ക്ലോഡിയ കാർഡിനെൽ

ഇറ്റലിയന്‍ ചലച്ചിത്ര അഭിനേത്രി

ക്ലോഡിയ കാർഡിനെൽ (ജനനം: 1938 ഏപ്രിൽ 15)1960 കളിലും 1970 കളിലും ഏറെ പ്രശസ്തി നേടിയ യൂറോപ്യൻ ചിത്രങ്ങളിൽ അഭിനയിച്ച ഒരു ഇറ്റാലിയൻ ടുണീഷ്യൻ സിനിമ അഭിനേത്രിയായാണ് അറിയപ്പെട്ടിരുന്നത്. പ്രധാനമായും ഇറ്റാലിയൻ അല്ലെങ്കിൽ ഫ്രഞ്ച്, മാത്രമല്ല നിരവധി ഇംഗ്ലീഷ് സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

Claudia Cardinale filming The Pink Panther (1963)

ജനിച്ചതും വളർന്നതും ടുണീസിന്റെ അയൽ‌പ്രദേശമായ ലാ ഗൌലെറ്റെയിൽ ആയിരുന്നു. 1959-ൽ മോസ്റ്റ് ബ്യൂട്ടിഫുൾ ഇറ്റാലിയൻ ഗേൾ ഇൻ ടുണീഷ്യ മത്സരത്തിൽ കാർഡിനെൽ കിരീടം നേടിയിരുന്നു. ഇറ്റലിയിലേക്കുള്ള ഒരു യാത്രയായിരുന്നു സമ്മാനം. അത് വേഗം ഫിലിം കരാറുകളിലേക്ക് നയിച്ചു. എല്ലാറ്റിനുമുപരിയായി വർഷങ്ങളോളം അവളുടെ വഴികാട്ടിയും കാർഡിനാളിനെ വിവാഹം കഴിക്കുകയും ചെയ്ത ഫ്രാങ്കോ ക്രിസ്റ്റൽഡിയെ കണ്ടുമുട്ടുകയും ചെയ്തു.1958-ൽ ഗോഹയിൽ ഉമർ ഷെരീഫുമായി ഒരു ചെറിയ വേഷം അരങ്ങേറ്റം ചെയ്ത ശേഷം റോകോ ആന്റ് ഹിസ് ബ്രദേഴ്സ് (1960), ഗേൾ വിത്ത് എ സ്യൂട്ട്കേസ് (1961), ദ ലെപേർഡ് (1963), കാർടൗക് (1963), ഫെലിനിയുടെ(1963) എന്നീ പ്രശസ്ത സിനിമകളിൽ അഭിനയിച്ചതിലൂടെ ഇറ്റലിയിലെ ഏറ്റവും അറിയപ്പെടുന്ന നടിമാരിൽ ഒരാളായി കാർഡിനേൽ മാറി. [i]1963-ൽ ഡേവിഡ് നിവെൻ എന്ന നടനോടൊപ്പം ദ പിങ്ക് പാന്തർ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചതിലൂടെ കാർഡിനെൽ അമേരിക്കയിലും ബ്രിട്ടനിലും പ്രസിദ്ധയായി. ബ്ലൈൻഡ്ഫോൾഡ് (1965), ലോസ്റ്റ് കമാൻഡ് (1966), ദി പ്രൊഫഷണൽസ് (1966), ദി ഹെൽ വിത്ത് ഹീറോസ് (1968), സെർജിയോ ലിയോണിന്റെ വൺസ് അപ്പോൺ എ ടൈം ഇൻ ദി വെസ്റ്റ് (1968), തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. സംയുക്ത യുഎസ്-ഇറ്റാലിയൻ നിർമ്മാണത്തിൽ, മുൻ വേശ്യയായി അഭിനയിച്ചതിന് പ്രശംസ ലഭിച്ചിരുന്നു. ഇതിൽ ജെയിസൺ റോബർട്ട്സ്, ചാൾസ് ബ്രോൺസൺ, ഹെൻറി ഫോണ്ട എന്നീ അഭിനേതാക്കളോടൊപ്പമാണ് അഭിനയിച്ചത്.

Cardinale in Il bell'Antonio (1960)
Cardinale in Girl with a Suitcase (1961)
Cardinale with Burt Lancaster and Alain Delon in The Leopard (1963)
Cardinale in Nell'anno del Signore (1969)

അവലംബം

ശ്രോതസ്സുകൾ

പുറത്തേക്കുള്ള കണ്ണികൾ


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല

"https:https://www.search.com.vn/wiki/index.php?lang=ml&q=ക്ലോഡിയ_കാർഡിനെൽ&oldid=4099389" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ