന്ദ്രവർമ്മനെന്ന ചന്ദേല രാജാവാണ് ഇതിന്റെ നിർമ്മിതിക്ക് പിന്നിൽ.[4] പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇവിടെ 20 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടന്നിരുന്ന 85 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതായി ചരിത്രരേഖകൾ പറയുന്നു. അതിൽ ആറുചതുരശ്ര കിലോമീറ്ററിലായി 20 ക്ഷേത്രങ്ങൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.

ഏഴുനൂറ്റാണ്ടുകളോളം വനത്തിനുള്ളിൽ വിസ്മൃതിയിൽകിടന്ന ക്ഷേത്രങ്ങളെ 1838 ൽ ബ്രിട്ടീഷ് ഇഞ്ചിനീയർ ആയിരുന്ന ടി.എസ്. ബുര്ട്ട് ആണ് പുറംലോകത്തിനു പരിചയപ്പെടുത്തിയത്.

ക്ഷേത്രങ്ങളും കാലവും

തുടർച്ചആധുനിക ക്ഷേത്ര നാമംമതംദേവൻ/ദേവിപൂർത്തീകരിച്ചത്
(CE)[5][6]
ചിത്രം
1ചൗസത് യോഗിണിHinduismദേവി, 64 യോഗിണികൾ885
2ബ്രഹ്മHinduismവിഷ്ണു925
3ലാൽഗൺ മഹാദേവHinduismശിവൻ900
4മതങ്കേശ്വർHinduismശിവൻ1000
5വരാഹഹിന്ദുവിഷ്ണു950
6ലക്ഷ്മണHinduismവൈകുണ്ഡ വിഷ്ണു939
7പർശ്വാനതജൈനപാർശ്വാനതൻ954
8വിശ്വാനതHinduismശിവൻ999
9ദേവി ജഗദംബിHinduismദേവി പാർവ്വതി1023
10ചിത്രഗുപ്തHinduismസൂര്യൻ, ചിത്രഗുപ്തൻ1023
11ഖാണ്ടരീയ മഹാദേവ (ഏറ്റവും വലിയ ക്ഷേത്രം)Hinduismശിവൻ1029
12വാമനHinduismവാമനൻ1062
13ആദിനാഥ ജൈനക്ഷേത്രംJainismആദിനാഥൻ1027
14ജാവേരിHinduismവിഷ്ണു1090
15ചതുർഭുജHinduismവിഷ്ണു1110
16ദുലദേവHinduismശിവൻ1125
17ഖണ്ടായ്Jainismആദിനാഥൻ960
18വിഷ്ണു-ഗരഡൻHinduismവിഷ്ണു1000
19ഗണേശHinduismശിവൻ1000
20ഹനുമാൻHinduismഹനുമാൻ922[7]
21മഹിഷാസുരമർദ്ദിനിHinduismമഹിഷാസുരമർദ്ദിനി995
22ശാന്തിനാഥ ക്ഷേത്രംJainismശാന്തിനാഥൻ1027

ചിത്രശാല

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ