ക്യൂ ഗാർഡൻസ്

1840-ൽ സ്ഥാപിതമായ ക്യൂ ഗാർഡൻസ് ലണ്ടനിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലുതും വൈവിദ്ധ്യമുള്ള സസ്യങ്ങളും, കുമിൾ ശേഖരങ്ങളും" കാണപ്പെടുന്ന ഒരു സസ്യോദ്യാനമാണ്. ഇംഗ്ലണ്ടിലെ മിഡിൽസെക്സിലെ ക്യൂ പാർക്കിൽ കാണപ്പെടുന്ന ഈ ഉദ്യാനത്തിൽ 30,000 ത്തിലധികം വ്യത്യസ്ത സസ്യങ്ങൾ ഉൾക്കൊള്ളുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹെർബേറിയമായ ഇവിടെ ഏഴ് മില്യൺ സസ്യമാതൃകകൾ സംരക്ഷിച്ചിരിക്കുന്നു. ഈ ലൈബ്രറി ശേഖരങ്ങളിൽ 750,000 വാല്യങ്ങളിലായി 175,000 ലധികം പ്രിന്റുകൾ, ഡ്രോയിംഗുകൾ എന്നിവ ഉൾപ്പെടുന്നു. ലണ്ടനിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നായ ക്യൂ ഗാർഡൻ ഒരു ലോക പൈതൃക കേന്ദ്രവുമാണ്.

Kew Gardens
Kew Gardens Temperate House from the Pagoda
തരംBotanical
സ്ഥാനംLondon Borough of Richmond upon Thames, England
Coordinates51°28.480′N 0°17.728′W / 51.474667°N 0.295467°W / 51.474667; -0.295467
Area121 hectares (300 acres)
Opened1759 (1759)
Visitorsmore than 1.35 million per year
Species> 30,000
Public transit accessLondon Underground London Overground Kew Gardens
Websitewww.kew.org
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംയുണൈറ്റഡ് കിങ്ഡം Edit this on Wikidata[1]
Area272.32 ha (29,312,000 sq ft) [2]
IncludesCampanile, Great Pagoda, Japanese Gateway (Chokushi-Mon), King William's Temple, Marianne North Gallery, Museum Number 1, Museum Number 2, Orangery, Palm House, Queen's Beasts, Ruined arch, including fragments of masonry at the base of the arch, Temperate House, Temple Of Bellona, Temple of Aeolus, Temple of Arethusa, The Queen's Cottage, Water Lily House Edit this on Wikidata
മാനദണ്ഡംWorld Heritage selection criterion (ii), World Heritage selection criterion (iii), World Heritage selection criterion (iv) Edit this on Wikidata[3]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1084 1084
രേഖപ്പെടുത്തിയത്2003 (27th വിഭാഗം)
വെബ്സൈറ്റ്www.kew.org/,%20https://www.kew.org/ [1]
The Palm House and Parterre

ക്യൂഗാർഡനോടൊപ്പം ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡൻ പരിപാലിക്കുന്ന സക്സെസിലെ വേക്ക്ഹസ്റ്റിലുള്ള സസ്യോദ്യാനങ്ങളും, 750 ജീവനക്കാർ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പ്രാധാന്യമുള്ള ബൊട്ടാണിക്കൽ റിസർച്ച് ആന്റ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ഡിപ്പാർട്ട്മെൻറ് ഫോർ എൻവിയോൺമെൻറ് ഫുഡ് ആൻറ് റൂറൽ അഫയേഴ്സ് സ്പോൺസർ ചെയ്യുന്ന നോൺ ഡിപ്പാർട്ട്മെൻറൽ പബ്ലിക് ബോഡി എന്നിവയും കാണപ്പെടുന്നു.[4]

ട്യൂകെസ്ബറിയിലെ ലോർഡ് ഹെൻറി കാപ്പെൽ ആകർഷകമായ ക്യൂ പാർക്ക് ആരംഭിക്കാനുള്ള 132 ഹെക്ടർ (330 ഏക്കർ) [5] ക്യൂ സ്ഥലം 1759-ൽ ഔദ്യോഗികമായി തെരഞ്ഞെടുത്തു.[6] ഗാർഡനും ബൊട്ടാണിക്കൽ ഗ്ലാസ് ഹൗസും, ഫോർ ഗ്രേഡ് 1 പട്ടികപ്പെടുത്തിയിട്ടുള്ള കെട്ടിടങ്ങളും, 36 ഗ്രേഡ് II പട്ടികപ്പെടുത്തിയിട്ടുള്ള ഘടനകളും എല്ലാം അന്തർദേശീയ തലത്തിലുള്ള ഭൂഭാഗത്തിനകത്ത് ക്രമീകരിച്ചിരിക്കുന്നു.[7]ഇത് ഗ്രേഡ് I ൽ ഹിസ്റ്റോറിക് പാർക് ആൻഡ് ഗാർഡനുകളുടെ രജിസ്റ്ററിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.[8]

ക്യൂ ഗാർഡന് സ്വന്തമായി 1847 മുതൽ പ്രവർത്തനം ആരംഭിച്ച ക്യൂ കോൺസ്റ്റാബുലറി പോലീസ് സേന കാണപ്പെടുന്നു.

ചരിത്രം

ക്യൂ ഗാർഡനിലെ ഫ്ലാഗ്പോൾ, 1959 മുതൽ 2007 വരെ അത് നിലനിന്നിരുന്നു

പ്രധാനമായും ക്യൂവിൽ പൂന്തോട്ടങ്ങളും ചെറിയൊരു ജനസമൂഹവും ഉൾക്കൊള്ളുന്നു.[9]എഡ്വേർഡ് ഒന്നാമൻ റിച്ചമണ്ടിലെ അയൽഭാഗത്തായി ഒരു പ്രഭുഭവനത്തിലേക്ക് തന്റെ ഭവനം മാറ്റിയതിനുശേഷം ആ പ്രദേശത്തുള്ള രാജകീയ ഭവനങ്ങൾ 1299-ൽ ആരംഭിച്ച തോട്ടങ്ങളുടെ നിർമ്മാണത്തെയും രൂപരേഖയെയും സ്വാധീനിക്കുകയും ചെയ്തു. [10]ആ പ്രഭുഭവനം പിന്നീട് നിരോധിച്ചെങ്കിലും. 1501-ൽ ഹെൻറി ഏഴാമൻ ഷീൻ പാലസ് നിർമ്മിച്ചു. ഇത് റിച്ചമണ്ട് കൊട്ടാരത്തിന് സമീപം ഹെൻട്രി ഏഴാമൻറെ സ്ഥിരമായ രാജകീയ വസതിയായി മാറി.[11][12][13]പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിനുശേഷം റിച്ച്മണ്ട് കൊട്ടാരത്തിൽ പങ്കെടുക്കുന്ന പ്രഭുക്കാർ ക്യൂവിൽ താമസിക്കുകയും വലിയ വീടുകൾ നിർമ്മിക്കുകയും ചെയ്തു.[14]റിച്ചമണ്ടിലെ കൊട്ടാരത്തിലേക്ക് ബന്ധിപ്പിക്കാൻ ഒരു വാഹന പാത പണിതപ്പോൾ 1522-ൽ ക്യൂവിൽ നിലനിന്നിരുന്ന ആദ്യകാല രാജകീയ ഭവനം മേരി ടുഡോർസിന്റെ ഭവനമായിരുന്നു.[14]1600-നടുത്ത്, പുതിയ സ്വകാര്യ എസ്റ്റേറ്റുകളിലൊന്നിൽ വലിയ പൂന്തോട്ടം ആയിരുന്ന ഭൂമി ക്യൂ ഫീൽഡ് എന്നറിയപ്പെട്ടു. [15][16]

ക്യൂ പാർക്കിലുള്ള ആകർഷകമായ ഉദ്യാനം, ട്യൂക്കെസ്ബറിയിലെ കാപെൽ ജോൺ പ്രഭുവാണ് നിർമ്മിച്ചത്. അഗസ്റ്റ, ഡൗവാഗർ പ്രിൻസസ് ഓഫ് വെയിൽസ്, വെൽസിലെ രാജകുമാരൻ ഫ്രെഡറികിൻറെ വിധവ എന്നിവർ ചേർന്ന് ഉദ്യാനം വികസിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്തു. ക്യൂ ഗാർഡൻസിന്റെ ഉത്ഭവം 1772-ൽ റിച്ച്മണ്ടിന്റെയും ക്യൂവിന്റെയും രാജകീയ എസ്റ്റേറ്റുകളുടെ കൂട്ടിച്ചേർക്കലിലൂടെയാണ്.[17]വില്യം ചേമ്പേർസ് 1761-ൽ നിർമ്മിച്ച ഉന്നതമായ ചൈനീസ് പഗോഡയും ഉദ്യാനങ്ങളും ഇപ്പോഴും നിലനിൽക്കുന്നു. ജോർജ് മൂന്നാമൻ വില്യം എറ്റോൺ, സർ ജോസഫ് ബാങ്ക്സ് എന്നിവരുടെ സഹായത്തോടെ ഉദ്യാനങ്ങളെ കൂടുതൽ സമ്പന്നമാക്കി.[18]പഴയ ക്യൂ പാർക്ക് (പിന്നീട് വൈറ്റ് ഹൌസ് എന്ന് പുനർനാമകരണം ചെയ്തു) 1802-ൽ ഇത് പൊളിച്ചു മാറ്റിയിരുന്നു.1781-ൽ രാജകുടുംബത്തിലെ കുട്ടികൾക്കുള്ള നഴ്സറിയ്ക്കായി ജോർജ്ജ് മൂന്നാമൻ തൊട്ടടുത്തുള്ള "ഡച്ച് ഹൗസ്" വാങ്ങുകയുണ്ടായി. സാധാരണ ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഈ കെട്ടിടം ഇപ്പോൾ ക്യൂ പാലസ് എന്നറിയപ്പെടുന്നു.

വടക്ക് ഓക്ക്ഡൻഡണിലുള്ള സ്റ്റബ്ബേഴ്സിൽ വില്യം കോയീസ് സ്ഥാപിച്ച ഉദ്യാനത്തിൽ ഉണ്ടായിരുന്ന ആദ്യകാലത്തെ സസ്യങ്ങൾ ക്യൂ ഗാർഡനിലേയ്ക്ക് കൊണ്ടുവന്നു.[19]1771-ൽ ആദ്യത്തെ കളക്ടർ ഫ്രാൻസിസ് മാസ്സനെ നിയമിക്കുന്നതുവരെ ഈ ശേഖരം ഒരുവിധം വളർന്നിരുന്നു.[20]ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രശസ്തമായ ലാൻഡ്സ്കേപ്പ് ആർക്കിടെക്ട് ആയിത്തീർന്ന കപേബിലിറ്റി ബ്രൌൺ ക്യൂവിൽ പ്രധാന ഉദ്യാനപാലകൻറെ സ്ഥാനത്തിനായി അപേക്ഷിച്ചെങ്കിലും തള്ളുകയാണുണ്ടായത്. [21]

1840-ൽ റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ, പ്രസിഡന്റ് വില്യം കാവൻഡിഷിൻറെ ഫലമായി ഈ ഉദ്യാനങ്ങളെ ദേശീയ ബൊട്ടാണിക്കൽ ഗാർഡൻ ആയി അംഗീകരിച്ചു.[22]ക്യൂ ഗാർഡൻ ഡയറക്ടർ വില്യം ഹുക്കറുടെ കീഴിൽ തോട്ടങ്ങൾ 30 ഹെക്ടർ (75 ഏക്കർ) ആയി വർദ്ധിപ്പിക്കുകയും പ്ലെഷർ ഗ്രൗണ്ട് അല്ലെങ്കിൽ അർബൊറെറ്റം 109 ഹെക്ടർ (270 യൂണിറ്റ്),ആയി നീട്ടുകയും പിന്നീട് ഇപ്പോൾ ഈ ഉദ്യാനം 121 ഹെക്ടർ (300 ഏക്കർ) ആകുകയും ചെയ്തു. ക്യൂ ഗാർഡനിലെ ആദ്യ ക്യൂറേറ്റർ ജോൺ സ്മിത്തായിരുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ക്യൂ_ഗാർഡൻസ്&oldid=4078885" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ